ഭാ​ര്യവീ​ട​ല്ല, സ്വ​ന്തം വീ​ടാ​ണ​തും; കു​റി​പ്പ് വൈ​റ​ൽ
Friday, October 8, 2021 7:53 PM IST
ഭാ​ര്യവീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത് മോശ​മാ​ണെ​ന്ന് ഭാ​വി​ക്കു​ന്ന​വ​രോ​ടു​ള്ള മ​റു​പ​ടി വൈ​റ​ലാ​കു​ന്നു. ഷെ​ബി​ൻ മു​ഹ​മ്മ​ദി​ന്‍റെ പോ​സ്റ്റാ​ണ് വൈ​റ​ലാ​കു​ന്ന​ത്. ന​മ്മു​ടെ വീ​ട് ക​ഴി​ഞ്ഞാ​ൽ ഏ​ത് പാ​തി​രാ​ത്രി​യി​ലും ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ ക​യ​റി ചെ​ല്ലാ​വു​ന്ന ഒ​രേ​യൊ​രു വീ​ട് ന​മ്മു​ടെ ഭാ​ര്യ​മാ​രു​ടെ വീ​ടാ​ണെ​ന്ന് ഷെ​ബി​ൻ പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

പ​ണ്ടെ​പ്പോ​ഴോ എ​വി​ടെ​യോ വാ​യി​ച്ച ഈ ​വ​രി​ക​ൾ ആ​ണി​ത്🥰
**ന​മ്മു​ടെ വീ​ട് ക​ഴി​ഞ്ഞാ​ൽ ഏ​ത് പാ​തി​രാ​ത്രി​യി​ലും ഒ​ട്ടും അ​മാ​ന്തി​ക്കാ​തെ ക​യ​റി ചെ​ല്ലാ​വു​ന്ന ഒ​രേ​യൊ​രു വീ​ട് ഈ ​ലോ​ക​ത്തി​ൽ ഉ​ണ്ടെ​ങ്കി​ൽ അ​ത് *ന​മ്മു​ടെ ഭാ​ര്യ​മാ​രു​ടെ വീ​ടാ​ണ്**🥰
എ​ന്‍റെ ക​ളി​കൂ​ട്ടു​കാ​ർ അ​ട​ങ്ങു​ന്ന ഒ​രു wtsapp കൂ​ട്ടാ​യ്മ ഉ​ണ്ട്,പ​ല​പ്പോ​ഴും അ​വ​ർ എ​ന്നെ ക​ളി​യാ​ക്കാ​ൻ ത​മാ​ശ​ക്ക് പ​റ​യു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്, നാ​ട്ടി​ൽ വ​ന്നാ​ൽ ഷെ​ബി​നെ കാ​ണാ​ൻ **ആ​ന​ക്കാം​പൊ​യി​ലി​ൽ**​പോ​ക​ണം .അ​തെ എ​ന്‍റെ പ്രി​യ​സ​ഖി​യു​ടെ നാ​ടാ​ണ് ഈ ​പ​റ​ഞ്ഞ സ്ഥ​ലം... അ​വ​ർ പ​റ​ഞ്ഞ​ത് ശ​രി​യാ​ണ് ഞാ​ൻ നാ​ട്ടി​ലു​ള്ള​പ്പോ​ൾ ആ​ഴ്ച​യി​ൽ മി​ക്ക​വാ​റും ര​ണ്ട് ദി​വ​സം ആ​ന​ക്കാം​പൊ​യി​ലി​ലെ വീ​ട്ടി​ലാ​യി​രി​ക്കും അ​ത് പ​റ​യാ​ൻ എ​നി​ക്കൊ​രു കു​റ​ച്ചി​ലും ഇ​ല്ല🥰

എ​ല്ലാ ആ​ണു​ങ്ങ​ൾ​ക്കും ന​മ്മു​ടെ ഭാ​ര്യ​മാ​ർ ന​മ്മു​ടെ അ​ച്ഛ​ന​മ്മ​മാ​രെ സ്വ​ന്തം അ​ച്ഛ​ന​മ്മ​മാ​രെ​പോ​ലെ സ്നേ​ഹി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും വേ​ണം,ന​ല്ല കാ​ര്യ​മാ​ണ് എ​ന്നാ​ലും ന​മ്മ​ളി​ൽ എ​ത്ര​പേ​ർ ന​മ്മു​ടെ ഭാ​ര്യ​യു​ടെ അ​ച്ഛ​നെ​യും,അ​മ്മ​യെ​യും സ്വ​ന്തം പോ​ലെ ക​രു​തു​ന്നു​ണ്ട്?
എ​ത്ര പേ​ര് ഭാ​ര്യ വീ​ട് എ​ന്ന് പ​റ​യാ​തെ സ്വ​ന്തം വീ​ടാ​യി കാ​ണു​ന്ന​വ​ർ ഉ​ണ്ട്?
ദി​വ​സ​വും ഒ​രു ഉ​പാ​ധി​ക​ളും ഇ​ല്ലാ​തെ അ​വി​ടു​ത്തെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ഫോ​ൺ വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്?
ന​മ്മ​ളി​ൽ എ​ത്ര​പേ​ർ മ​രു​മോ​ൻ എ​ന്ന മേ​ല​ങ്കി​പ​ട്ടം ധ​രി​ക്കാ​തെ ഒ​രു മ​ക​നാ​യി ആ ​വീ​ട്ടി​ലേ​ക്ക് ക​യ​റി പോ​കു​ന്ന​വ​ര് ഉ​ണ്ട്?

