"മെ​മ്മ​റി ബാ​ങ്ക്’ കാ​ലി​യാ​യി തു​ട​ങ്ങി​യോ..?
Tuesday, November 19, 2024 9:25 AM IST
കൃഷ്ണൻ രാംദാസ്
ചി​ല​പ്പോ​ഴെ​ങ്കി​ലും ചി​ല​തെ​ങ്കി​ലും മ​റ​ന്നു​പോ​കു​ന്നു​ണ്ടോ? ഇ​തെ​ന്‍റെ ഭാ​ര്യ​യാ​ണ്, അ​മ്മ​യാ​ണ്, അ​ച്ഛ​നാ​ണ്, മ​ക​നാ​ണ്, മ​ക​ളാ​ണ്, കൊ​ച്ചു​മ​ക്ക​ളാ​ണ് തു​ട​ങ്ങി​യ ഓ​ർ​ക​ൾ കൂ​ടു​വി​ട്ട് കൂ​ടു​മാ​റു​ന്നു​ണ്ടോ? മ​റ​വി എ​ന്ന സ​ത്യം ഭ​യാ​ശ​ങ്ക​ക​ൾ ഉ​ണ​ർ​ത്തു​ന്നു​ണ്ടോ? ഓ​ർ​മ​ക​ളി​ല്ലാ​തെ വ​രു​ന്ന അ​വ​സ്‌​ഥ​യെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു നോ​ക്കാ​ൻ പോ​ലും ഭ​യ​മാ​ണ്.

ഹൈ ​ഡെ​ൻ​സി​റ്റി ലി​പോ പ്രോ​ട്ടീ​ൻ (എ​ച്ച്ഡി​എ​ൽ) എ​ന്നു കേ​ട്ടി​ട്ടു​ണ്ടാ​വും. ന​ല്ല കൊ​ള​സ്ട്രോ​ൾ എ​ന്നു വി​ളി​ക്കു​ന്ന ഇ​ത് ത​ല​ച്ചോ​റി​ന് ഏ​റ്റ​വും പ്ര​ധാ​ന​മാ​യ ഒ​രു സം​ഗ​തി​യാ​ണ്. നാ​ഡീ​ഞ​ര​മ്പു​ക​ൾ എ​ന്ന് പ​റ​യാ​വു​ന്ന ന്യൂ​റോ​ണു​ക​ളു​ടെ സം​ര​ക്ഷ​ണ ക​വ​ചം തീ​ർ​ത്തെ​ടു​ക്കാ​നും കേ​ടു​പാ​ടു​ക​ൾ തീ​ർ​ത്ത് നി​ല​നി​ർ​ത്താ​നും എ​ച്ച്ഡി​എ​ൽ കൂ​ടി​യേ തീ​രൂ.

ത​ല​ച്ചോ​റി​ലെ എ​ച്ച്ഡി​എ​ലി​ന്‍റെ 70ശ​ത​മാ​ന​ത്തി​ല​ധി​കം മ​യ​ലി​ൻ ഷീ​ത്ത് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​വ​ച​ത്തി​ലാ​ണ് കു​ടി​കൊ​ള്ളു​ന്ന​ത്. എ​ച്ച്ഡി​എ​ൽ താ​ഴ്ന്നു നി​ൽ​ക്കു​ന്ന​ത് ആ​ൽ​സ് ഹൈ​മേ​ഴ്സ് തു​ട​ങ്ങി​യ മ​റ​വി രോ​ഗാ​വ​സ്‌​ഥ​ക​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

എ​ച്ച്ഡി​എ​ൽ ഉ​യ​ർ​ത്താ​ൻ നെ​ല്ലി​ക്ക, മു​രി​ങ്ങ​യി​ല എ​ന്നി​വ സ​ഹാ​യി​ക്കും. കൈ​വീ​ശി ന​ട​ന്നാ​ൽ​ത്ത​ന്നെ എ​ച്ച്ഡി​എ​ൽ നി​ല ഉ​യ​രും. എ​ന്തൊ​ക്കെ വ്യാ​യാ​മം ചെ​യ്‌​താ​ലും ഇ​ല്ലെ​ങ്കി​ലും ദി​വ​സം 10-20 മി​നി​റ്റ് ന​ട​ക്ക​ണം. രാ​ത്രി 6-7 മ​ണി​ക്കൂ​ർ ന​ന്നാ​യു​റ​ങ്ങ​ണം.

