മ​ര​ണ സം​സ്കാ​ര​ത്തി​ന്‍റെ പേ​രാ​ണ് 'Sara's'; വൈദികന്‍റെ കു​റി​പ്പ് വൈ​റ​ൽ
Sunday, July 11, 2021 1:36 AM IST
ന​മ്മു​ക്കു ചു​റ്റി​ലും വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മ​ര​ണ സം​സ്ക്കാ​ര​ത്തി​ന്‍റെ പേ​രാ​ണ് 'Sara's' എ​ന്ന സി​നി​മ​യെ​ന്ന കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഫാ. ​ക്രി​സ്റ്റീ​ൻ ചി​റ​മേ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ഴു​തി​യ​കു​റി​പ്പാ​ണ് വൈ​റ​ലാ​കു​ന്ന​ത്. വ​ർ​ധി​ച്ചു വ​രു​ന്ന ഭ്രൂ​ണ​ഹ​ത്യ​യു​ടെ ക​ണ​ക്കു​ക​ൾ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​ത് വ​ടി​വാ​ളേ​ന്തി​യ ഗു​ണ്ടാ മു​ഖ​ങ്ങ​ളു​ള്ള മാ​താ​പി​താ​ക്ക​ളെ​യാ​ണെ​ന്ന് ഫാ. ​ക്രി​സ്റ്റീ​ൻ പ​ങ്ക​വ​ച്ച​കു​റി​പ്പി​ൽ പ​റ​യു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

"ലോ​കാ​വ​സാ​നം വ​രേ​ക്കും പി​റ​ക്കാ​തെ
പോ​ക​ട്ടേ, നീ​യെ​ന്‍ മ​ക​നേ, ന​ര​ക​ങ്ങ​ള്‍
വാ ​പി​ള​ര്‍​ക്കു​മ്പോ​ഴെ​രി​ഞ്ഞു​വി​ളി​ക്കു​വാ-
ളാ​രെ​നി​ക്കു​ള്ളൂ, നീ​യ​ല്ലാ​തെ​യെ​ങ്കി​ലും."
(പി​റ​ക്കാ​ത്ത മ​ക​ന് - ബാ​ല​ച​ന്ദ്ര​ന്‍ ചു​ള്ളി​ക്കാ​ട്)

സാ​റ​യി​ൽ നി​ന്ന് സാ​റാ​സി​ലേ​യ്ക്കു​ള്ള ദൂ​രം!
From Sara to Sara's
മു​ഖ​ത്ത് നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യു​മാ​യി സൈ​ക്കി​ൾ ച​വി​ട്ടി വ​രു​ന്ന സാ​റ... സാ​റാ​സ് സി​നി​മ​യു​ടെ ഓ​പ്പ​ണി​ങ്ങ് ഷോ​ട്ട് ആ​ദ്യ​മേ ഓ​ർ​മ്മ​പ്പെ​ടു​ത്തി​യ​ത് ന​മ്മു​ടെ പൂ​ജ മാ​ത്യൂ​വി​നെ​യാ​ണ്. പൂ​ജ​യു​ടെ ക​ഥ പ​റ​ഞ്ഞ ഓം ​ശാ​ന്തി ഓ​ശാ​ന​യി​ലൂ​ടെ​യാ​ണ് ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് എ​ന്ന സം​വി​ധാ​യ​ക​ൻ മ​ല​യാ​ള സി​നി​മ​യി​ൽ സ്വ​ന്ത​മാ​യ ഒ​രി​ടം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

പൂ​ജ​യി​ൽ നി​ന്ന് ലീ​ലാ​മ്മ​യു​ടെ​യും സൂ​സ​മ്മ​യു​ടെ​യും ക​ഥ പ​റ​ഞ്ഞ ഒ​രു മു​ത്ത​ശ്ശി ഗ​ദ​യും പി​ന്നി​ട്ട് വീ​ണ്ടും ഒ​രു സ്ത്രീ ​പ​ക്ഷ സി​നി​മ​യെ​ന്ന ലേ​ബ​ലോ​ടെ സാ​റ​യു​ടെ ക​ഥ​യു​മാ​യി സാ​റാ​സ് ആ​മ​സോ​ൺ പ്രൈ​മി​ൽ റീ​ലീ​സ് ചെ​യ്തി​രി​ക്കു​ന്നു...

സാ​റ​യു​ടെ....

ജൂ​ഡ് ആ​ന്ത​ണി​യു​ടെ സി​നി​മ​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​ത് എ​ന്നൊ​ര​ഭി​പ്രാ​യം എ​നി​ക്കി​ല്ല... എ​ങ്കി​ലും കൊ​ള്ളാം... ക​ണ്ടി​രി​ക്കാം... പാ​ളി​പ്പോ​യ കാ​സ്റ്റിം​ഗ്... പൂ​ജ​യു​ടെ അ​പ്പ​ൻ മാ​ത്യൂ​സാ​യി ര​ഞ്ജി പ​ണി​ക്ക​ർ ത​ൻ്റെ റോ​ൾ വെ​ടി​പ്പാ​യി ചെ​യ്ത് വ​ച്ചി​ട​ത്ത് നി​ന്ന് സാ​റാ​സി​ലെ ബെ​ന്നി പി. ​നാ​യ​ര​മ്പ​ല​ത്തി​ൻ്റെ അ​പ്പ​ൻ ക​ഥാ​പാ​ത്രം വി​ൻ​സെ​ൻ്റ് ന​ല്ല പ​രാ​ജ​യ​മാ​ണ്... പി​ന്നെ മ്മ്ടെ ​ക​ള​ക്ട​ർ ബ്രോ ​പ്ര​ശാ​ന്ത് നാ​യ​രു​ടെ പ്രൊ​ഡ്യൂ​സ​ർ സ​ന്ദീ​പും... ധ​ന്യ വ​ർ​മ്മ​യു​ടെ Dr. സ​ന്ധ്യ​യും എ​ല്ലാം compromised charcaters ആ​യി തോ​ന്നി.