അ​വി​ടു​ത്തെ അ​ടു​ക്ക​ള​യി​ൽ പോ​യി ഉ​മ്മ​യു​ടെ ക​യ്യി​ൽ നി​ന്നും ചു​ട്ടെ​ടു​ക്കു​ന്ന മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ചൂ​ടാ​റു​ന്ന​തി​ന് മു​ൻ​പ് വാ​ങ്ങി ക​ഴി​ക്കു​ന്ന​വ​ർ ഉ​ണ്ട്?
അ​ടു​ക്ക​ള​യി​ലോ,ഹാ​ളി​ലോ ഇ​രു​ന്ന് അ​നി​യ​ത്തി​കു​ട്ടി​മാ​രും, അ​ളി​യ​ന്മാ​രു​മാ​യി അ​ന്താ​ക്ഷ​രി മ​ത്സ​ര​വും ,ഡാ​ൻ​സും ക​ളി​ച്ച​വ​ർ ഉ​ണ്ട്?
എ​ത്ര​പേ​ർ അ​വി​ടു​ത്തെ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പു​റ​ത്ത് പോ​കു​മ്പോ​ൾ കൂ​ടെ ബീ​ച്ചി​ലും,സി​നി​മ​ക്കും കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്?
ഭാ​ര്യാ വീ​ടി​ന്‍റെ അ​യ​ൽ വീ​ട്ടു​കാ​രും,നാ​ട്ടു​കാ​രു​മാ​യി ആ​ത്മാ​ർ​ത്ഥാ​യി സൗ​ഹൃ​ദ ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന​വ​ർ ഉ​ണ്ട്?

എ​ല്ലാ​രും ഇ​ല്ലെ​ങ്കി​ലും ഞാ​നി​തൊ​ക്കെ പ​റ​യു​മ്പോ​ൾ പ​ല​രു​ടെ​യും നെ​റ്റി ചു​ളി​യും, അ​യ്യേ ഭാ​ര്യ​വീ​ട്ടി​ൽ പോ​യി അ​വി​ടു​ത്തെ അ​ടു​ക്ക​ള​യി​ൽ ഇ​രി​ക്കു​ക​യോ🙄.​പ​ല​ർ​ക്കും ഇ​പ്പോ​ഴും ന​മൂ​ടെ ഭാ​ര്യ​വീ​ട് അ​ന്യ വീ​ടാ​ണ്,,,എ​ന്തെ​ങ്കി​ലും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​ത്രം പ​ല​ഹാ​ര​പ്പൊ​തി​യു​മാ​യി പോ​കാ​ൻ പ​റ്റു​ന്ന,വി​വാ​ഹം പോ​ലു​ള്ള ക​ര്യ​ങ്ങ​ൾ വ​രു​മ്പോ​ൾ വീ​ട്ടി​ലെ *മൂ​ത്ത മ​രു​മോ​ൻ*​എ​ന്ന് പ​റ​ഞ്ഞു **ഷോ**​കാ​ണി​ക്കാ​ൻ പ​റ്റു​ന്ന, മാ​സ​ങ്ങ​ൾ​ക്ക​പ്പു​റം പേ​രി​ന് വേ​ണ്ടി ഒ​ന്ന് വ​ന്നു ത​ല​കാ​ണി​ച്ചു പോ​കു​ന്ന, ഇ​നി എ​ങ്ങാ​നും ഒ​രു ദി​വ​സം താ​മ​സി​ക്കേ​ണ്ടി വ​ന്നാ​ൽ സൂ​ര്യ​ന് ഉ​ദി​ക്കു​ന്ന​തി​നും,കോ​ഴി കൂ​വു​ന്ന​തി​നും മു​ൻ​പ് വ​ണ്ടി എ​ടു​ത്ത് തി​രി​ച്ചു നാ​ട്ടി​ലേ​ക്ക് പ​റ​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​പ​ക്ഷം ആ​ളു​ക​ളും🤔

