"മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഗ​ണ​പ​തി'; വൈ​റ​ലാ​യി ഒ​രു സ്വ​കാ​ര്യ ബ​സ്
Saturday, April 17, 2021 6:22 PM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ സ്വ​കാ​ര്യ ബ​സ് ഫാ​ൻ​സ് ഗ്രൂ​പ്പു​ക​ളി​ലെ ഇ​ന്ന​ത്തെ താ​രം ഒ​രു ബ​സാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സി​റ്റി സ​ർ​വീ​സ് ന​ട​ത്തു​ന്ന "മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഗ​ണ​പ​തി' എ​ന്ന പേ​രു​ള്ള ബ​സാ​ണ് ആ ​താ​രം. വ്യ​ത്യ​സ്ത​മാ​യ പേ​രു​ത​ന്നെ​യാ​ണ് ബ​സി​ന് ഫാ​ൻ​സു​കാ​രെ നേ​ടി​ക്കൊ​ടു​ക്കാ​ൻ കാ​ര​ണം.

പേ​രു​ക​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന് ക​രു​തി​യാ​ൽ തെ​റ്റി. ശ്രീ​കാ​ര്യം - ക​ര​മ​ന വ​ഴി ഉ​ള്ളൂ​ർ - കേ​സാ​വ​ദാ​സ​പു​രം - സ്റ്റാ​ച്യു - ഈ​സ്റ്റ്‌​ഫോ​ർ​ട്ട്‌ - ത​മ്പാ​നൂ​ർ റൂ​ട്ടി​ലാ​ണ് "മെ​ഡി​ക്ക​ൽ കോ​ളേ​ജ് ഗ​ണ​പ​തി' സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

ബ​സി​ന്‍റെ ചി​ത്ര​ത്തി​നൊ​പ്പം ര​സ​ക​ര​മാ​യ അ​ടി​ക്കു​റു​പ്പും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ത് ഇ​ങ്ങ​നെ​യാ​ണ്- ഗ​വ​ൺ​മെ​ന്‍റ് വ​ക ഒ​രു മെ​ഡി​ക്ക​ൽ കോ​ളേ​ജ്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ പേ​രി​ൽ ഒ​രു ദൈ​വം. ആ ​ദൈ​വ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ബ​സ് !
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.