തി​ര​ക്ക​ഥ​യി​ലെ ബ​ല​മി​ല്ലാ​ത്ത ചി​ല പ്ലോ​ട്ടു​ക​ളും വീ​ട്ടി​ൽ ആ​ദ്യ​മാ​യി വ​രു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യെ വീ​ടും വീ​ട്ടി​ലെ കു​ട്ടി​ക​ളെ​യും ഏ​ൽ​പ്പി​ച്ച് ആ​രെ​ങ്കി​ലും പു​റ​ത്ത് പോ​കു​മോ? പി​ന്നെ tale end ലെ ​അ​ജു വ​ർ​ഗ്ഗീ​സി​ൻ്റെ cameo, awkward ആ​യി തോ​ന്നി. നി​മി​ഷ് ര​വി​യു​ടെ മി​ക​ച്ച ക്യാ​മ​റ, സാ​റ​യു​ടെ ജീ​വ​ൻ്റെ​യും ഫ്ലാ​റ്റി​ൻ്റെ ഇ​ൻ​റീ​രി​യ​ർ ഒ​രു​ക്കി​യ ആ​ർ​ട്ട് ടീ​മി​ന് സ്പെ​ഷ്യ​ൽ ക​യ്യ​ടി.

Etymology of 'Sara'

'സാ​റ' എ​ന്ന വാ​ക്കി​ന്‍റെ എ​ത്തി​മോ​ള​ജി പ​രി​ചി​ത​മാ​ണെ​ങ്കി​ലും ചു​മ്മാ ഗൂ​ഗി​ളി​നോ​ട് ചോ​ദി​ച്ച​പ്പോ അ​വ​രും പ​റ​ഞ്ഞു അ​ങ്ങ് ദൂ​രെ ദൂ​രെ ഹീ​ബ്രു ഭാ​ഷ​യി​ൽ നി​ന്ന് ത​ന്നെ​യാ​ണെ​ന്ന്. എ​ന്നു വ​ച്ചാ​ൽ വി​ശു​ദ്ധ​ഗ്ര​ന്ഥ​ത്തി​ൻ്റെ ആ​ദ്യ പു​സ​ത​ക​ത്തി​ൽ ത​ന്നെ​യു​ണ്ടെ​ന്ന് ദൈ​വം അ​ബ്രാ​ഹ​ത്തോ​ട്‌ അ​രു​ളി​ച്ചെ​യ്‌​തു: നി​ന്റെ ഭാ​ര്യ സാ​റാ​യി​യെ ഇ​നി​മേ​ല്‍ സാ​റാ​യി എ​ന്ന​ല്ല വി​ളി​ക്കേ​ണ്ട​ത്‌. അ​വ​ളു​ടെ പേ​ര്‌ സാ​റാ എ​ന്നാ​യി​രി​ക്കും.​ഞാ​ന്‍ അ​വ​ളെ അ​നു​ഗ്ര​ഹി​ക്കും.

അ​വ​ളി​ല്‍​നി​ന്നു ഞാ​ന്‍ നി​ന​ക്ക്‌ ഒ​രു പു​ത്ര​നെ ത​രും. അ​വ​ളെ ഞാ​ന്‍ അ​നു​ഗ്ര​ഹി​ക്കും; അ​വ​ള്‍ ജ​ന​ത​ക​ളു​ടെ മാ​താ​വാ​കും. അ​വ​ളി​ല്‍​നി​ന്നു ജ​ന​ത​ക​ളു​ടെ രാ​ജാ​ക്ക​ന്‍​മാ​ര്‍ ഉ​ത്ഭ​വി​ക്കും..... 'സാ​റ' എ​ന്ന വാ​ക്കി​ന് രാ​ജ്ഞി​യെ​ന്നും രാ​ജ​കു​മാ​രി​യെ​ന്നൊ​ക്കെ​യാ​ണ് അ​ർ​ത്ഥം. എ​ന്തി​രി​ന് അ​പ്പീ നി​ങ്ങ​ളി​തൊ​ക്കെ ത​പ്പി പോ​ണ്? എ​ന്ന് ചോ​ദി​ച്ചാ​ൽ ഉ​ത്ത​രം ലാ​ലേ​ട്ട​ൻ സ്റ്റൈ​ലി​ൽ ചു​മ്മാ....