ഭാ​ര്യ​വീ​ട്ടി​ൽ ഇ​ട​ക്കി​ടെ പോ​കു​ന്ന​ത് പ​ല​ർ​ക്കും വ​ലി​യ നാ​ണ​ക്കേ​ടാ​ണ്,ഞാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​വീ​ട്ടി​ൽ ആ​ണ് താ​മ​സി​ച്ച​ത് എ​ന്ന് ത​ന്‍റെ കൂ​ട്ടു​കാ​രോ​ട് പ​റ​യു​ന്ന​ത് പ​ല​ർ​ക്കും നാ​ണ​ക്കേ​ടാ​ണ്🤔​അ​ങ്ങ​നെ നാ​ണി​ച്ചു, പാ​ത്തും പ​തു​ങ്ങി​യും,നാ​ട്ടു​കാ​രെ​യും,കൂ​ട്ടു​കാ​രെ​യും ,ത​ൻ്റെ വ​ക​യി​ലു​ള്ള അ​മ്മ​വ​നേ​പോ​ലു​ള്ള സ​ക​ല ബ​ന്ധു​ക്ക​ളെ​യും ബോ​ധി​പ്പി​ച്ച് പേ​രി​ന് പോ​യി ഒ​രു പ​ണി​യും ഇ​ല്ലെ​ങ്കി​ലും നേ​രം വെ​ളു​ക്കും മു​മ്പേ തി​രി​ച്ചു വ​രേ​ണ്ട ഒ​രു സ്ഥ​ല​മാ​ണോ ഭാ​ര്യാ​വീ​ട്?​ന​മ്മ​ളെ അ​ത്ര​ക്കും അ​സ്വ​സ്ഥ​ർ ആ​ക്കു​ന്ന​വ​രാ​ണോ അ​വി​ടെ​യു​ള്ള​ത്?

പ​ല​രും ഞാ​നെ​ന്‍റെ ഭാ​ര്യ​വീ​ട്ടി​ൽ പോ​യി​ട്ട് ഒ​രു വ​ർ​ഷ​മാ​യി എ​ന്ന് വ​ലി​യ അ​ഹ​ങ്കാ​ര​ത്തോ​ടെ​യും,ഞാ​നെ​ന്‍റെ ഭാ​ര്യ​വീ​ട്ടി​ൽ പോ​യാ​ൽ ജ​സ്റ്റ് ഒ​രു ക​ട്ട​ൻ​ചാ​യ കു​ടി​ച്ചു അ​ടു​ത്ത വ​ണ്ടി​ക്ക് ത​ന്നെ തി​രി​ച്ചു വ​ന്നു എ​ന്നൊ​ക്കെ വ​ലി​യ എ​ന്തോ സം​ഭ​വം പോ​ലെ പ​റ​യു​ന്ന​ത് കേ​ൾ​ക്കു​മ്പോ​ൾ ആ​ശ്ച​ര്യം തോ​ന്നും🤔
ന​മ്മ​ൾ എ​ല്ലാ ആ​ണു​ങ്ങ​ളെ​യും പോ​ലെ താ​ൻ ജ​നി​ച്ച്,പി​ച്ച​വെ​ച്ചു,പ​ഠി​ച്ച്,സ്വ​പ്നം ക​ണ്ട്,വ​ള​ർ​ന്നു വ​ന്ന്,ജീ​വി​ത​ത്തി​ന്‍റെ പ​കു​തി​യാ​കു​മ്പോ​ൾ എ​ല്ലാ​മെ​ല്ലാ​മാ​യ അ​ച്ഛ​നെ​യും,അ​മ്മ​യെ​യും,വീ​ടും കു​ടും​ബ​വും വി​ട്ട് ന​മ്മു​ടെ ക​യ്യും പി​ടി​ച്ചു ന​മ്മു​ടെ വീ​ട്ടി​ൽ വ​ന്നു ന​മ്മു​ടെ സ്വ​ന്ത​മാ​യ​തെ​ല്ലം ത​ന്‍റെ​യും സ്വ​ന്ത​മാ​ണ് എ​ന്ന് നൂ​റ് ശ​ത​മാ​നം വി​ശ്വ​സി​ച്ചു ന​മ്മു​ടെ മാ​താ​പി​താ​ക്ക​ളെ പൊ​ന്നു​പോ​ലെ നോ​ക്കു​ന്ന ഭാ​ര്യ​മാ​രു​ടെ വീ​ടും ന​മ്മു​ടെ സ്വ​ന്തം വീ​ടു​പോ​ലെ കാ​ണാ​ൻ എ​ന്തി​നാ​ണ് ന​മ്മ​ൾ​ക്ക് നാ​ണ​ക്കേ​ട്?​അ​വി​ടു​ത്തെ അ​ച്ഛ​നും,അ​മ്മ​യും കേ​വ​ലം ആ​ണ്ടി​ലൊ​രി​ക്ക​ൽ ആ​രെ​യോ ഭോ​ധി​പ്പി​ക്കാ​നെ​ന്ന രീ​തി​യി​ൽ വ​ന്ന് കാ​ണേ​ണ്ട​വ​ർ ആ​ണോ?

