ഡിഎൽഎഫ് ഫ്ലാ​റ്റി​ലെ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Tuesday, June 18, 2024 1:27 PM IST
കൊ​ച്ചി: കാ​ക്ക​നാ​ട് ഡി​എ​ല്‍​എ​ഫ് ഫ്ലാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​ണ്ടാ​യ​ത് ഗൗ​ര​വമു​ള്ള വി​ഷ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫ്ലാ​റ്റി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ എ​ല്ലാ സ്രോ​ത​സു​ക​ളും പ​രി​ശോ​ധി​ക്കും. രോ​ഗ​ബാ​ധി​ത​രാ​യ വ്യ​ക്തി​ക​ള്‍ പ​ല ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യ​തുകൊ​ണ്ടാ​യി​രി​ക്കാം ഈ ​വി​ഷ​യം ആ​രോ​ഗ്യവ​കു​പ്പി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തി​രു​ന്ന​ത്. അ​ക്കാ​ര്യം അ​ന്വേ​ഷി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫ്ലാ​റ്റി​ലെ ഒ​രാ​ള്‍ തന്നെ നേ​രി​ട്ട് ഫോ​ണി​ല്‍ വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ ആ​രോ​ഗ്യവ​കു​പ്പ് ഡ​യ​റ​ക്ട​റെ വി​ളി​ച്ച് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.