ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​പ്പി​ച്ചു കൊ​ന്നു; 10 മീ​റ്റ​ര്‍ വ​ലി​ച്ചി​ഴ​ച്ചു
Sunday, September 29, 2024 11:13 AM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ടി​പ്പി​ച്ചു കൊ​ന്നു. ന​ഗ്ലോ​യി​യി​ല്‍ ആ​ണ് സം​ഭ​വം. ന​ഗ്ലോ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കോ​ണ്‍​സ്റ്റ​ബി​ളാ​യ സ​ന്ദീ​പാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വാ​ഹ​നം നി​ര്‍​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഡ്രൈ​വ​ര്‍ കാ​ര്‍ ഇ​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ത്ത് മീ​റ്റ​റോ​ളം ദൂ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ലി​ച്ചി​ഴ​ച്ചു.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് സം​ഭ​വം. അ​ന​ധി​കൃ​ത മ​ദ്യ വി​ല്‍​പ​ന ന​ട​ത്തു​ന്ന​യാ​ൾ വാ​ഗ​ൺ ആ​ര്‍ കാ​റി​ല്‍ ക​ട​ന്നു​പോ​കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു സ​ന്ദീ​പ് അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍.

ഇ​തി​നി​ടെ കാ​ര്‍ അ​വി​ടേ​യ്ക്ക് എ​ത്തി. വാ​ഹ​നം നി​ര്‍​ത്താ​ന്‍ സ​ന്ദീ​പ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ടി​ച്ചി​ട്ട ശേ​ഷം പ​ത്ത് മീ​റ്റ​റോ​ളം വ​ലി​ച്ചി​ഴ​ക്കു​ക​യാ​യി​രു​ന്നു. കാ​ര്‍ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.