ര​ണ്ടു ച​ക്ര​ത്തി​ൽ ഓ​ടു​ന്ന ഓ​ട്ടോ​റി​ക്ഷ; വീ​ഡി​യോ വൈ​റ​ൽ
Thursday, October 7, 2021 9:46 PM IST
ഓ​ട്ടോ​റി​ക്ഷ ര​ണ്ടു ച​ക്ര​ത്തി​ൽ ഓ​ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. 2016 ലെ ​വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ ത്രോ​ബാ​ക്കാ​യി പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ജ​ഗ​തീ​ഷ് മ​ണി എ​ന്ന ചെ​ന്നൈ സ്വ​ദേ​ശി ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ ഇ​രു ച​ക്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി 2.2 കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.

ഈ ​റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഒ​രി​ക്ക​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല എ​ന്നാ​ണ് അ​ന്ന് ജ​ഗ​തീ​ഷ് പ്ര​തി​ക​രി​ച്ച​ത്. 2.9 ല​ക്ഷം പേ​രാ​ണ് ഇ​തി​നോ​ട​കം വീ​ഡി​യോ ക​ണ്ട​ത്. മു​ഴു​വ​ൻ സ​മ​യ ഓ​ട്ടോ ഡ്രൈ​വ​റും പാ​ർ​ട്ട് ടൈം ​സ്റ്റ​ണ്ട് ആ​ർ​ട്ടി​സ്റ്റു​മാ​ണ് ജ​ഗ​തീ​ഷ്. 2016 ൽ ​ഇ​രു​പ​ത്തി​യേ​ഴാം വ​യ​സി​ലാ​ണ് ജ​ഗ​തീ​ഷ് ഈ ​റെ​ക്കോ​ർ​ഡ് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.