പ്ര​തി​വ​ര്‍​ഷം 30 കോ​ടി ശ​മ്പ​ളം, സ്വി​ച്ച് ഓ​ഫാ​ണ് ജോ​ലി; എ​ന്നി​ട്ടും ആ​ളി​ല്ല
Saturday, November 16, 2024 2:19 PM IST
ന​ല്ല ജോ​ലി അ​തി​നൊ​ത്ത ശ​മ്പ​ളം ഇ​തൊ​ക്കെ എ​ല്ലാ​വ​രു​ടെ​യും ക​ന​വാ​ണ​ല്ലൊ. അ​ങ്ങ​നെ സ​മ്പാ​ദി​ച്ച് ന​ല്ല​നി​ല​യി​ലെ​ത്തി കു​ടും​ബ​ത്തെ​യും പ്രി​യ​പ്പെ​ട്ട​വ​രെ​യും ക​രു​ത​ണ​മെ​ന്നാ​ണ് അ​വ​ര്‍ ആ​ഗ്ര​ഹി​ക്കു​ക. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും അ​ധ്വാ​നം കൂ​ടു​ക​യും ശ​മ്പ​ളം കു​റ​യു​ക​യും ആ​ണ് സം​ഭ​വി​ക്കു​ക.

പ​ക്ഷേ ഈ ​പ​റ​യാ​ന്‍ പോ​കു​ന്ന ക​ഥ​യി​ല്‍ ഉ​ള്ള​ത് വ​ലി​യ ശ​മ്പ​ളം ഉ​ണ്ടാ​യി​ട്ടും പ​ണി​ക്ക് ആ​ളെ കി​ട്ടാ​ത്ത കാ​ര്യ​മാ​ണ്. ല​ക്ഷ​ങ്ങ​ള്‍ അ​ല്ല കോ​ടി​ക​ളാ​ണ് ശ​മ്പ​ളം. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ പ്ര​തി​വ​ര്‍​ഷം 30 കോ​ടി രൂ​പ (ഏ​ക​ദേ​ശം 3.6 മി​ല്യ​ണ്‍ ഡോ​ള​ര്‍). അ​തും ലൈ​റ്റ് ഓ​ണാ​ക്ക​ലും ഓ​ഫാ​ക്ക​ലും മാ​ത്ര​മാ​ണ് ജോ​ലി. ആ ​ജോ​ലി​ക്കാ​ണ് ആ​ളെ കി​ട്ടാ​ത്ത്.

അ​തി​നു​കാ​ര​ണം ഈ ​ജോ​ലി​യു​ടെ ഇ​ട​മാ​ണ്. ഈ​ജി​പ്തി​ലെ അ​ല​ക്‌​സാ​ണ്ട്രി​യ തു​റ​മു​ഖ​ത്തി​ന​ടു​ത്തു​ള്ള ഫാ​റോ​സ് ദ്വീ​പി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വി​ള​ക്കു​മാ​ടം സൂ​ക്ഷി​പ്പു​കാ​ര​ന്‍ എ​ന്ന ത​സ്തി​ക​യാ​ണി​ത്. വെ​റു​ത ലൈ​റ്റ് ഇ​ട​ണം പി​ന്നെ അ​ണ​യ്ക്ക​ണം. എ​ന്നാ​ല്‍ ജൂ​മോ​ണ്‍ ലൈ​റ്റ് ഹൗ​സ് സ്ഥി​തി ചെ​യ്യു​ന്ന​ത് ക​ട​ലി​ന്‍റെ ന​ടു​വി​ലാ​യാ​ണ്.

