ട്രാ​ഫി​ക് റൂ​ളു​ക​ൾ ലം​ഘി​ച്ചു; സൈ​ക്കി​ൾ യാ​ത്രി​ക​ന് പി​ഴ​യി​ട്ട് പോ​ലീ​സ്
Saturday, May 29, 2021 12:57 PM IST
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി പേ​ർ​ക്ക് പോ​ലീ​സ് ഫൈ​ൻ അ​ട​പ്പി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ വാ​ർ​ത്ത​യാ​യി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ യാ​ത്ര​ക്കാ​ർ​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പോ​യ​വ​രു​മൊ​ക്കെ ഇ​തി​ന് ഇ​ര​യാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ട്രാ​ഫി​ക് റൂ​ളു​ക​ൾ ലം​ഘി​ച്ച​തി​ന് സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​ന് പി​ഴ ന​ൽ​കി​യാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സ് മാ​തൃ​ക​യാ​കു​ന്ന​ത്.

ദേ​ശി​യ പാ​ത​യി​ൽ തെ​റ്റാ​യ വ​ശ​ത്തു​കൂ​ടെ യാ​ത്ര ചെ​യ്തു എ​ന്ന കു​റ്റ​മാ​ണ് രാ​ജ്ബാ​ഹാ​ദു​ർ യാ​ദ​വ് എ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി ചെ​യ്ത​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് നാ​ഷ​ണ​ൽ ഹൈ​വേ 53ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു ടെ​ക്സ്റ്റെ​യ്ൽ യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ജ്ബാ​ഹാ​ദു​ർ ദേ​ശീ​യ പാ​ത​യി​ൽ വെ​ച്ച് ട്രാ​ഫി​ക് പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ആ​ക്ടി​ന്‍റെ 184 വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കു​റ്റം ചു​മ​ത്തി​യ​ത്. 100 രൂ​പ ഫൈ​ൻ അ​ട​യ്ക്ക​ണം. എ​ന്നാ​ൽ സൈ​ക്കി​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ല. ഈ ​വ​കു​പ്പി​ന് പ​ക​രം ഗു​ജ​റാ​ത്ത് പോ​ലീ​സ് ആ​ക്ട് എ​ന്ന വ​കു​പ്പാ​യി​രു​ന്നു ചു​മ​ത്തേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത് തെ​റ്റാ​യി​പ്പോ​യി എ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു.

ഉ​ത്ത​ർ പ്ര​ദേ​ശി​ലെ പാ​ണ്ഡെ​സാ​ര സ്വ​ദേ​ശി​യാ​യ യാ​ദ​വ് പ​റ​യു​ന്ന​ത് ഗാ​ബെ​നി ക്രോ​സ്സ്‌​റോ​ഡി​നു മ​റു​വ​ശ​ത്തു​ള്ള ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ച​ത്. സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്ക് ഫൈ​ൻ അ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നു യാ​ദ​വ് പ​റ​യു​ന്നു. ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ സൈ​ക്കി​ൾ ഓ​ടി​ക്കു​ന്ന​വ​ർ​ക്കും ഫൈ​ൻ ചു​മ​ത്താം എ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.