ക​ണ്ണ് പോ​യാ​ലും വേ​ണ്ടി​ല്ല, നാ​വി​നു രു​ചി വേ​ണം...!
Tuesday, November 26, 2024 10:46 AM IST
കൃഷ്ണന്‍ രാംദാസ്
ടി​വി, ലാ​പ് ടോ​പ്പ്, ഡെ​സ്ക് ടോ​പ്പ്, ടാ​ബ് ലെ​റ്റ്, സ്മാ​ർ​ട്ട് ഫോ​ൺ തു‌​ട​ങ്ങി​യ ഒ​ട്ട​ന​വ​ധി ഗാ​ഡ്ജെ​റ്റു​ക​ളി​ൽ​നി​ന്നു പ്ര​സ​രി​ക്കു​ന്ന ഹൈ ​എ​ന​ർ​ജി വി​സി​ബി​ൾ ലൈ​റ്റ് പ്രാ​യ​മാ​യ​വ​രി​ൽ തി​മി​രം മു​ത​ലാ​യ രോ​ഗാ​വ​സ്‌​ഥ​ക​ൾ​ക്കും കു​ട്ടി​ക​ളി​ലും ചെ​റു​പ്പ​ക്കാ​രി​ലും കം​പ്യൂ​ട്ട​ർ വി​ഷ​ൻ സി​ൻ​ഡ്രോം എ​ന്ന ഡി​ജി​റ്റ​ൽ ഐ ​സ്ട്രെ​യി​നും കാ​ര​ണ​മാ​കും.

കു​ഞ്ഞു​ങ്ങ​ളി​ൽ ജ​നി​ത​ക​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ കൂ​ടി​ച്ചേ​രു​മ്പോ​ൾ ക​ണ്ണി​ലെ കാ​ൻ​സ​ർ ആ​യി​പ്പോ​ലും അ​ത്‌ പ​രി​ണ​മി​ച്ചേ​ക്കാം. അ​തി​നാ​ൽ കു​ഞ്ഞു​ങ്ങ​ളു​ടെ സ്ക്രീ​ൻ സ​മ​യം കു​റ​യ്ക്ക​ണം. വാ​ശി കു​റ​യ്ക്കാ​നും ഭ​ക്ഷ​ണം ക​ഴി​പ്പി​ക്കാ​നും നാം ​ത​ന്നെ​യ​ല്ലേ ഈ ​തെ​റ്റ് തു​ട​ങ്ങി​വ​ച്ച​ത്?

ഓ​രോ അ​ഞ്ച് സെ​ക്ക​ൻ​ഡി​ലും ഒ​രു പ്രാ​വ​ശ്യം ക​ണ്ണ് ചി​മ്മ​ണം, ഒ​രു മി​നി​റ്റി​ൽ 12 പ്രാ​വ​ശ്യം. കാ​ഴ്ച​യി​ൽ ര​സി​ച്ചു ഭ്ര​മി​ച്ച കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല ന​മ്മ​ളും മി​ഴി ചി​മ്മാ​തെ ക​ണ്ടി​രി​ക്കും അ​പ്പോ​ൾ ക​ണ്ണ് വ​ര​ളും. ഇ​ട​യ്ക്കി​ടെ ക​ണ്ണ് ചി​മ്മു​ന്നി​ല്ലെ​ങ്കി​ൽ ശീ​ലി​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് ന​മ്മ​ൾ കാ​ണി​ച്ചു കൊ​ടു​ക്ക​ണം. 20 മി​നി​റ്റ് സ്ക്രീ​നി​ൽ നോ​ക്കി​യി​രു​ന്നാ​ൽ 20 സെ​ക്ക​ൻ​ഡ് സ​മ​യം 20 അ​ടി ദൂ​രെ​യു​ള്ള ഒ​രു വ​സ്തു​വി​ൽ നോ​ക്കി​യി​രി​ക്ക​ണം.