ആ​ഴ്ച​ക​ളോ​ളം ഒ​റ്റ​യ്ക്ക് വേ​ണം അ​വി​ടെ ഇ​രി​ക്കാ​ന്‍. പ​ല​പ്പോ​ഴും കൊ​ടു​ങ്കാ​റ്റ​ടി​ക്കാ​റു​ണ്ട്. ക​ട​ല്‍ തി​ര​മാ​ല​ക​ള്‍ വി​ള​ക്കു​മാ​ട​ത്തെ പൂ​ര്‍​ണ​മാ​യും വി​ഴു​ങ്ങും. ഈ ​അ​വ​സ്ഥ​ക​ളി​ല്‍ പോ​ലും ലൈ​റ്റ് പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന കാ​ര്യം ജീ​വ​ന​ക്കാ​ര​ന്‍ ഉ​റ​പ്പാ​ക്ക​ണം. ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​വാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ലാ​ണ് ആ​രും ഈ ​ജോ​ലി​യ്ക്കാ​യി മു​തി​രാ​ത്ത​ത്.

ആ​ളു​ക​ളി​ല്‍ നി​ന്നും സ​മൂ​ഹ​ത്തി​ല്‍ നി​ന്നും വ​ള​രെ അ​ക​ലെ ക​ട​ലി​ന് ന​ടു​വി​ല്‍ ഒ​രു വി​ള​ക്ക് മാ​ട​ത്തി​ല്‍ എ​ത്ര​നാ​ള്‍ ഒ​രാ​ള്‍​ക്ക് ക​ഴി​യു​വാ​നാ​കും. മാ​ത്ര​മ​ല്ല ഇ​തി​നി​ട​യി​ല്‍ അ​പ​ക​ടം പി​ണ​ഞ്ഞാ​ല്‍ ഉ​ട​നെ​യെ​ങ്ങും സ​ഹാ​യം ല​ഭി​ക്കി​ല്ല. വ​ര്‍​ഷം മു​ഴു​വ​നും ചി​ല പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് കീ​പ്പ​ര്‍ അ​വ​രു​ടെ ബോ​സു​മാ​യി ഇ​ട​പ​ഴ​കു​ന്ന​ത്.

ഈ ​സാ​മൂ​ഹി​ക സ​മ്പ​ര്‍​ക്ക​ത്തി​ന്‍റെ അ​ഭാ​വം ക​ടു​ത്ത ഏ​കാ​ന്ത​ത​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം, ഇ​ത് മാ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും. ആ​കെ​യു​ള്ള കാ​ര്യം എ​പ്പോ​ഴും ജോ​ലി ചെ​യ്യേ​ണ്ട​തി​ല്ല. ഇ​ഷ്ടം​പോ​ലെ മീ​ന്‍ പി​ടി​ക്കാം. എ​ത്ര​വേ​ണ​മെ​ങ്കി​ലും ഉ​റ​ങ്ങാം. സ​മ​യ​മ​റി​യാ​തെ ക​ട​ലി​ന്‍റെ ക​ഥ​ക​ള്‍ കേ​ള്‍​ക്കാം എ​ന്നു​ള്ള​താ​ണ്. അ​ത്ത​രം മാ​ന​സി​കാ​വ​സ്ഥ​യു​ള്ള​വ​രു​ടെ പ​റു​ദീ​സ​യാ​ണ് ഈ ​ജോ​ലി.

അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലെ ഫാ​റോ​സ് ഏ​തെ​ങ്കി​ലും വി​ള​ക്കു​മാ​ടം മാ​ത്ര​മ​ല്ല; ഇ​ത് ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ വി​ള​ക്കു​മാ​ട​വും പു​രാ​ത​ന എ​ഞ്ചി​നീ​യ​റിം​ഗി​ന്‍റെ പ്ര​തീ​ക​വു​മാ​ണ്. അ​ല​ക്‌​സാ​ണ്ട്രി​യ​യി​ലെ തി​ര​ക്കേ​റി​യ തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ലു​ക​ളെ സു​ര​ക്ഷി​ത​മാ​യി ന​യി​ക്കാ​നും വ​ലി​യ പാ​റ​ക​ളി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​നും വേ​ണ്ടി​യാ​ണ് ഇ​ത് നി​ര്‍മ​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.