പാ​ന്‍റ്സ്, ഷ​ർ​ട്ട്, ബെ​ൽ​റ്റ്... അ​ല്പം പ​രി​ഷ്കാ​രി ആ​ണ് ഈ ​ആ​ന
Friday, March 5, 2021 2:20 PM IST
ആ​ന​യെ എ​വി​ടെ വെ​ച്ചു ക​ണ്ടാ​ലും ഒ​ന്നു നോ​ക്കാ​തെ ആ​രും പോ​കാ​റി​ല്ല. അ​ത്ര​യ്ക്കു​ണ്ട് ആ​ന​ക​ളോ​ടു​ള്ള മ​നു​ഷ്യ​ന്‍റെ കൗ​തു​കം. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന ആ​ന​ക​ളും നി​ര​വ​ധി​യാ​ണ്. അ​ല്പം ഫ്രീ​ക്ക​നാ​യ ഒ​രു ആ​ന​യാ​ണ് ഇ​ത്ത​വ​ണ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​രം.

പാ​ന്‍റ്സ്, ഷ​ർ​ട്ട്, ബെ​ൽ​റ്റ് അ​ങ്ങ​നെ അ​ല്പം കാ​ര്യ​മാ​യി ത​ന്നെ ഫ്രീ​ക്ക​നാ​യി​രി​ക്കു​ക​യാ​ണ് ആ​ന. അ​വി​ശ്വ​സ​നീ​യ​മാ​യ ഇ​ന്ത്യ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വ്യ​വ​സാ​യി ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യാ​ണ് ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

പർ​പ്പി​ൾ നി​റ​ത്തി​ലു​ള്ള ഷ​ർ​ട്ടും വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​ന്‍റും ക​റു​ത്ത ബെ​ൽ​റ്റു​മൊ​ക്കെ​യി​ട്ട് ഗ​മ​യി​ല​ങ്ങ​നെ ന​ട​ക്കു​ന്ന ആ​ന​യെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.