ഹോ​ൺ മു​ഴ​ക്കി​യ​തി​നെ ചൊ​ല്ലി ത​ർ​ക്കം; മ​ധ്യ​വ​യ​സ്ക്ക​നെ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഘം അ​റ​സ്റ്റി​ൽ
Sunday, September 29, 2024 3:48 PM IST
തി​രു​വ​ന​ന്ത​പു​രം: ഹോ​ൺ മു​ഴ​ക്കി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക്ക​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കി​യ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ. ദേ​ശീ​യ​പാ​ത ഉ​ദി​യ​ൻ​കു​ള​ങ്ങ​ര​യി​ലാ​ണ് സം​ഭ​വം.

ബാ​ല​രാ​മ​പു​രം, നെ​ല്ലി​വി​ള സ്വ​ദേ​ശി​ക​ളാ​യ സ​ച്ചി​ൻ (25), അ​ഖി​ൽ (22), ബാ​ല​രാ​മ​പു​രം തേ​രി വി​ള വീ​ട്ടി​ൽ വി​ജി​ത്ത് (24 ) ഉ​ച്ച​ക്ക​ട രേ​വ​തി നി​വാ​സി​ൽ ശ്യാം ​ലാ​ൽ (22) എ​ന്നി​വ​രെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി മ​ദ്യ​ല​ഹ​രി​യി​ൽ ബൈ​ക്കി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം ഉ​ദി​യ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് സ​മീ​പം റോ​ഡി​ൽ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ​യെ​ത്തി​യ പ്ര​ഭു​കു​മാ​ർ മു​ന്നി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ബൈ​ക്കി​ന്‍റെ ഹോ​ൺ മു​ഴ​ക്കി​യ​ത് യു​വാ​ക്ക​ളെ പ്ര​കോ​പി​പ്പി​ച്ചു. തു​ട​ർ​ന്ന് നാ​ലം​ഗ സം​ഘം പ്ര​ഭു​കു​മാ​റു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യും വ​ള​ഞ്ഞി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ നാ​ലാം​ഗ സം​ഘം ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്ര​ഭു കു​മാ​ർ പാ​റ​ശാ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പാ​റ​ശാ​ല എ​സ്എ​ച്ച​ഒ സ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ നാ​ലം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.