സി​നി​മ​യ്ക്ക് എ​ന്തു​കൊ​ണ്ട് ഇം​ഗ്ലീ​ഷ് പേ​ര് ന​ൽ​കി? മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട് ചൂ​ടാ​യി കി​ച്ച സു​ദീ​പ്
Monday, December 23, 2024 12:44 PM IST
ക​ന്ന​ഡ സി​നി​മ​യ്ക്ക് എ​ന്തു​കൊ​ണ്ടാ​ണ് ഇം​ഗ്ലി​ഷ് പേ​ര് ന​ല്‍​കി​യ​ത് എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് ത​ക്ക മ​റു​പ​ടി​യു​മാ​യി ന​ട​ന്‍ കി​ച്ച സു​ദീ​പ്. റി​ലീ​സി​നൊ​രു​ങ്ങി​യ ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ‘മാ​ക്‌​സ്’ എ​ന്ന സി​നി​മ​യു​ടെ പ്ര​സ്മീ​റ്റി​നി​ടെ​യാ​ണ് സി​നി​മ​യ്ക്ക് എ​ന്തു​കൊ​ണ്ട് ഇം​ഗ്ലി​ഷ് പേ​രു ന​ൽ​കി​യെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍ ചോ​ദി​ച്ച​ത്.

ചോ​ദ്യം കേ​ട്ട താ​രം ഏ​റെ നേ​രം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ത​ന്നെ നോ​ക്കി നി​ന്നു. ശേ​ഷം ത​ന്‍റെ മു​മ്പി​ല്‍ വ​ച്ചി​രി​ക്കു​ന്ന ചാ​ന​ല്‍ മൈ​ക്കു​ക​ളെ ചൂ​ണ്ടി അ​ദ്ദേ​ഹം ചോ​ദി​ച്ചു, ഇ​തി​ല്‍ എ​ത്ര ഇം​ഗ്ലി​ഷ് പേ​രു​ക​ളു​ണ്ട് എ​ന്ന് തി​രി​ച്ചു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.

‘‘ഇ​വി​ടെ ഒ​രു​പാ​ട് ചാ​ന​ലു​ക​ളു​ണ്ട്. എ​ല്ലാ​ത്തി​ലും ഇം​ഗ്ലി​ഷു​ണ്ട്. ക​ന്ന​ഡ​യി​ലാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. കാ​ണു​ന്ന​ത് ക​ന്ന​ഡ​ക്കാ​രാ​ണ്. ഞാ​ന്‍ സം​സാ​രി​ക്കു​ന്ന​ത് ക​ന്ന​ഡ​യി​ലാ​ണ്. ഇ​വി​ടെ ഇം​ഗ്ലി​ഷ് മീ​ഡി​യം സ്‌​കൂ​ളു​ക​ളു​ണ്ട്. അ​വി​ടെ പോ​കു​ന്ന​ത് ക​ന്ന​ഡ​ക്കാ​രാ​ണ്. എ​ന്താ​ണ് നി​ങ്ങ​ളു​ടെ പ്ര​ശ്‌​നം. ആ​പ്പി​ളി​ന് എ​ന്താ​ണ് ക​ന്ന​ഡ​യി​ല്‍ പ​റ​യു​ന്ന​ത്?’’​കി​ച്ച സു​ദീ​പ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു തി​രി​ച്ചു ചോ​ദി​ച്ചു.



അ​തേ​സ​മ​യം, വി​ജ​യ് കാ​ര്‍​ത്തി​കേ​യ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ക്‌​സ് ഡി​സം​ബ​ര്‍ 25ന് ​ആ​ണ് തി​യേ​റ്റ​റി​ല്‍ എ​ത്താ​നൊ​രു​ങ്ങു​ന്ന​ത്. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​ര്‍, സം​യു​ക്ത ഹൊ​ര്‍​ണാ​ഡ്, സു​കൃ​ത, സു​നി​ല്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ള്‍ ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു​ണ്ട്. വി ​ക്രി​യേ​ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ക​ലൈ​പു​ലി എ​സ് ത​നു ആ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.