"ഇ​റ​ച്ചി മ​ണം സ​ഹി​ക്ക വ​യ്യ'; അ​യ​ല്‍​വാ​സി​ക്കൊ​രു വൈ​റ​ല്‍ ക​ത്ത്
Thursday, May 11, 2023 4:06 PM IST
ആ​ളു​ക​ള്‍ പ​ല വി​ശ്വാ​സ​ങ്ങ​ള്‍ പു​ല​ര്‍​ത്തു​ന്ന​വ​രാ​ണ​ല്ലൊ. മി​ക്ക​പ്പോ​ഴും അ​വ​രു​ടെ ആ​ഹാ​ര​ശൈ​ലി​യും ഈ ​വി​ശ്വാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രി​ക്കും. ചി​ല​ര്‍ മാം​സാ​ഹാ​രം തീ​രെ ക​ഴി​ക്കാ​റി​ല്ല​ല്ലൊ.

എ​ന്നാ​ല്‍ സ​മൂ​ഹ​ത്തി​ല്‍ മി​ക്ക​വ​രും ഇ​ട​ക​ല​ര്‍​ന്നാ​ണ​ല്ലൊ ജീ​വി​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ ക​ഴി​ച്ചി​ല്ലെ​ങ്കി​ലും ഈ ​ആ​ഹാ​ര​ങ്ങ​ളു​ടെ മ​ണം അ​വ​രി​ലേ​ക്കും എ​ത്തും.

അ​ടു​ത്തി​ടെ ഒ​രു കു​ടും​ബം ത​ങ്ങളുടെ അ​യ​ല്‍​ക്കാ​ര​ന് ഒ​രു ക​ത്തി​ടു​ക​യു​ണ്ടാ​യി. ആ ​ക​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങളില്‍ വൈ​റ​ലാ​യി മാ​റു​ക​യും ചെ​യ്തു. അ​തി​ന് കാ​ര​ണം ക​ത്തി​ലെ ഉ​ള്ള​ട​ക്ക​മാ​ണ്.

ബേ​ണ്‍​സ് ബീ​ച്ചി​ലെ താ​മ​സ​ക്കാ​രാ​യ ഒ​രു കു​ടും​ബ​മാ​ണ് അ​യ​ല്‍​വാ​സി​ക്ക് ക​ത്തെ​ഴു​തി​യ​ത്. ത​ങ്ങ​ള്‍ സ​സ്യാ​ഹാ​ര​മാ​ണ് ക​ഴി​ക്കു​ന്ന​തെ​ന്നും അ​യ​ല്‍​ക്കാ​ര​ന്‍റെ മാം​സം പാ​കം ചെ​യ്യ​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു എ​ന്നുമാണ് ക​ത്തി​ലു​ള്ള​ത്.

മാം​സാ​ഹാ​ര​ത്തി​ന്‍റെ മ​ണം ത​ങ്ങ​ള്‍​ക്ക് വ​രു​ന്ന​തി​നാ​ല്‍ അ​യ​ല്‍​ക്കാ​ര​ന്‍ വ​ശ​ത്തെ ജ​നാ​ല അ​ട​യ്ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. ഈ ​ഗ​ന്ധം ത​ങ്ങ​ളി​ല്‍ അ​സു​ഖ​വും അ​സ്വ​സ്ഥ​ത​യും ഉ​ണ്ടാ​ക്കു​ന്നു എ​ന്നും അ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

ഫെ​യ്സ്ബു​ക്കി​ല്‍ ഷെ​യ​ര്‍ ചെ​യ്യ​പ്പെ​ട്ട ക​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ണ്ടാ​യ​ത്. ചി​ല​ര്‍ ഈ ​ആ​വ​ശ്യ​ത്തെ നി​ശി​ത​മാ​യി വി​മ​ര്‍​ശിച്ചു. "ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും കൂ​ടി അ​വി​ടെ, ആ വീ​ടി​ന് ചു​റ്റുംനി​ന്ന് മാം​സം പാ​ച​കം ചെ​യ്യാം.100 പേ​രെ കൂ​ട്ടി ഒ​രു കൊ​ടു​ങ്കാ​റ്റ് ഉ​ണ്ടാ​ക്കാം.' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.