അ​ല്ല എ​ന്ന് ഉ​ച്ച​ത്തി​ൽ പ​റ​യാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്,ഒ​രു പ​രാ​തി​യും ഇ​ല്ലാ​തെ ന​മ്മു​ടെ ഭാ​ര്യ​മാ​ർ ന​മ്മു​ടെ മാ​താ​പി​താ​ക്ക​ളെ നോ​ക്കും,തി​രി​ച്ചു ന​മ്മ​ളും ഒ​രു ഉ​പാ​ധി​ക​ളും ഇ​ല്ലാ​തെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും ചേ​ർ​ത്ത് നി​ർ​ത്ത​ണം എ​ന്ന് മാ​ത്രം❤️
99ക​ളി​ലെ**​ഭാ​ര്യ​വീ​ട്ടി​ൽ പ​ര​മ​സു​ഖം**​പോ​ലു​ള്ള ചി​ല മ​ല​യാ​ള സി​നി​മ​ക​ൾ പ്ര​ബു​ദ്ധ​രാ​യ മ​ല​യാ​ളി​ക​ളെ ഭാ​ര്യ​വീ​ട്ടി​ൽ പോ​കു​ക​യും,താ​മ​സി​ക്കു​ക​യും ചെ​യ്യു​ന്ന​ത് എ​ന്തോ **വ​ൻ പാ​പ**​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് ഇ​പ്പോ​ഴും നെ​ഞ്ചി​ലേ​റ്റി ജീ​വി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​പ​ക്ഷം ആ​ണു​ങ്ങ​ളും😡​പെ​ണ്ണു​ങ്ങ​ൾ എ​ല്ലാ വി​ട്ടു​വീ​ഴ്ച​യ്ക്കും തെ​യ്യ​റാ​ക​ണം എ​ന്നാ​ല് ന​മ്മ​ൾ ന​മ്മു​ടെ നി​ല​പാ​ടി​ൽ നി​ന്ന് ഒ​രി​ഞ്ച് പി​ന്നോ​ട്ട് പോ​കി​ല്ല 😡

ഓ​ർ​ക്കു​ക ഭാ​ര്യ വീ​ട​ല്ല സ്വ​ന്തം വീ​ടാ​ണ​തും🥰
ഭാ​ര്യ​യു​ടെ അ​ച​ന​ല്ല സ്വ​ന്തം അ​ച്ഛ​ൻ🥰
ഭാ​ര്യ​യു​ടെ അ​മ്മ​യ​ല്ല സ്വ​ന്തം അ​മ്മ🥰
മ​രു​മോ​ൻ അ​ല്ല മ​ക​ൻ🥰
ഭാ​ര്യ​യു​ടെ അ​നി​യ​ത്തി അ​ല്ല സ്വ​ന്തം അ​നി​യ​ത്തി​കു​ട്ടി🥰
അ​ളി​യ​ന​ല്ല അ​നി​യ​ൻ🥰
ഇ​ങ്ങ​നെ ഒ​രു ഉ​പാ​ധി​ക​ളും ഇ​ല്ലാ​തെ ജീ​വി​ച്ചു നോ​ക്ക്,ജീ​വി​തം കൂ​ടു​ത​ൽ മ​നോ​ഹ​ര​വും, അ​ർ​ഥ​പൂ​ർ​ണ്ണ​വും ആ​കും🥰🥰
( ഭാ​ര്യ വീ​ടെ​ന്ന പ്ര​യോ​ഗം പോ​ലും തീ​ർ​ത്തും ആ​ത്മാ​ർ​ഥ​ത ഇ​ല്ലാ​ത്ത ഒ​ന്നാ​ണ്,ഇ​വി​ടെ പ​റ​യാ​ൻ ഉ​ദ്ദേ​ശി​ച്ച ക​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​കാ​ൻ ഞാ​ൻ അ​ങ്ങ​നെ ഉ​പ​യോ​ഗി​ച്ചെ​ന്ന് ഉ​ള്ളൂ)
ഷെ​ബി​ൻ മു​ഹ​മ്മ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.