സാ​റാ​സ് വി​സ്തൃ​ത​മാ​ക്കു​ന്ന 'മ​ര​ണ സം​സ്ക്കാ​രം' ( Culture of death)
'സാ​റ' ഒ​റ്റ ലു​ക്കി​ൽ ബോ​ൾ​ഡാ​ണ്.. അ​ല്ലേ?
സ്വ​ന്ത​മാ​യി ഒ​രു സ്വ​പ്നം
സ്വ​ന്ത​മാ​യി തീ​രു​മാ​ന​ങ്ങ​ൾ.. ഫ്രീ​ഡം അ​തി​ൻ്റെ പീ​ക്ക് ലെ​വ​ലി​ൽ എ​ൻ​ജോ​യ് ചെ​യ്യാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ൾ.. അ​ങ്ങ​നെ, അ​ങ്ങ​നെ...
തീ​ർ​ച്ച​യാ​യും ന​ല്ല കാ​ര്യം.
'സാ​റ' - 'ഞാ​ൻ പ്ര​സ​വി​ക്കി​ല്ല' എ​ന്ന് തീ​രു​മാ​ന​മെ​ടു​ത്ത​വ​ൾ... അ​ങ്ങ​നെ ചു​മ്മാ പെ​റ്റു​ക്കൂ​ട്ട​ൽ അ​ല്ല​ല്ലോ സ്ത്രീ​യു​ടെ ജോ​ലി... agreed....

പ​ണ്ട് പ​ണ്ട് പൂ​വ​ള്ളി​യി​ലെ ഇ​ന്ദു​ചൂ​ഡ​ൻ പ​റ​ഞ്ഞ​പ്പോ​ലെ വെ​ള്ള​മ​ടി​ച്ച് കേ​റി വ​രു​മ്പോ​ൾ കാ​ലു​മ​ട​ക്കി തൊ​ഴി​ക്കാ​നും, മ​ഴ പെ​യ്യു​മ്പോ​ൾ പു​ത​പ്പി​ന​ടി​യി​ൽ സ്നേ​ഹി​ക്കാ​നും, പി​ന്നെ പി​ള്ളേ​രെ പെ​റ്റു പോ​റ്റാ​നും, വ​ടി​യാ​കു​മ്പോ​ൾ നെ​ഞ്ച​ത്ത​ടി​ച്ച് ക​ര​യാ​നും എ​നി​ക്ക് ഒ​രു പെ​ണ്ണി​നെ വേ​ണം എ​ന്ന മ​റ്റേ രോ​മാ​ഞ്ചി ഫി​ക്കേ​ഷ​ൻ ത​രു​ന്ന ഡ​യ​ലോ​ഗി​ൽ പ​റ​യു​ന്ന​ത​ല്ല 'സ്ത്രീ' ​യു​ടെ പ​ണി​യെ​ന്ന ന​ല്ല ബോ​ദ്ധ്യ​വു​മു​ണ്ട്.

Accidental ആ​യി അ​വ​ളു​ടെ സ്വ​പ്ന​മാ​യി മാ​റു​ന്ന സി​നി​മ... Accidental ആ​യി അ​വ​ളു​ടെ ലൈ​ഫി​ൽ എ​ത്തു​ന്ന ജീ​വ​ൻ... ഇ​തൊ​ക്കെ accept ചെ​യ്യു​ന്ന സാ​റ. എ​ന്തു​കൊ​ണ്ട് accidental pregenancy യെ ​സ്വീ​ക​രി​ക്കാ​ൻ മ​ടി​ച്ചു.?
ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മു​ണ്ട്...
ഓ​ൾ​ക്ക് പ്ര​സ​വി​ക്കാ​ൻ താ​ത്പ്പ​ര്യ​മി​ല്ല.... അ​ത് ഓ​ളു​ടെ സ്വാ​ത​ന്ത്ര്യം അ​ല്ലേ....

ത​ന്നെ ത​ന്നെ ഓ​ൾ​ക്ക് സ്വാ​ത​ന്ത്ര്യം ഒ​ക്കെ​യു​ണ്ട് എ​ന്ന് പ​റ​ഞ്ഞു nice ആ​യി​ട്ട് 'pro choice' culture നെ implant ​ചെ​യ്തു വ​യ്ക്കു​ന്നു... but...My freedom to swing my arm ends where the other fellow's nose begins..... ഇ​ങ്ങ​നെ​യൊ​രു സാ​ധ​നം കൂ​ടി​യു​ണ്ട്... അ​താ​യ​ത് ഉ​ത്ത​മാ അ​പ​ര​ൻ്റെ മൂ​ക്കി​ൻ തു​മ്പ് തു​ട​ങ്ങു​ന്നി​ട​ത്ത് എ​ൻ്റെ സ്വാ​ത​ന്ത്ര്യം അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന്, അ​താ​യ​ത് ഗ​ർ​ഭ​ത്തി​ൽ ഉ​രു​വാ​യ ഒ​രു 'ജീ​വ​ന്‍റെ' ജ​നി​ക്കാ​നും ജീ​വി​ക്കാ​നു​മു​ള്ള അ​വ​കാ​ശ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ സാ​റ​യ്ക്ക് എ​ന്ത് അ​വ​കാ​ശം....

