പൗ​ലോ കൊ‌​യ്‌​ലോ അ​റി​യാ​ൻ, ആ ​ഓ​ട്ടോ താ​ങ്ക​ളു​ടെ ക​ടു​ത്ത ആ​രാ​ധ​ക​ന്‍റേ​താ​ണ്
Monday, September 6, 2021 6:34 AM IST
ബ്ര​സീ​ൽ എ​ഴു​ത്തു​കാ​ര​നാ​യ പൗ​ലോ കൊ‌​യ്‌​ലോ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഓ​ട്ടോ​യു​ടെ ചി​ത്രം വ​ള​രെ​പ്പെ​ട്ടെ​ന്നാ​ണ് വൈ​റ​ലാ​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​റ​വൂ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സിഎ​ൻ​ജി ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് പൗ​ലോ കൊ‌​യ്‌​ലോ എ​ന്ന് ഇം​ഗ്ലീ​ഷി​ലും ആ​ൽ​ക്കെ​മി​സ്റ്റ് എ​ന്ന് മ​ല​യാ​ള​ത്തി​ലും എ​ഴു​തി​യി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ കെ.​എ പ്ര​ദീ​പി​ന്‍റെ ഓ​ട്ടോ​യു​ടെ ചി​ത്ര​മാ​ണി​ത്. 25 വ​ർ​ഷ​മാ​യി പ്ര​ദീ​പ് എ​റ​ണാ​കു​ള​ത്ത് ഓ​ട്ടോ ഓ​ടി​ക്കു​ക​യാ​ണ്.

പൗ​ലോ ‌കൊ​യ്‌​ലോ​യു​ടെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് പ്ര​ദീ​പ്. ഇ​തോ​ടെ​യാ​ണ് ഓ​ട്ടോ​യ്ക്ക് ഇ​ങ്ങ​നെ പേ​രി​ട്ട​ത്. 10 വ​ർ​ഷം മു​ൻ​പാ​ണ് പ്ര​ദീ​പ് ത​ന്‍റെ ഓ​ട്ടോ​യ്ക്ക് ആ​ൽ​ക്കെ​മി​സ്റ്റ് എ​ന്ന് പേ​രി​ടു​ന്ന​ത്. പു​സ്ത​ക​വാ​യ​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ഓ​ട്ടോ ഓ​ടി​ക്കു​ന്ന​തി​ൽ നി​ന്ന് അ​വ​ധി എ​ടു​ക്കാ​റു​ണ്ടെ​ന്നും പ്ര​ദീ​പ് പ​റ​യു​ന്നു.

പൗ​ലോ ‌കൊ​യ്‌​ലോ​യു​ടെ പു​സ്ത​ക​ങ്ങ​ളു​ടെ മ​ല​യാ​ളം വി​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ്ര​ദീ​വ് വാ​യി​ക്കു​ന്ന​ത്. പൗ​ലോ ‌കൊ​യ്‌​ലോ​യെ നേ​രി​ട്ടു കാ​ണ​ണ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും ‌പ്ര​ദീ​പ് വെ​ളി​പ്പെ​ടു​ത്തു​ന്നു. നേ​ര​ത്തെ ആ​ലു​വ​യി​ൽ ആ​ൽ​ക്കെ​മി​സ​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ മാ​തൃ​ക​യി​ൽ തീ​ർ​ത്ത ബു​ക്ക്സ്റ്റാ​ളി​ന്‍റെ ചി​ത്ര​വും പൗ​ലോ കൊ​യ്‌​ലോ ഷെ​യ​ർ ചെ​യ്തി​രു​ന്നു.

ലോ​ക​ത്തി​ൽ ഏ​റ്റ​വും വാ​യി​ക്ക​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​രി​ലൊ​രാ​ളാ​യ പൗ​ലോ കൊ​യ്‌​ലോ​യു​ടെ ഏ​റ്റ​വും വ​ലി​യ ഹി​റ്റ് പു​സ്ത​ക​മാ​ണ് ആ​ൽ​ക്കെ​മി​സ്റ്റ്. ഒ​രു ആ​ധു​നി​ക ക്ലാ​സ്സി​ക് ആ​യി വാ​ഴ്ത്ത​പ്പെ​ട്ട ഈ ​കൃ​തി 1988ലാ​ണ് ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​ത്. പോ​ർ​ച്ചു​ഗീ​സ് ഭാ​ഷ​യി​ൽ ര​ചി​ക്ക​പ്പെ​ട്ട ഈ ​നോ​വ​ൽ 67 ഭാ​ഷ​ക​ളി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.