ആ ​വേ​ദ​ന പോ​കാ​ൻ ബ്ലാ​ക്ക് റൈ​സ് മ​തി
Wednesday, November 27, 2024 12:20 PM IST
കൃഷ്ണന്‍ രാംദാസ്
ആ​ർ​ത്ത​വ​കാ​ല​ത്ത​നു​ഭ​വി​ക്കു​ന്ന വേ​ദ​ന സം​ഹ​രി​ക്കാ​ൻ കു​പ്ര​സി​ദ്ധ​മാ​യ ‘വേ​ദ​ന​സം​ഹാ​രി​ക​ൾ' സ്വ​യം വാ​ങ്ങി വി​ഴു​ങ്ങു​ന്ന സ​ഹോ​ദ​രി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്. വേ​ദ​ന​യെ മാ​ത്ര​മ​ല്ല അ​വ​ക​ൾ സം​ഹ​രി​ക്കു​ക. അ​തി​ന്‍റെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ത​ല​ച്ചോ​റ്, ശ്വാ​സ​കോ​ശം, ക​ര​ൾ, ച​ർ​മം, കു‌​ട​ൽ തു​ട​ങ്ങി​യ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളെ​യെ​ല്ലാം സാ​ര​മാ​യി ബാ​ധി​ക്കാ​ൻ പോ​ന്ന​വ​യാ​ണ്. ഈ ​വേ​ദ​ന​സം​ഹാ​രി​ക​ൾ ആ​വു​ന്ന​ത്ര ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.

വേ​ദ​ന​യോ​ടു കൂ​ടി​യ ആ​ർ​ത്ത​വ​ങ്ങ​ളെ പൊ​തു​വെ ഡി​സ്മെ​ന​റി​യ എ​ന്നു പ​റ​യും. മ​റ്റ് രോ​ഗാ​വ​സ്ഥ​ക​ളൊ​ന്നു​മി​ല്ലാ​തെ ഉ​ണ്ടാ​കു​ന്ന വേ​ദ​ന​യെ പ്രൈ​മ​റി ഡി​സ്മെ​ന​റി​യ എ​ന്നും എ​ൻ​ഡോ​മെ​ട്രി​യോ​സി​സ്, ഫൈ​ബ്രോ​യ്ഡ് മു​ത​ലാ​യ രോ​ഗാ​വ​സ്ഥ​ക​ളെ​ക്കൊ​ണ്ടാ​ണ് വേ​ദ​ന ഉ​ണ്ടാ​കു​ന്ന​തെ​ങ്കി​ൽ സെ​ക്ക​ൻ​ഡ​റി ഡി​സ്മെ​ന​റി​യ എ​ന്നും വി​വ​ക്ഷി​ക്കും. ഏ​ക​ദേ​ശം 3-8 ശ​ത​മാ​നം സ്ത്രീ​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന സെ​ക്ക​ൻ​ഡ​റി ഡി​സ്മെ​ന​റി​യ വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​യും നി​ർ​ദേ​ശ​ങ്ങ​ളും ചി​കി​ത്സ​യും ആ​വ​ശ്യ​മു​ള്ള ഒ​രു രോ​ഗാ​വ​സ്ഥ​യാ​ണ്.

75 ശ​ത​മാ​നം സ്ത്രീ​വി​ഭാ​ഗ​ത്തെ​യും (കൗ​മാ​ര​ക്കാ​ർ, യു​വ​തി​ക​ൾ, മു​തി​ർ​ന്ന​വ​ർ) ബാ​ധി​ക്കു​ന്ന പ്രൈ​മ​റി ഡി​സ്മെ​ന​റി​യ എ​ന്ന ആ​ർ​ത്ത​വ​കാ​ല​വേ​ദ​ന അ​ത്ര ഗൗ​ര​വ​മു​ള്ള ഒ​രു രോ​ഗാ​വ​സ്ഥ​യ​ല്ല. ഇ​തു​മൂ​ലം സം​ജാ​ത​മാ​കു​ന്ന ആ​ർ​ത്ത​വ​കാ​ല വേ​ദ​ന​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ബ്ലാ​ക്ക് റൈ​സ് (ക​രി​നെ​ന്മ​ണി) കൊ​ണ്ടൊ​രു പാ​യ​സം അ​ര​ക്ക​പ്പ് കു​ടി​ച്ച് നോ​ക്കാ​വു​ന്ന​താ​ണ്.