അ​യ്യോ അ​ത് contraceptive failure കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത് എ​ന്ന് പ​റ​യു​ന്ന​വ​രോ​ട് ഒ​രു ചോ​ദ്യം. ക​റ​ച്ചു കൂ​ടെ മെ​ച്ച​പ്പെ​ട്ട കോ​പ്പ​ർ -ടി (O. 7% ​പ​രാ​ജ​യ സാ​ധ്യ​ത അ​തി​നു​മു​ണ്ട് )യൊ​ക്കെ യൂ​സ് ചെ​യ്യാ​മാ​യി​രു​ന്നി​ല്ലേ എ​ന്ന​ല്ല.... എ​ന്നാ​പി​ന്നെ Tubectomy and vasectomy യൊ​ക്കെ ന​ട​ത്താ​മാ​യി​രു​ന്നി​ല്ലേ എ​ന്നു​മ​ല്ല... അ​ബോ​ർ​ഷ​നി​ലൂ​ടെ ആ ​ഉ​ത്ത​ര​വാ​ദി​ത്വം ക​ഴു​കി​ക​ള​യാ​ൻ സാ​ധി​ക്കു​മോ?
ഇ​ല്ല....

സാ​റ​യു​ടെ ഉ​ദ​ര​ത്തി​ൽ രൂ​പ​മെ​ടു​ത്ത ജീ​വ​ന് പൂ​ർ​ണ്ണ​മാ​യും ജീ​വ​നും സാ​റ​യും ത​ന്നെ​യാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ. അ​തു​കൊ​ണ്ട് അ​വ​ളു​ടെ ഉ​ദ​ര​ത്തി​ൽ വ​ള​രാ​ൻ ആ​രം​ഭി​ച്ച 'ജീ​വ​ൻ' എ​ന്ത് പി​ഴ​ച്ചു?
At the moment of conception itself, it's a human life എ​ന്ന് വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ... ഒ​രു മ​നു​ഷ്യ​ന് അ​വ​കാ​ശ​പ്പെ​ട്ട എ​ല്ലാ dignity യോ​ടെ​യും അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ലെ 'ജീ​വ​ൻ' പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.​അ​യ്യേ ഒ​ൻ​പ​താം ക്ലാ​സ്സി​ലെ ബ​യോ​ള​ജി ടെ​ക്സ്റ്റ് ശ​രി​ക്ക് കാ​ണാ​ത്ത​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്....

അ​ത് വെ​റും zygote ആ​ണ്.....
അ​മ്പ​ട മി​ടു​ക്കാ....
ഒ​രു ചോ​ദ്യം ചോ​ദി​ക്ക​ട്ടെ
ന​മ്മു​ടെ നാ​ട്ടി​ലൊ​ക്കെ സ്ത്രീ ​ഗ​ർ​ഭി​ണി​യാ​ണെ​ന്ന അ​റി​ഞ്ഞ് ക​ഴി​യു​മ്പോ​ൾ ന​മ്മ​ളൊ​ക്കെ പ​റ​യാ​റു​ള്ള​ത് അ​താ അ​വ​ളു​ടെ വ​യ​റ്റി​ൽ ഒ​രു zygote ഉ​ണ്ടെ​ന്നാ​ണോ?
അ​ല്ല...
ദേ ​ആ​ന്‍റീ​ടെ വ​യ​റ്റി​ൽ കു​ഞ്ഞാ​വ​യു​ണ്ട്....
ചേ​ച്ചി​ക്കും ചേ​ട്ട​നും ഉ​ണ്ണി വ​രാ​ൻ പോ​കു​ന്നു...
ന​മ്മു​ടെ വീ​ട്ടി​ലേ​യ്ക്ക് ഒ​രു പു​തി​യ അം​ഗം കൂ​ടി വ​രു​ന്നു​ണ്ട്...
എ​ന്നൊ​ക്കെ​യാ​ണ്... അ​ല്ലേ?

Yes, At the moment of conception itself, it's a human life...
24 ആ​ഴ്ച്ച​വ​രെ abortion ന​ട​ത്താ​ൻ MTP ആ​ക്ട് അ​നു​വ​ദി​ക്കു​ന്നു​ണ്ട​ല്ലോ.. ?
അ​തെ​ന്താ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത്തെ ആ​ഴ്ച്ച​യി​ലാ​ണോ അ​തി​ന് ജീ​വ​ൻ വ​യ്ക്കു​ന്ന​ത്... അ​ല്ല എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. അ​പ്പോ​ൾ abortion ഏ​ത് സ​മ​യ​ത്ത് ചെ​യ്താ​ലും അ​ത് തെ​റ്റ് ത​ന്നെ​യാ​ണ്, in the light of natural law. So, Abortion is a well planned and executed homicide.

ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ൻ്റെ 'ചി​ദം​ബ​ര സ്മ​ര​ണ' യു​ടെ ആ​ദ്യ അ​ദ്ധ്യാ​യം ആ​രം​ഭി​ക്കു​ന്ന​ത് 'ഭ്രൂ​ണ​ഹ​ത്യ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ നി​ന്നാ​ണ്. ആ​ദ്യ​മാ​യി പി​റ​വി​യെ​ടു​ക്കു​വാ​ൻ പോ​കു​ന്ന കു​ഞ്ഞി​നെ ലോ​ക​ത്തി​ന്‍റെ വെ​ളി​ച്ചം കാ​ണി​ക്കാ​തെ ഭ്രൂ​ണ​ഹ​ത്യ ന​ട​ത്തേ​ണ്ടി​വ​ന്ന പി​താ​വി​ന്റെ മ​നോ​വ്യാ​പാ​ര​ങ്ങ​ളെ​യും ആ​വി​ഷ്ക​രി​ക്കു​ന്നു. ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്ന് തീ​വ്ര​മാ​യ ക​വി​ത​ക​ൾ ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്. ‘പി​റ​ക്കാ​ത്ത മ​ക​ന്’ എ​ന്ന ക​വി​ത ഭ്രൂ​ണ​ഹ​ത്യ ചെ​യ്ത ത​ന്‍റെ മ​ക​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​നോ​വി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​മു​ള്ള കാ​വ്യാ​വി​ഷ്കാ​ര​മാ​ണ്.

2014 ൽ ​ജീ​ൻ മാ​ർ​ക്കോ​സ് സം​വി​ധാ​നം ചെ​യ്ത ഒ​രു സി​നി​മ​യു​ണ്ട് 'Angels'. cosmetic production company ക​ൾ​ക്ക് വേ​ണ്ടി abortion ന​ട​ത്തി​കൊ​ടു​ക്കു​ന്ന medical mafia യു​ടെ ക​ഥ പ​റ​ഞ്ഞ ചി​ത്രം. Abortion ഒ​ക്കെ നോ​ർ​മ​ലൈ​സ് ചെ​യ്ത് ഒ​രു പൊ​തു​ബോ​ധ​ത്തി​നെ പു​രോ​ഗ​മ​ന ചി​ന്ത​യെ​ന്ന് പ​റ​ഞ്ഞ് തി​രു​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​തി​നു​ള്ളി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ടം കാ​ണാ​തി​രി​ക്ക​രു​ത്. 'മ​ര​ണ സം​സ്ക്കാ​ര​ത്തെ' വി​സ്തൃ​ത​മാ​ക്കു​ന്ന abortion ൻ്റെ ​ചു​വ​ട് പി​ടി​ച്ച് വ​ള​ർ​ന്നു വ​രു​ന്ന Fetal (Pre-natal) Tissue Donation ഒ​ക്കെ നി​യ​ന്ത്രി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

അ​ബോ​ർ​ഷ​ൻ ഒ​രു 'ചോ​യ​സേ' അ​ല്ല....

1. The most secured place of a human life ഏ​തെ​ന്ന് ചോ​ദി​ച്ചാ​ൽ, 'the womb of the mother' എ​ന്ന് ത​ന്നെ​യാ​ണ് അ​തി​ന്‍റെ ഉ​ത്ത​രം. അ​ത്ര​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ് ന​ല്കു​ന്ന ഇ​ടം ത​ന്നെ കൊ​ല​ക്ക​ള​മാ​ക്കി മാ​റ്റു​ന്ന വൈ​രു​ദ്ധ്യം.
2. ഒ​രാ​ൾ എ​ന്നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ തി​രി​ച്ച് ആ​ക്ര​മി​ക്കാ​നോ, ഓ​ടി ര​ക്ഷ​പ്പെ​ടാ​നോ, at least ഒ​ന്ന് ഉ​റ​ക്കെ നി​ല​വി​ളി​ക്കാ​നോ എ​നി​ക്ക് സാ​ധി​ക്കും.... ത​നി​ക്കു നേ​രെ നീ​ണ്ടു വ​രു​ന്ന​ത് കൊ​ല​ക്ക​ത്തി​യാ​ണെ​ന്ന് പോ​ലും, അ​റി​യാ​തെ അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ നി​സ​ഹാ​യ​നാ​യി കി​ട​ക്കു​ന്ന ഒ​രു ശി​ശു​വി​നോ​ട് ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ക്രൂ​ര​ത​യാ​ണ് അ​ത്.
3. പി​ന്നെ 'Divine realm' conception ന​ട​ന്നു എ​ന്ന​ത് പോ​ലും ഒ​രു സ്ത്രീ ​അ​റി​യു​ന്ന​ത് എ​ത്ര​യോ ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്. മാ​താ​വി​ന്‍റെ ഉ​ദ​ര​ത്തി​ല്‍ നി​ന​ക്കു രൂ​പം ന​ല്‍​കു​ന്ന​തി​നു മു​ന്‍​പേ ഞാ​ന്‍ നി​ന്നെ അ​റി​ഞ്ഞു.
(ജ​റെ​മി​യാ 1 : 5)

Justice for Bruno യും ​ചി​ല വി​ചാ​ര​ങ്ങ​ളും.....

