രോ​ഗി​ക്ക് പാ​ട്ടു​പാ​ടി​ക്കൊ​ടു​ന്ന ന​ഴ്സ്; മ​യൂ​ഷ​യു​ടെ ആ​ലാ​പ​നം വൈ​റ​ൽ
Saturday, July 3, 2021 2:20 AM IST
പാ​ട്ടു​പാ​ടി രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന ന​ഴ്സി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. തിരുവല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ന​ഴ്സ് മ​യൂ​ഷ​യാ​ണ് രോ​ഗി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പാ​ട്ടു​പാ​ടി​യ​ത്. രാ​ജ​സം​ഹ​സ​മേ, സ്നേ​ഹ​സ്വ​രൂ​പ​നാം നാ​ഥ, എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് മ​യൂ​ഷ പാ​ടി​യ​ത്. പാ​ടു​ന്ന​തി​നി​ടെ രോ​ഗി​ക്ക് ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്.

മ​യൂ​ഷ​യെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​സ്ക് വ​ച്ച് സം​സാ​രി​ക്കാ​ൻ പാ​ടു പെ​ടു​ന്പോ​ൾ മ​നോ​ഹ​ര​മാ​യ പാ​ടി​യെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്. ചെ​റി​യ കു​ഞ്ഞു​ങ്ങ​ൾ​ക്കു അ​മ്മ വാ​ത്സ​ല്യ​ത്തോ​ടെ പാ​ട്ടു​പാ​ടി ക​ഥ പ​റ​ഞ്ഞു ആ​ഹാ​രം കൊ​ടു​ക്കു​ന്ന​തു​പോ​ലെ തോ​ന്നി​യെ​ന്നാ​ണ് ചി​ല ക​മ​ന്‍റ്.

യു​എ​ൻ​എ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ഴ്സാ​യി​രു​ന്ന, സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഷാ​ന്‍റി ആ​ന്‍റ​ണി മ​യൂ​ഷ​യെ പാ​ടി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.