മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ല്‍ ജില്ല ഒ​ന്നാ​മ​ത്; ല​ഹ​രി​ക്കോ​ട്ട​യം
Tuesday, June 18, 2024 11:35 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സം​​സ്ഥാ​​ന​​ത്തെ ല​​ഹ​​രി​​ക്കോ​​ട്ട​​യാ​​യി മാ​​റു​​ന്നു. ഇ​​ക്കൊ​​ല്ലം ആ​​ദ്യ ആ​​റു മാ​​സം സം​​സ്ഥാ​​ന​​ത്ത് എ​​ക്‌​​സൈ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത 70 മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സു​​ക​​ളി​​ല്‍ 45 എ​​ണ്ണ​​വും കോ​​ട്ട​​യം ജി​​ല്ല​​യി​​ലാ​​ണ്. ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​റ​​ണാ​​കു​​ളം. ക​​ഞ്ചാ​​വു മു​​ത​​ല്‍ എം​​ഡി​​എം​​എ വ​​രെ വി​​വി​​ധ​​യി​​നം ല​​ഹ​​രി സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍​വ​​രെ വ്യാ​​പ​​ക​​മാ​​യി​​രി​​ക്കു​​ന്നു.

ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ര്‍​ഥി മു​​ത​​ല്‍ ല​​ഹ​​രി​​ക്ക് അ​​ടി​​മ​​ക​​ളാ​​യ​​താ​​യി എ​​ക്‌​​സൈ​​സ് പ​​റ​​യു​​ന്നു. ദി​​വ​​സം 50 കി​​ലോ​​യി​​ലേ​​റെ ക​​ഞ്ചാ​​വ് ജി​​ല്ല​​യി​​ല്‍ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന. ത​​മി​​ഴ്നാ​​ടി​​നു പു​​റ​​മേ ഇ​ത​ര​സം​സ്ഥാ​ന ​തൊ​​ഴി​​ലാ​​ളിക​​ള്‍ ഒ​​ഡീ​ഷ, ഛത്തീ​​സ്ഗ​​ഡ്, പ​​ശ്ചി​​മബം​​ഗാ​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​ന്ന് വ​​ലി​​യതോ​​തി​​ല്‍ ക​​ഞ്ചാ​​വ് എ​​ത്തി​​ക്കു​​ന്നു​​ണ്ട്. എം​​ഡി​​എം​​എ തു​​ട​​ങ്ങി​​യ ല​​ഹ​​രി ബം​​ഗ​​ളൂ​​രു​​വി​​ല്‍​നി​​ന്നാ​​ണ് എ​​ത്തു​​ന്ന​​ത്. രാ​​സ​​ല​​ഹ​​രി​​യു​​ടെ വി​​ല്‍​പ​​ന​​യും ഏ​​റി​​വ​​രു​​ന്നു.

ജി​​ല്ല​​യി​​ല്‍ ഇ​​ക്കൊ​​ല്ലം ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത മ​​യ​​ക്കു​​മ​​രു​​ന്നു കേ​​സു​​ക​​ളി​​ല്‍ എ​​ട്ടു​പേ​​ര്‍ യു​​വ​​തി​​ക​​ളാ​​ണ്. ഇ​​വ​​രി​​ല്‍ ന​​ഴ്‌​​സിം​​ഗ്, എ​​ന്‍​ജി​​നി​​യ​​റിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളും ഉ​​ള്‍​പ്പെ​​ടു​​ന്നു. പെ​​ണ്‍​കു​​ട്ടി​​ക​​ളെ പ്ര​​ണ​​യം ന​​ടി​​ച്ച് വ​​ശീ​​ക​​രി​​ച്ച് മ​​യ​​ക്കു​​മ​​രു​​ന്നി​​ന് അ​​ടി​​മ​​ക​​ളാ​​ക്കി​​യ ശേ​​ഷം ല​​ഹ​​രി കാ​​രി​​യ​​ര്‍​മാ​​രാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ലും കോ​​ട്ട​​യം മു​​ന്നി​​ലാ​​ണ്. കാ​​റി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്നു ക​​ട​​ത്തി​​യ നാ​​ലു കേ​​സു​​ക​​ളി​​ല്‍ പി​​ടി​​യി​​ലാ​​യ യു​​വ​​തി​​ക​​ളും അ​​ന്യ​​മ​​ത​​സ്ഥ​​രു​​ടെ പ്ര​​ണ​​യ​​ക്കു​​രു​​ക്കി​​ലും ല​​ഹ​​രി​​ക്കു​​രു​​ക്കി​​ലും അ​​ക​​പ്പെ​​ട്ടു​​പോ​​യ​​വ​​രാ​​ണ്.

ഏ​​റ്റു​​മാ​​നൂ​​ര്‍, അ​​തി​​ര​​മ്പു​​ഴ, ചി​​ങ്ങ​​വ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ക​​ഞ്ചാ​​വ് വ്യാ​​പ​​ക​​മാ​​യി വി​​റ്റ​​ഴി​​യു​​ന്ന​​ത്. മ​​യ​​ക്കു​​മ​​രു​​ന്നി​​നൊ​​പ്പം മ​​ദ്യ​​വി​​ല്‍​പ​​ന​​യി​​ലും ജി​​ല്ല മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്ക് ക​​യ​​റു​​ക​​യാ​​ണ്.