അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ൽ വി​സ്മ​യ​ത്തോ​ടെ താ​ലി​ബാ​ൻ ഭീ​ക​ര​ർ; വീ​ഡി​യോ വൈ​റ​ൽ
Wednesday, August 18, 2021 1:39 AM IST
താ​ലി​ബാ​ന്‍ ഭീ​ക​ര​ർ അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്കി​ലെ റൈ​ഡു​ക​ളി​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. റോ​യ്റ്റേ​ഴ്സി​ന്റെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ഹ​മീ​ദ് ഷ​ലീ​സി​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്. താ​ലി​ബാ​ന്‍ ഭീ​ക​ര​ർ ഇ​ല​ക്ട്രി​ക് കാ​റു​ക​ളി​ലെ റൈ​ഡ് ആ​സ്വ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​കെ 4 ഉ​ൾ​പ്പെ​ടെ​യു​ള്ള തോ​ക്കു​ക​ളും ഇ​വ​രു​ടെ കൈ​യി​ൽ ഇ​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ചെ​റി​യ കു​തി​ര​ക​ളി​ല്‍ റൈ​ഡ് ആ​സ്വ​ദി​ക്കു​ന്ന താ​ലി​ബാ​ന്‍ ഭീ​ക​ര​രെ​യും കാ​ണാം. ഇ​വ​രു​ടെ​യും കൈ​യി​ൽ തോ​ക്കു​ക​ളു​ണ്ട്.



ഇ​തു കൂ​ടാ​തെ ട്രം​പോ​ലി​നി​ൽ മു​ക​ളി​ലേ​ക്കു താ​ഴേ​ക്കും കു​ട്ടി​ക​ളെ പോ​ലെ ചാ​ടു​ന്ന​തും ത​വ​ള​ച്ചാ​ട്ടം ചാ​ടു​ന്ന​തു​മെ​ല്ലാം മ​റ്റൊ​രു വീ​ഡി​യോ​യി​ലു​ണ്ട്. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ താ​ലി​ബാ​ൻ, അ​വി​ട​ത്തെ ജി​മ്മി​ൽ വ​ർ​ക്ക് ഔ​ട്ട് ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളു​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.