മ​റ്റെ​ല്ലാ വ​സ്തു​ക്ക​ളും നാം ​കാ​ണു​ന്ന​ത് പ്ര​കാ​ശം അ​വ​ക​ളി​ൽ പ​തി​ക്കു​മ്പോ​ഴാ​ണ്. എ​ന്നാ​ൽ, ഡി​ജി​റ്റ​ൽ ആ​യി​ട്ടു​ള്ള ടി​വി, ലാ​പ് ടോ​പ്പ്, മൊ​ബൈ​ൽ... എ​ന്നി​വ കാ​ണു​ന്ന​ത് പ്ര​കാ​ശം അ​വ​യി​ൽ​നി​ന്നു ന​മ്മു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് നേ​രി​ട്ട് പ്ര​സ​രി​ക്കു​മ്പോ​ഴാ​ണ്. അ​താ​യ​ത്, നേ​രി​ട്ട് പ്ര​കാ​ശ​ത്തി​ലേ​ക്ക് നോ​ക്കു​ക​യാ​ണ്, സൂ​ര്യ​നെ നോ​ക്കു​ന്ന​തു​പോ​ലെ. അ​തു​ത​ന്നെ​യാ​ണ് അ​തി​ലെ അ​പ​ക​ട​വും.

60 ശ​ത​മാ​ന​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് കാ​ഴ്ച​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ധാ​ന​കാ​ര​ണം കാ​ഴ്ച​യി​ലെ ത​ക​രാ​റു​ക​ളാ​ണ്. കു​ട്ടി​ക​ൾ ടി​വി​യു​ടെ അ​ടു​ത്തു​പോ​യി​നി​ന്നു കാ​ണു​ന്ന​തും സ്മാ​ർ​ട്ട്‌ ഫോ​ൺ അ​ടു​ത്തു​പി​ടി​ച്ച് നോ​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ നേ​ത്ര രോ​ഗ​വി​ദ​ഗ്ധ​നെ കാ​ണി​ക്ക​ണം.

ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് അ​നി​വാ​ര്യ​മാ​യ ല്യൂ​ട്ടി​ൻ, സീ​സാ​ന്തി​ൻ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്നു ല​ഭി​ക്കേ​ണ്ട പോ​ഷ​ക​ങ്ങ​ളാ​ണ്. പ​ച്ചി​ല​ക്ക​റി​ക​ളി​ൽ ഈ ​സം​ര​ക്ഷ​ക​ർ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ധി​കം വേ​വി​ക്കാ​തെ ക​ഴി​ച്ചാ​ൽ ന​ല്ല​താ​ണ്. പ​പ്പാ​യ​യി​ൽ ല്യൂ​ട്ടി​ൻ, സീ​സാ​ന്തി​ൻ എ​ന്നി​വ​യു​ടെ അ​ള​വ് കൂ​ടു​ത​ലാ​ണ്. പ​ച്ച​യ്ക്ക് ക​റി​വ​ച്ചും പ​ഴു​ത്താ​ൽ ജ്യൂ​സ് ആ​ക്കി​യും ക​ഴി​ക്കാം.

മു​തി​ർ​ന്ന​വ​ർ പ​ച്ചി​ല​ക്ക​റി​ക​ൾ ക​ഴി​ച്ചാ​ൽ കു​ട്ടി​ക​ളും ക​ഴി​ച്ചോ​ളും. പ​ക്ഷേ, ആ​ര് ക​ഴി​ക്കാ​ൻ! ക​ണ്ണ് പോ​യാ​ലും വേ​ണ്ടി​ല്ല, നാ​വി​നു രു​ചി വേ​ണം. അ​താ​ണ​ല്ലോ ന​മ്മ​ൾ കാ​ണി​ക്കു​ന്ന​തും കു​ട്ടി​ക​ൾ അ​നു​ക​രി​ക്കു​ന്ന​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.