ഓ​ടു​ന്ന ബ​സിന്‍റെ ജ​നാ​ല​യി​ലൂ​ടെ ചാ​ടി​ക്ക​യ​റു​ന്ന പെ​ണ്‍​കു​ട്ടി; അ​പ​ക​ട​ക​ര​മെ​ന്ന് നെ​റ്റി​സ​ണ്‍
Saturday, May 6, 2023 2:22 PM IST
യാ​ത്ര​യ്ക്കാ​യി ആ​ളു​ക​ള്‍ കൂ​ടു​ത​ലു​ള്ള ദി​വ​സം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലും ബ​സ് സ്റ്റാ​ന്‍​ഡി​ലു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന തി​ര​ക്കി​ന്‍റെ കാ​ര്യം പ​റ​ഞ്ഞു​ത​രേ​ണ്ട​തി​ല്ല​ല്ലൊ. അ​ത്ത​രം തി​ക്കി​ത്തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ കു​റ​ച്ചാ​ളു​ക​ള്‍ സീ​റ്റി​നാ​യി സാ​ഹ​സി​ക​ത കാ​ട്ടും.

പ​ല​പ്പോ​ഴും ഇ​ത് വ​ലി​യ അ​പ​ക​ട​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. ചി​ല​പ്പോ​ള്‍ ജീ​വ​ന്‍​ത​ന്നെ ന​ഷ്ട​മാ​കാ​ന്‍ ഇ​ത് വ​ഴി​വ​ച്ചേ​ക്കും. ഇ​ത്ത​ര​മൊ​രു സാ​ഹ​സി​ക​ത​യു​ടെ കാ​ഴ്ച​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു ബ​സ് സ്‌​റ്റോ​പ്പാ​ണ് കാ​ണാ​നാ​കു​ന്ന​ത്. അ​വി​ടെ ഒ​രു ബ​സ് നി​ല്‍​പ്പു​ണ്ട്. ഈ ​ബ​സി​ല്‍ ക​യ​റാ​നാ​യി ആ​ളു​ക​ള്‍ തി​ക്കി​ത്തി​ര​ക്കു​ക​യാ​ണ്. ബ​സിന്‍റെ വാ​തി​ലി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ല്‍ പോ​ലും നി​ല്‍​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ഈ ​തി​ര​ക്കി​നി​ട​യി​ല്‍ ഒ​രു പെ​ണ്‍​കു​ട്ടി ബ​സി​നു​ള്ളി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ആ ​കു​ട്ടി​ക്ക് അ​തി​നാ​കു​ന്നി​ല്ല. ബ​സ് സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ക​യാ​ണ്. എ​ന്നാ​ല്‍ ബ​സ് എ​ടു​ത്ത​ശേ​ഷം ഈ ​പെ​ണ്‍​കു​ട്ടി സാ​ഹ​സി​ക​മാ​യി ക​യ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.

ബ​സി​ന്‍റെ വ​ശ​ത്ത് തൂ​ങ്ങി​ക്ക​യ​റി ജ​ന​ലി​ലേ​ക്ക് കാ​ല് ക​ട​ത്തി​യാ​ണ് ഈ ​സാ​ഹ​സി​ക​ത. ഒ​ടു​വി​ല്‍ ഏ​റെ പ​ണി​പ്പെ​ട്ട് ഈ ​പെ​ണ്‍​കു​ട്ടി ബ​സി​നു​ള്ളി​ല്‍ ക​യ​റു​ക​യാ​ണ്. ഹ​രി​യാ​ന​യി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

വീ​ഡി​യോ വൈ​റ​ലാ​യി മാ​റി എ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണു​ള്ള​ത്. "ഇ​ത​ത്ര ത​മാ​ശ​യ​ല്ല, വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കു​മാ​യി​രു​ന്നു'​എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.