രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് സ്വീ​ക​ര​ണം
Wednesday, June 19, 2024 1:51 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ര​ണ്ടാം​ത​വ​ണ​യും എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് ബ​ളാ​ൽ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി മ​ലോ​ത്തും വെ​ള്ള​രി​ക്കു​ണ്ടി​ലും സ്വീ​ക​ര​ണം ന​ൽ​കി. മാ​ലോ​ത്ത് എ​ത്തി​യ ഉ​ണ്ണി​ത്താ​നെ ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വെ​ള്ള​രി​ക്കു​ണ്ടി​ലേ​ക്ക് ആ​ന​യി​ച്ചു.

വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മു​സ്‌​ലിം ലീ​ഗ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​സി.​എ. ല​ത്തീ​ഫ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷോ​ബി ജോ​സ​ഫ്, സി. ​രേ​ഖ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ്, അ​ല​ക്സ് നെ​ടി​യ​കാ​ല​യി​ൽ, ബാ​ബു കോ​ഹി​നൂ​ർ, കെ.​ആ​ർ. വി​നു, ജോ​ർ​ജ് തോ​മ​സ്, സാ​ജ​ൻ ജോ​സ​ഫ്, ജി​മ്മി എ​ട​പ്പാ​ടി, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​ൻ​സ് പ്ലാ​ക്ക​ൽ, മാ​ത്യു ജോ​സ​ഫ്, ബെ​ന്നി പ്ലാ​മൂ​ട്ടി​ൽ, ടി​ജോ തോ​മ​സ്, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ജോ​ബി കാ​ര്യാ​വി​ൽ, ജോ​സ് വ​ട​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.