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ Justice for Bruno എ​ന്ന ടാ​ഗ് ലൈ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബ്രൂ​ണോ എ​ന്ന വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​തി​ഷേ​ധ​സ്വ​ര​മാ​യി​രു​ന്നു​വ​ത്.
"നാ​ളെ ഒ​രു​വ​നും ഒ​രു മി​ണ്ടാ​പ്രാ​ണി​ക്കു നേ​ർ​ക്കും ദു​ഷ്ട​മ​ന​സ്സോ​ടെ കൈ ​നീ​ട്ട​രു​ത്.
അ​തി​നു വേ​ണ്ടി ന​മ്മ​ൾ പോ​ലും പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ ആ​രു പ്ര​തി​ക​രി​ക്കാ​നാ​ണ്??" ബ്രൂ​ണോ​യ്ക്ക് വേ​ണ്ടി​യു​ള്ള പോ​സ്റ്റി​ലെ ചി​ല വ​രി​ക​ളാ​ണ്....
പ​ണ്ട് പാ​ല​ക്കാ​ട് ഒ​രാ​ന​യെ പൈ​നാ​പ്പി​ളി​ൽ പ​ട​ക്കം വ​ച്ച് കൊ​ന്ന​പ്പോ​ൾ അ​തി​നു നേ​രെ​യും പ്ര​തി​ഷേ​ധം അ​ണ​പ്പൊ​ട്ടി​യൊ​ഴു​കി... ചാ​ന​ൽ ച​ർ​ച്ച​ക​ളു​ണ്ടാ​യി....
എ​ല്ലാം ന​ന്നാ​യി​രി​ക്കു​ന്നു... മ​നു​ഷ്യ​ജീ​വ​നെ അ​തി​ൻ്റെ പ്രാ​രം​ഭ​ദ​ശ​യി​ൽ ഇ​ല്ലാ​താ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മാ​ത്രം നോ ​പ്ര​തി​ഷേ​ധം...

റെ​സ്പോ​ൺ​സി​ബി​ൾ പാ​ര​ന്‍റ്റ്ഹു​ഡി​ന്‍റെ മ​റ​വി​ൽ
ഒ​ളി​ച്ചു​ക​ട​ത്തു​ന്ന മ​ര​ണ സം​സ്ക്കാ​രം (culture of death)
സി​ദ്ധി​ഖി​ൻ്റെ ക​ഥാ​പാ​ത്രം Dr. Hafiz വാ​ക്കു​ക​ൾ പ​റ​ഞ്ഞു ത​രു​ന്നു​ണ്ട് Responsible parenthood നെ ​കു​റി​ച്ച്. Parenting is a much more divine talent.
"Better not be a parent.... Than be a bad parent." ന​ല്ല കാ​ര്യം. എ​ന്നാ​ൽ സ്ത്രീ​യു​ടെ സ്വാ​ത​ന്ത്ര്യം എ​ന്ന് പ​റ​ഞ്ഞു അ​തി​നു​ള്ള വ​ഴി​യാ​യി അ​ബോ​ർ​ഷ​നെ കൊ​ണ്ടു​വ​ന്ന് നി​ർ​ത്ത​രു​താ​യി​രു​ന്നു. പ്ര​സ​വി​ച്ച കു​ഞ്ഞി​നെ ക​രി​യി​ല​ക്കൂ​ട്ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച സ്ത്രീ​യും, ക​ല്ലി​ൽ കു​ഞ്ഞി​നെ അ​ടി​ച്ചു കൊ​ന്ന സ്ത്രീ​യും അ​വ​രു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ​ല്ലോ ഉ​പ​യോ​ഗി​ച്ച​ത്. !

സാ​റാ​സി​ലു​ട​നീ​ളം കു​ഞ്ഞു​ങ്ങ​ൾ എ​ന്തോ വ​ലി​യ ഒ​രു ശ​ല്യം ആ​ണെ​ന്ന് പ​റ​ഞ്ഞു വ​യ​ക്കു​ന്നു​ണ്ട് എ​ന്തോ ഒ​രാ​ളു​ടെ വ​ലി​യ സ്വ​പ്ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ കു​ഞ്ഞ് കു​ടും​ബ​മൊ​ക്കെ വ​ലി​യ ത​ട​സ്സ​മാ​ണ​ത്രെ. സി​നി​മ സം​വി​ധാ​യി​ക ആ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 'സാ​റ ' യെ​ക്കു​റി​ച്ച് പ​റ​ഞ്ഞു വ​യ്ക്കു​ന്ന​ത് ഭാ​വി​യി​ലെ അ​ഞ്ജ​ലി മേ​നോ​നാ​ണെ​ന്നാ​ണ്. ധ​ന്യ വ​ർ​മ്മ അ​വ​താ​രി​ക​യാ​യ ക​പ്പ TV യി​ലെ The happiness project എ​ന്ന അ​ഭി​മു​ഖ​ത്തി​ൽ അ​ഞ്ജ​ലി മേ​നോ​ൻ പ​റ​ഞ്ഞു​വ​യ്ക്കു​ന്നു​ണ്ട് എ​ന്‍റെ മോ​ൻ എ​ന്‍റെ Co- writer ആ​ണ്. അ​വ​നെ പ്ര​ഗ്ന​ന്‍റ് ആ​യി​രി​ക്കു​മ്പോ​ഴാ​ണ് ഉ​സ്താ​ദ് ഹോ​ട്ട​ൽ എ​ഴു​തു​ന്ന​ത് എ​ന്ന് അ​ഞ്ജ​ലി മേ​നോ​ൻ പ​റ​യു​ന്നു.

നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ കു​ട്ടി​ക​ൾ ഒ​രു ത​ട​സ്സ​മാ​കു​ന്ന​ത് എ​ങ്ങി​നെ ?
പ​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ്, യൂ​റോ​പ്പ്യ​ൻ പാ​ർ​ലി​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​റ്റ​ലി​ക്കാ​രി Licia Ronzulli ഏ​ഴു മാ​സം പ്രാ​യ​മു​ള്ള കൈ​ക്കു​ഞ്ഞു​മാ​യി​യാ​ണെ​ത്തി​യ​ത്. മാ​ധ്യ​മ​ങ്ങ​ൾ അ​വ​ളു​ടെ വ​ര​വി​ന്‍റെ രാ​ഷ്ട്രീ​യം സം​സാ​രി​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ അ​വ​ൾ പ​റ​ഞ്ഞു "It was not a political gesture. It was first of all a maternal gesture."

2017 ലാ​ണ് ആ​സ്ട്രേ​ലി​യ​ൻ പാ​ർ​ലി​മെ​ന്‍റി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​നെ മു​ല​യൂ​ട്ടു​ന്ന സെ​ന​റ്റ​ർ Larissa Waters ന്‍റെ ചി​ത്രം വ​ലി​യ വാ​ർ​ത്താ​പ്രാ​ധാ​ന്യ​ത്തോ​ടെ ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ന്യൂ​സി​ലാ​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി Jacinda Ardern, ത​ന്‍റെ കു​ഞ്ഞി​ന് ജ​ന്മം ന​ല്കി​യ​ത് ആ ​പ​ദ​വി​യി​ലി​രി​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണ്. അ​തി​ന് മു​മ്പ് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ന​സീ​ർ ഭൂ​ട്ടോ​യും. 2018 ൽ Jacinda Ardern, ​മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള ത​ന്‍റെ കു​ഞ്ഞു​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ലെ​ത്തി ച​രി​ത്ര​മെ​ഴു​തി.

'ഓം ​ശാ​ന്തി ഓം' ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് കൊ​റി​യോ​ഗ്രാ​ഫ​റും സം​വി​ധാ​യി​ക​യു​മാ​യ ഫ​റാ ഖാ​ൻ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. അ​തും മൂ​ന്നു കു​ഞ്ഞു​ങ്ങ​ളെ.​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​സ്ക്കാ​ർ നോ​മി​നേ​ഷ​ൻ ല​ഭി​ച്ച വ​നി​ത സി​നി​മാ​റ്റോ​ഗ്രാ​ഫ​ർ Rachel Morrison “Against All Enemies” എ​ന്ന ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ എ​ട്ട് മാ​സം carrying ആ​യി​രു​ന്നു. അ​പ്പോ​ൾ പ​റ​ഞ്ഞു വ​ന്ന​ത് കു​ഞ്ഞു​ങ്ങ​ൾ സ്വ​പ്ന​ങ്ങ​ൾ​ക്ക് ഒ​രു ത​ട​സ്സം അ​ല്ല.

Sara's culture & Sara's Syndrome

അ​ക്ഷ​യ് ഹ​രീ​ഷി​ന്‍റെ​യും ജൂ​ഡ് ആ​ന്ത​ണി​യു​ടെ​യും ഒ​രു ഫി​ക്ഷ​ണ​ൽ സൃ​ഷ്ടി​യ​ല്ല സാ​റ​യു​ടെ ക​ഥ. ന​മ്മു​ടെ ചു​റ്റു​മു​ണ്ട് 'സാ​റ' യു​ടെ മ​ന​സ്സു​മാ​യി ജീ​വി​ക്കു​ന്ന​വ​ർ. ന​മ്മു​ക്കു ചു​റ്റി​ലും വ​ള​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു മ​ര​ണ സം​സ്ക്കാ​ര(Culture of death)ത്തി​ന്‍റെ പേ​രാ​ണ് 'Sara's'. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വ്യ​ക​തി​പ​ര​മാ​യി ചി​ല സു​ഹൃ​ത്തു​ക്ക​ളു​മാ​യി ന​ട​ത്തി​യ സം​സാ​ര​ങ്ങ​ളി​ൽ നി​ന്നും ഞാ​ൻ തി​രി​ച്ച​റി​ഞ്ഞ​താ​ണി​ത്. ഫോ​ബി​യ​ക​ളു​ടെ കൂ​ട്ട​ത്തി​ൽ Tokophobia എ​ന്നൊ​ന്നു​ണ്ട്. പ്ര​സ​വി​ക്കാ​നു​ള്ള പേ​ടി... വേ​ണ​മെ​ങ്കി​ൽ Sara's Syndrome എ​ന്ന് വി​ളി​ക്കാം

