എ​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷി​ക്ക​ണേ..! വാ​ഹ​ന​മി​ടി​ച്ചു വ​ഴി​യ​രി​കി​ൽ കി​ട​ന്ന നാ​യ്ക്കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പാ​യു​ന്ന അ​മ്മ നാ​യ
Monday, January 21, 2019 4:15 PM IST
വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കു​പ​റ്റി വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന ത​ന്‍റെ കു​ഞ്ഞി​നെ ര​ക്ഷി​ക്കു​വാ​ൻ റോ​ഡി​ൽ കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പി​ന്നാ​ലെ അ​മ്മ നാ​യ ഓ​ടു​ന്ന​തി​ന്‍റെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണ് ന​ന​യി​ക്കു​ന്നു. ഫി​ലി​പ്പി​ൻ​സി​ലെ ഇ​ല്ലോ​യ്ലോ സി​റ്റി​യി​ലെ ലാ ​പാ​സ് ടൗ​ണി​ലാ​ണ് സം​ഭ​വം.

ഇ​വി​ടെ​യു​ള്ള റോ​ഡി​നു സ​മീ​പ​മാ​ണ് ഈ ​തെ​രു​വു നാ​യ​യും കു​ട്ടി​ക​ളും കാ​ല​ങ്ങ​ളാ​യി ചു​റ്റി​ത്ത​രി​യു​ന്ന​ത്. ഭ​ക്ഷ​ണം തേ​ടി അ​മ്മ നാ​യ സ്ഥ​ല​ത്തു നി​ന്നും മാ​റി​യ സ​മ​യം റോ​ഡി​ലി​റ​ങ്ങി​യ കു​ഞ്ഞു​ങ്ങ​ളൊ​ന്നി​നെ വാ​ഹ​നം ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു.

നാ​യ കു​ഞ്ഞി​ന് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ എ​ന്ന് നോ​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​തി​രു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ അ​വി​ടെ നി​ന്നും സ്ഥ​ലം വി​ട്ടു പോ​യി. തി​രി​കെ ഇ​വി​ടെ എ​ത്തി​യ അ​മ്മ നാ​യ കാ​ണു​ന്ന​ത് ചോ​ര​യൊ​ലി​പ്പി​ച്ച് വ​ഴി​യ​രി​കി​ൽ കി​ട​ക്കു​ന്ന ത​ന്‍റെ കു​ഞ്ഞി​നെ​യാ​യി​രു​ന്നു.

കു​ഞ്ഞി​നെ മ​ര​ണ​ത്തി​ന് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച അ​മ്മ നാ​യ വ​ഴി​യി​ൽ കൂ​ടി ക​ട​ന്നു പോ​യ വാ​ഹ​ന​ങ്ങ​ൾ​ക്കു മു​മ്പി​ൽ നി​ന്ന് കു​ര​ച്ചു. എ​ന്നാ​ൽ ഒ​രു വാ​ഹ​നം പോ​ലും നി​ർ​ത്തി​യി​ല്ല. ഏ​റെ താ​മ​സി​യാ​തെ ആ ​നാ​യ കുഞ്ഞ് വ​ഴി​യ​രി​കി​ൽ കി​ട​ന്ന് ജീ​വ​ൻ വെ​ടി​ഞ്ഞു.

സം​ഭ​വ​മ​റി​ഞ്ഞ് അ​ധി​കൃ​ത​ർ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും മ​റ്റ് ര​ണ്ട് കു​ഞ്ഞു​ങ്ങ​ളു​മാ​യി അ​മ്മ നാ​യ സ്ഥ​ല​ത്തു നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യി​രു​ന്നു.

വ​ഴി​യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ആ​ർ​ക്കെ​ങ്കി​ലും കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളു​ടെ​യും അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.