എ​ൻ​സി​പി​യി​ലെ ത​ർ​ക്കം; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം
Sunday, September 29, 2024 11:40 AM IST
തി​രു​വ​ന​ന്ത​പു​രം: വ​നം​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി സ്ഥാ​ന​ത്ത് നി​ന്ന് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കാ​ൻ എ​ൻ​സി​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

ധാ​ര​ണ പ്ര​കാ​രം മ​ന്ത്രി സ്ഥാ​നം ഒ​ഴി​ഞ്ഞ് പ​ക​രം തോ​മ​സ് കെ.​തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് പ​ദ​വി കൈ​മാ​റാ​ത്ത​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം.

തോ​മ​സ് കെ.​തോ​മ​സി​നെ മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചും ശ​ശീ​ന്ദ്ര​നെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും അ​ടു​ത്ത മാ​സം മൂ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് കൈ​മാ​റു​ക.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ​ര​ത് പ​വാ​റി​ന് വേ​ണ്ടി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​സി.​ചാ​ക്കോ​യാ​ണ് ക​ത്തി​ല്‍ ഒ​പ്പു​വ​ച്ച​തെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ എ.​കെ. ശ​ശീ​ന്ദ്ര​നെ മ​ന്ത്രി​യാ​ക്കാ​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​ഫു​ല്‍ പ​ട്ടേ​ലാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ ചു​വ​ട് പി​ടി​ച്ചാ​ണ് പി​ൻ​വ​ലി​ച്ചു​കൊ​ണ്ടു​ള്ള ക​ത്തും ന​ല്‍​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.