മ​ന:​ശാ​സ്ത്ര​പ​ര​മാ​യി ചി​കി​ത്സി​ക്ക​പ്പെ​ടേ​ണ്ട​ത് ത​ന്നെ​യാ​ണ്. കാ​ര​ണ​ങ്ങ​ൾ പ​ല​താ​ണ് ഗ​ർ​ഭ​സ്ഥാ​വ​സ്ഥ​യെ കു​റി​ച്ച് മു​ൻ​ധാ​ര​ണ​ക​ൾ ഇ​ല്ലാ​ത്ത​ത്. കു​ഞ്ഞു​ങ്ങ​ളെ എ​ങ്ങി​നെ കൈ​ക്കാ​ര്യം ചെ​യ്യ​ണം എ​ന്ന​റി​യാ​ത്ത​ത് കൊ​ണ്ട്. പ്ര​സ​വാ​ന​ന്ത​രം പ​ഴ​യ​പോ​ലെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ പ​റ്റു​മോ career flop ആ​കു​മോ തു​ട​ങ്ങി​യ ഭ​യം. ഒ​രു ന​ല്ല അ​മ്മ​യാ​കാ​ൻ പ​റ്റു​മോ എ​ന്ന തോ​ന്ന​ൽ.... Cognitive behavior therapy യി​ലൂ​ടെ​യും psychotherapy യി​ലൂ​ടെ​യും മാ​റ്റാ​വു​ന്ന​തേ ഉ​ള്ളൂ ഇ​ത്.

അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്...
പ​ഴ​യ ഒ​രു കു​റി​പ്പ് കൂ​ടി ചേ​ർ​ത്ത്,
ഹേ​റോ​ദേ​സ്‌ ക​ളി​ക്ക​രു​തെ​ന്ന്.....
"മാ​താ​പി​താ​ക്ക​ൾ ഗു​ണ്ട​ക​ളാ​യി​ല്ലേ..." Coffee @ MG Road എ​ന്ന വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ ആ​ൽ​ബ​ത്തി​ലെ വ​രി​ക​ളാ​ണ്.... വ​ർ​ധി​ച്ചു വ​രു​ന്ന ഭ്രൂ​ണ​ഹ​ത്യ​യു​ടെ ക​ണ​ക്കു​ക​ൾ ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്ന​ത് വ​ടി​വാ​ളേ​ന്തി​യ ഗു​ണ്ടാ മു​ഖ​ങ്ങ​ളു​ള്ള മാ​താ​പി​താ​ക്ക​ളെ​യാ​ണ്. അ​ന്ന് ഹേ​റോ​ദേ​സ് ബേ​ത്‌​ലെ​ഹെ​മി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ര​ണ്ടും അ​തി​ല്‍ താ​ഴെ​യും വ​യ​സ്‌​സു​ള്ള എ​ല്ലാ ആ​ണ്‍​കു​ട്ടി​ക​ളെ​യും ആ​ള​യ​ച്ചു വ​ധി​ച്ചു​വെ​ങ്കി​ൽ, ഇ​ന്ന് ഉ​ദ​ര​ത്തി​ൽ നി​ന്നു പു​റ​ത്തു ക​ട​ക്കും​മു​മ്പേ സ്വ​ന്തം ചോ​ര​യെ ക​ശാ​പ്പു ചെ​യ്യു​ന്ന മാ​താ​പി​താ​ക്ക​ൾ... മൂ​ന്ന​ര വ​ർ​ഷ​ത്തെ പ​ഴ​ക്ക​മു​ണ്ട് താ​ഴെ​യു​ള്ള പ​ത്ര​വാ​ർ​ത്ത​ക്ക്....

ഈ ​ഭീ​തി​ദ​മാ​യ ഫ്രെ​യി​മി​ലാ​ണ് സ​പ്ന ട്രേ​സി​യെ പോ​ലെ​യു​ള്ള അ​മ്മ​മാ​രു​ടെ ജീ​വി​തം ന​മ്മോ​ട് സം​സാ​രി​ക്കു​ന്ന​ത്.. ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലാ​കു​ന്ന​ത്...​ത​ന്റെ ജീ​വ​നെ പോ​ലെ ത​ന്നെ ഉ​ദ​ര​ത്തി​ലെ ജീ​വ​നും ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ടെ​ന്ന്.. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ ഹേ​റോ​ദേ​സ്‌ ക​ളി​ക്ക​രു​തെ​ന്ന്.....

എ​ന്തി​നും ഏ​തി​നും 'പൊ​ളി​റ്റി​ക്ക​ൽ ക​റ​ക​റ്റ്ന​സ് ' സി​നി​മ​യി​ൽ നോ​ക്കു​ന്ന​വ​രോ​ട് ഇ​ച്ചി​രി മാ​നു​ഷി​ക വി​ചാ​ര​ങ്ങ​ളും നോ​ക്കു​ന്ന​ത് ന​ല്ല​താ​ണ്. നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ടെ സ്ക്രീ​ൻ എ​ൻ്റ​റി ന​ട​ത്തി​യ സാ​റ, അ​ബോ​ർ​ഷ​ൻ ചെ​യ്യാ​ൻ ജീ​വ​ൻ സ​മ്മ​തം മൂ​ളു​ന്നി​ട​ത്തു​ള്ള ചി​രി​യു​ണ്ട​ല്ലോ... എ​ൻ്റെ സാ​റേ... ന​ല്ല അ​സ​ൽ കൊ​ല ചി​രി​യാ​ണ്...
“Children are a gift from the Lord. They are a reward from Him.” Psalms 127:3
വാ​ൽ​ക്ക​ഷ്ണം:
Melisa Ohden ഒ​രു abortion surviver ആ​ണ് to watch her story use the link https://youtu.be/eVJNPWLzsb0
✍️ Xteen
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.