അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വേ​ദി പ​ങ്കി​ടാ​നാ​യി​ല്ല; ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ ഓ​ർ​മ​യി​ൽ യു​കെ​യി​ൽ നി​ന്നു​ള്ള ഗാ​യ​ക​ന്‍റെ പാ​ട്ട്
Friday, October 12, 2018 4:30 PM IST
ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത പ്രേ​മി​ക​ളു​ടെ മ​ന​സി​ലെ തീ​രാ​ദു​ഖ​മാ​ണ് ബാ​ല​ഭാ​സ്ക്ക​ർ. ഇ​പ്പോ​ഴി​ത താ​ൻ ഏ​റെ ആ​രാ​ധി​ക്കു​ന്ന, ബ​ഹു​മാ​നി​ക്കു​ന്ന ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ വി​യോ​ഗം വി​ശ്വ​സി​ക്കാ​നാ​വാ​തെ ക​ണ്ണീ​ര​ട​ക്കാ​ൻ പാ​ടു​പെ​ട്ട് അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ഗാ​നം സ​മ​ർ​പ്പി​ച്ച് യു​കെ സ്വ​ദേ​ശി​യാ​യ സാ​ജ് സാ​ബ്രി എ​ന്ന ഇം​ഗ്ലീ​ഷ് ഗാ​യ​ക​ൻ. ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കു മു​മ്പി​ൽ ഈ ​ഗാ​നം സ​മ​ർ​പ്പി​ക്കു​ന്ന​വെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹം ആ​ല​പി​ച്ച ഗാ​ന​മാ​ണ് ഇ​പ്പോ​ൽ സോ​ഷ്യ​ൽ​മീ​ഡി​യ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്.

"എ​ന്‍റെ പേ​ര് സാ​ജ് സാ​ബ്രി. യു​ണൈ​റ്റ​ഡ് കി​ങ്ഡം ആ​ണ് നാ​ട്. ദു​ബാ​യി​ൽ ഒ​രു പ​രി​പാ​ടി​ക്ക് എ​ത്തി​യ​താ​ണ്. ഈ ​ഗാ​നം ഞാ​ൻ ബാ​ല​ഭാ​സ്ക​റി​നു സ​മ​ർ​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്ന വ​യ​ലി​നി​സ്റ്റ് ആ​ണ്. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

അപകടത്തിൽ അദ്ദേഹത്തിന്‍റെ മകളെയും ന​ഷ്ട​മാ​യി. ഭാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞു. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ആ​രാ​ധ​ക​നാ​ണ്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഒ​രു വേ​ദി പ​ങ്കി​ടാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞി​ല്ല. പ​ക്ഷേ, അ​ദ്ദേ​ഹ​ത്തി​നു വേ​ണ്ടി ഒ​രു മ​ല​യാ​ളം ഗാ​നം ആ​ല​പി​ക്കാ​ൻ ഞാ​ൻ ഈ ​അ​വ​സ​ര​ത്തി​ൽ ആ​ഗ്ര​ഹി​ക്കു​ന്നു. മ​ല​യാ​ളം എ​നി​ക്ക് അ​ത്ര വ​ശ​മു​ള്ള ഭാ​ഷ​യ​ല്ല. എ​ങ്കി​ലും ഞാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് എ​ന്നോ​ടു ക്ഷ​മി​ക്ക​ട്ടെ'.

ഇ​ത്ര​യും പ​റ​ഞ്ഞാ​ണ് സാ​ജ് ത​ന്‍റെ വാ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. കൂടാതെ സാജ് ആലപിച്ചിരിക്കുന്ന ആ​യി​രം ക​ണ്ണു​മാ​യി എ​ന്ന ഗാ​നം ഇ​രു​കൈ​യ്യും നീ​ട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.