ത​ല​ച്ചോ​റി​ന് വ്യാ​യാ​മം വേ​ണം. അ​തി​നാ​യി സു​ഡോ​ക്കു ക​ളി​ക്കാം. വ​ല​തു​കൈ കൊ​ണ്ടു മാ​ത്രം ചെ​യ്തു ശീ​ലി​ച്ച കാ​ര്യ​ങ്ങ​ൾ ഇ​ട​തു​കൈ​കൊ​ണ്ട് ചെ​യ്തു​നോ​ക്കാം. ക​ണ്ണ​ട​ച്ച് കു​ളി​ക്കാം. ഇ​തൊ​ക്കെ ത​ല​ച്ചോ​റി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ വ്യാ​യാ​മ​ങ്ങ​ളാ​ണ്. ഒ​രു ദി​വ​സം ഒ​രു പേ​ജ് എ​ങ്കി​ലും വാ​യി​ക്ക​ണം. ധ്യാ​നം വ​ള​രെ ന​ല്ല​ത്. സം​ഗീ​തം ആ​സ്വ​ദി​ക്കാം. ദി​വാ​സ്വ​പ്ന​ങ്ങ​ൾ കാ​ണാം.

ചി​ല പ്രോ​ട്ടീ​നു​ക​ൾ ക​ട്ട​പി​ടി​ച്ചും മ​റ്റു ചി​ല പ്രോ​ട്ടീ​നു​ക​ൾ പൊ​ടി​ഞ്ഞും ത​ല​ച്ചോ​റി​നെ ബാ​ധി​ക്കു​ന്ന പ്ര​മേ​ഹ​മാ​യി മാ​റി 15-20 വ​ർ​ഷം കൊ​ണ്ട് പൂ​ർ​ണ​ത കൈ​വ​രി​ക്കു​ന്ന മ​റ​വി​രോ​ഗ​മാ​ണ് ആ​ൽ​സ് ഹൈ​മേ​ഴ്സ്. അ​തി​നു​വേ​ണ്ട​താ​യ ജീ​നു​ക​ൾ പാ​ര​മ്പ​ര്യ​മാ​യി ഉ​ണ്ടെ​ങ്കി​ലും ഹി​ത​വും യു​ക്ത​വു​മാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ ഈ ​രോ​ഗ​ത്തെ അ​ക​റ്റി​നി​ർ​ത്താ​നാ​വും.

മ​ഞ്ഞ​ളി​ലെ കു​ർ​ക്യു​മി​ൻ, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് അ​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ, പോ​ഷ​ക​ങ്ങ​ൾ (ഫ്ളാ​ക്സ് വി​ത്തു​ക​ൾ), മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ളും പ​യ​റു​വ​ർ​ഗ​ങ്ങ​ളും, ധാ​രാ​ളം ശു​ദ്ധ​ജ​ലം, ത​ല​ച്ചോ​റി​ന് ഊ​ർ​ജം കു​റ​യാ​തി​രി​ക്കാ​ൻ വെ​ർ​ജി​ൻ കോ​ക്ക​ന​ട്ട് ഓ​യി​ൽ എ​ന്നി​വ​യൊ​ക്കെ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താം. എ​ത്ര​യും നേ​ര​ത്തെ ചെ​യ്യു​മോ അ​ത്ര​യും ന​ന്ന്. 45-50 വ​യ​സി​ൽ തു​ട​ങ്ങാ​നാ​യാ​ൽ ഏ​റെ ന​ന്ന്.

വ​ന്നി​ട്ട് നോ​ക്കാം എ​ന്ന ചി​ന്ത ന​ല്ല​ത​ല്ല. പ്രാ​യ​മേ​റു​മ്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്നു ക​രു​തു​ന്ന​തും ശ​രി​യ​ല്ല. ഓ​ർ​മ​ക്കൂ​ട് അ​കാ​ല​ത്തി​ൽ ഒ​ഴി​ഞ്ഞു​പോ​കാ​തി​രി​ക്കാ​ൻ അ​ൽ​പം ക​രു​ത​ൽ കാ​ട്ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.