മ​റ​യൂ​ർ ശ​ർ​ക്ക​ര​യും കു​റ​ച്ച് ഏ​ല​ത്ത​രി​യും കൂ​ടി ചേ​ർ​ത്താ​ൽ സ്വാ​ദ് മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​ഗു​ണ​ങ്ങ​ളും കൂ​ടും. ക​ഞ്ഞി​യാ​യോ ചോ​റാ​യോ പു​ട്ടാ​യോ ദോ​ശ​യാ​യോ പാ​യ​സ​മാ​യോ ബ്ലാ​ക്ക് റൈ​സ് ക​ഴി​ക്കാം. 1,200 രൂ​പ കൊ​ടു​ത്ത് വാ​ങ്ങു​ന്ന ബ്ലൂ​ബെ​റി പോ​ലു​ള്ള വി​ദേ​ശ പ​ഴ​ങ്ങ​ളെ​ക്കാ​ൾ വ​ള​രെ മു​ക​ളി​ലാ​ണ് 200 രൂ​പ​യ്ക്ക് കി​ട്ടു​ന്ന ബ്ലാ​ക്ക് റൈ​സി​ന്‍റെ സ​വി​ശേ​ഷ​ഗു​ണ​ങ്ങ​ൾ. ഓ​ർ​ഗാ​നി​ക് ബ്ലാ​ക്ക് റൈ​സ് ഷോ​പ്പു​ക​ളി​ൽ കി​ട്ടാ​നു​ണ്ട്.

ആ​ന്തോ​സ​യ​നി​ൻ, പ്രോ​ആ​ന്തോ​സ​യ​നൈ​ഡി​ൻ​സ് തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ അ​തി​ശ​ക്ത​രാ​യ അ​നേ​കം ആ​ന്‍റി​ഓ​ക്സി​ഡ​ന്‍റു​ക​ൾ, വി​റ്റാ​മി​ൻ ഇ, ​മ​ഗ്നീ​ഷ്യം, സി​ങ്ക്, നാ​രു​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ഗു​ണ​ങ്ങ​ൾ ബ്ലാ​ക്ക് റൈ​സി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഹൃ​ദ്രോ​ഗാ​വ​സ്ഥ​ക​ളി​ലും പ്ര​മേ​ഹ​രോ​ഗാ​വ​സ്ഥ​ക​ളി​ലും അ​ർ​ബു​ദ​രോ​ഗാ​വ​സ്ഥ​ക​ളി​ലും വാ​ത​രോ​ഗാ​വ​സ്ഥ​ക​ളി​ലും മ​റ്റും ഒ​ഴി​വാ​ക്ക​രു​താ​ത്ത​താ​യ ഒ​രു ഭ​ക്ഷ​ണ​മാ​ണു ബ്ലാ​ക്ക് റൈ​സ്. മ​ക്ക​ൾ​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കും ആ​ർ​ത്ത​വ​കാ​ല​ത്തെ​ങ്കി​ലും ഇ​ത് വാ​ങ്ങി​ക്കൊ​ടു​ക്കൂ.

എ​ല്ലാ വേ​ദ​ന​ക​ളെ​യും വേ​ദ​നാ​സം​ഹാ​രി​ക​ളെ​ക്കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​ൻ നോ​ക്ക​രു​ത്. നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​നോ​ടും മ​ന​സി​നോ​ടും നി​ങ്ങ​ൾ​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും ന​ല്ല കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​വും അ​ത്.

രോ​ഗം മാ​റ്റു​ന്ന​തു ശ​രീ​ര​മാ​ണ്. അ​തി​നു ശ​രീ​ര​ത്തി​നു വേ​ണ്ട​ത് പോ​ഷ​ണ​മാ​ണ്. ചി​ല സ​മ​യ​ങ്ങ​ളി​ൽ മ​രു​ന്നു​ക​ൾ വേ​ണ്ടി​വ​രും. അ​ത് അ​നി​വാ​ര്യ​മാ​യ അ​വ​സ​ര​ങ്ങ​ളി​ൽ വി​ദ​ഗ്ധോ​പ​ദേ​ശം സ്വീ​ക​രി​ച്ചു മാ​ത്ര​മാ​യി നി​യ​ന്ത്രി​ക്കാ​നാ​യാ​ൽ അ​വ​ര​വ​ർ​ക്കു കൊ​ള്ളാം..!!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.