കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ഗ​താ​ഗ​ത വ​കു​പ്പ്
Sunday, September 29, 2024 2:35 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി ഗ​താ​ഗ​ത വ​കു​പ്പ്. തി​ങ്ക​ളാ​ഴ്ച 15 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന 1117 ബ​സു​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് കൂ​ട്ടി ന​ല്‍​കി​യ​ത്.

ബ​സു​ക​ള്‍ ഒ​രു​മി​ച്ച്‌ പി​ന്‍​വ​ലി​ക്കു​ന്ന​ത് യാ​ത്രാ ക്ലേ​ശ​മു​ണ്ടാ​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് ഈ ​തീ​രു​മാ​നം. കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ മ​റ്റ് 153 വാ​ഹ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി​യും നീ​ട്ടി​യി​ട്ടു​ണ്ട്. 15 വ​ര്‍​ഷ​ത്തി​ല​ധി​കം കെ​എ​സ്‌​ആ​ര്‍​ടി​സി വാ​ഹ​ന​ങ്ങ​ളു​ടെ കാ​ലാ​വ​ധി നേ​ര​ത്തെ സെ​പ്റ്റം​ബ​ര്‍ 30 വ​രെ നീ​ട്ടി​യി​രു​ന്നു.

ര​ണ്ട് വ​ര്‍​ഷ​ത്തേ​ക്ക് കൂ​ടി കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന് കെ​എ​സ്‌​ആ​ര്‍​ടി​സി എം​ഡി സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം സെ​പ്റ്റം​ബ​ര്‍ 30ന് ​ശേ​ഷം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ 1270 വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്‍ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​മെ​ന്നും കെ​എ​സ്‌​ആ​ര്‍​ടി​സി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.