"ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ' സ്റ്റൈ​ലി​ൽ സ്റ്റാ​ലി​ൻ രാ​ത്രി​ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ
Thursday, September 30, 2021 4:52 PM IST
മ​മ്മൂ​ട്ടി ചി​ത്ര​മാ​യ "വ​ൺ' സി​നി​മ​യി​ൽ മു​ഖ്യ​മ​ന്ത്രി അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന രം​ഗം ആ​രാ​ധ​ക​ർ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി​യാ​ണ് ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​യ ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ സി​നി​മ​യി​ലേ​തി​ന് സ​മാ​ന​മാ​യ രം​ഗ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ആ​ദി​യ​മ്മ​ൻ​കോ​ട്ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാത്രി ന​ട​ന്ന​ത്.



ധ​ർ​മ​പു​രി ജി​ല്ല​യി​ലെ ആ​ദി​യ​മ്മ​ൻ​കോ​ട്ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. ധ​ർ​മ​പു​രി​യി​ൽ നി​ന്നും സേ​ല​ത്തേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യി​ലാ​യി​രു​ന്നു ഈ ​മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സ് നി​ല​പാ​ടു​ക​ളും പ​രാ​തി​ക​ളി​ൽ മേ​ലു​ള്ള ന​ട​പ​ടി​ക​ളും നേ​രി​ട്ട് അ​റി​യാ​നാ​യി​രു​ന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ ​വ​ര​വ്.

സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ദ്ദേ​ഹം ര​ജി​സ്റ്റ​റു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ​ല​ഭി​ച്ച പ​രാ​തി​ക​ൾ അ​തി​ലെ​ടു​ത്ത ന​ട​പ​ടി​ക​ൾ അ​ങ്ങ​നെ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​ണോ എ​ന്ന് മുഖ്യമന്ത്രി നേരിട്ട് പ​രി​ശോ​ധി​ച്ചു. സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​ന്‍റെ "നി​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി' എ​ന്ന പ​ദ്ധ​തി​യെ കു​റി​ച്ചും അ​ദ്ദേ​ഹം പൊ​ലീ​സു​കാ​രോ​ട് ചോ​ദി​ച്ച​റി​ഞ്ഞു. സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.