സ്റ്റെ​ഫി​ന് ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്ന യാ​ത്രാ​മൊ​ഴി
Tuesday, June 18, 2024 11:35 PM IST
പാ​​മ്പാ​​ടി: കു​​വൈ​​റ്റി​​ല്‍ ദു​​ര​​ന്ത​​ത്തി​​ല്‍ ജീ​​വ​​ന്‍ പൊ​​ലി​​ഞ്ഞ സ്റ്റെ​​ഫി​​ന് ക​​ണ്ണീ​​രി​​ല്‍ കു​​തി​​ര്‍​ന്ന യാ​​ത്രാ​​മൊ​​ഴി.

മൃ​​ത​​ദേ​​ഹം പൊ​​തു​​ദ​​ര്‍​ശ​​ന​​ത്തി​​ന് വ​ച്ച സിം​​ഹാ​​സ​​ന പ​​ള്ളി​​യു​​ടെ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലേ​​ക്ക് പാ​​മ്പാ​​ടി​​യൊ​​ന്നാ​​കെ​ ഒ​​ഴു​​കി​​യെ​​ത്തി. സ്‌​​റ്റെ​​ഫി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളാ​​യ സാ​​ബു​​വി​​ന്‍റെ​യും ഷേ​​ര്‍​ളി​​യു​​ടെ​​യും സ​​ഹോ​​ദ​​ര​​ങ്ങളാ​​യ ഫെ​​ബി​​ന്‍റെ​യും കെ​​വി​​ന്‍റെ​യും സ​​ങ്ക​​ടം എ​​ല്ലാ​​വ​​രെ​​യും ക​​ണ്ണീ​​രി​​ലാ​​ഴ്ത്തി. വ്യാ​​പാ​​രി​​ക​​ള്‍ ക​​ട​​ക​​ള​​ട​​ച്ച് ദുഃ​​ഖ​​ത്തി​​ല്‍ പ​​ങ്കു​ചേ​​ര്‍​ന്നു. സം​​സ്‌​​കാ​​ര ശു​​ശ്രൂ​​ഷ​​ക​​ള്‍​ക്ക് പ്ര​​ധാ​​ന കാ​​ര്‍​മി​​ക​​ത്വം വ​​ഹി​​ച്ച ഐ​​പി​​സി​ സെ​​ന്‍റ​​ര്‍ മി​​നി​​സ്റ്റ​​ര്‍ പാ​​സ്റ്റ​​ര്‍ സാം ​​ക്രി​​സ്റ്റി വി​​തു​​മ്പ​​ലോ​​ടെ​​യാ​​ണ് സ​​മാ​​പ​​ന പ്രാ​​ര്‍​ഥ​​ന​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്.

എ​​ന്‍​ബി​​ടി​​സി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ര്‍ കെ. ​​ജെ. ഏ​​ബ്ര​​ഹാം ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള്‍ അ​​ര്‍​പ്പി​​ക്കാ​​ന്‍ എ​​ത്തി​​യി​​രു​​ന്നു. ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ രം​​ഗ​​ങ്ങളിലെ ഒ​​ട്ടേ​​റെ പ്ര​​മു​​ഖ​​രും ആ​​ദ​​രാ​​ഞ്ജ​​ലി​​ക​​ള്‍ അ​​ര്‍​പ്പി​ക്കാ​​നും സം​​സ്‌​​കാ​​ര ശു​​ശ്രൂ​​ഷ​​ക​​ളി​​ല്‍ പ​ങ്കെ​​ടു​​ക്കാ​​നു​​മെ​​ത്തി​​യി​​രു​​ന്നു.

കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍, ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ, ബി​​ജെ​​പി സം​​സ്ഥാ​​ന​​പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​രേ​​ന്ദ്ര​​ന്‍, ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ലി​​ജി​​ന്‍ ലാ​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ സ്റ്റെ​​ഫി​​ന്‍റെ മാ​​താ​​പി​​താ​​ക്ക​​ളെ ആ​​ശ്വ​​സി​​പ്പി​​ക്കാ​​ന്‍ വീ​​ട്ടി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രി​​നു​​വേ​​ണ്ടി ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പു​​ഷ്പ​​ച​​ക്രം അ​​ര്‍​പ്പി​​ച്ചു.