അഞ്ചു സഹോദരങ്ങളെ പൊന്നുപോലെ നോക്കുന്ന ചേച്ചിക്ക് അയൽക്കാരന്‍റെ സ്നേഹ സമ്മാനം
Wednesday, April 10, 2019 12:11 PM IST
മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​തോ​ടെ ത​ന്‍റെ ഇ​ള​യ അ​ഞ്ചു സ​ഹോ​ദ​ര​ങ്ങ​ളെ​യും നോ​ക്കു​ന്ന സ​മാ​ന്ത എ​ന്ന പെ​ണ്‍​കു​ട്ടി​ക്ക് അ​യ​ൽ​ക്കാ​ര​ന്‍റെ സ്നേ​ഹ സ​മ്മാ​നം. ഫ്ളോ​റി​ഡ​ക്കാ​രി​യാ​യ ഈ ​ഇ​രു​പ​തു​കാ​രി​ക്ക് ഒ​രു പു​തി​യ കാ​റാ​ണ് അ​യ​ൽ​ക്കാ​ര​ൻ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

ഇ​ത്ര ചെ​റു​പ്പ​ത്തി​ൽ​ത്ത​ന്നെ ത​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​വ​രെ പ​രി​പാ​ലി​ക്കു​ന്ന സ​മാ​ന്ത​യു​ടെ ജീ​വി​ത​ക​ഥ പ​ല മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തു​ക​ണ്ടാ​ണ് അ​യ​ൽ​ക്കാ​ര​ൻ സ​മാ​ന്ത​യ്ക്ക് ഈ ​സ​മ്മാ​നം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ ത​ന്‍റെ അ​യ​ൽ​ക്കാ​രി​ൽ ആ​രാ​ണ് ഈ ​സ​മ്മാ​നം ന​ൽ​കി​യ​തെ​ന്ന് സ​മാ​ന്ത​യ്ക്ക് അ​റി​യി​ല്ല. പേ​രു​വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത സ​മാ​ന്ത​യു​ടെ അ​യ​ൽ​ക്കാ​രി​ൽ ഒ​രാ​ൾ വാ​ഹ​നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ശേ​ഷം അ​വ​രോ​ട് സ​മാ​ന്ത​യ്ക്ക് കൈ​മാ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മാ​ന്ത​യു​ടെ ജീ​വി​ത ക​ഥ​കേ​ട്ട് നി​ര​വ​ധി​പ്പേ​രാ​ണ് അ​വ​ളെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും സ​ഹാ​യി​ക്കാ​നാ​യി മു​ന്നോ​ട്ടു വ​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.