"ഇ​തി​ലും വ​ലി​യ റി​വ്യൂ സ്വ​പ്‌​ന​ങ്ങ​ളി​ല്‍ മാ​ത്രം'; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍
Tuesday, March 28, 2023 12:11 PM IST
സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച​യോ​ടെ പ​ല കാ​ര്യ​ങ്ങ​ളെ​യും, പ്ര​ത്യേ​കി​ച്ച് സ്ഥാ​പ​ന​ങ്ങ​ളെ ഒ​ക്കെ​ത്ത​ന്നെ ആ​ളു​ക​ള്‍​ക്ക് വി​ല​യി​രു​ത്താ​ന്‍ എ​ളു​പ്പ​ത്തി​ല്‍ ക​ഴി​യു​ന്നു. പ്ര​ത്യേ​കി​ച്ച് ആ​പ്പു​ക​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം റേ​റ്റിം​ഗു​ക​ള്‍ എ​ളു​പ്പ​ത്തി​ല്‍ ന​ട​ത്താ​ന്‍ ആ​കു​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ മ​റ്റ് ഉ​പേ​ഭാ​ക്താ​ക്ക​ള്‍​ക്ക് ഉ​പ​കാ​ര​മാ​കാ​റു​ണ്ട്. എ​ന്നാ​ല്‍ ചി​ല വി​രു​ത​ന്‍​മാ​ര്‍ റേ​റ്റിം​ഗി​നൊ​പ്പം കു​റി​ക്ക് കൊ​ള്ളു​ന്ന വാ​ച​ക​ങ്ങ​ള്‍ ചേ​ര്‍​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്.

ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ ഗൂ​ഗി​ള്‍ മാ​പ്പി​ലെ ഡ​യ​റ​ക്ഷ​നി​ലു​ള്ള ഒ​രു യു​വാ​വിന്‍റെ റി​വ്യൂ ഇ​ത്ത​ര​ത്തി​ല്‍ നെ​റ്റി​സ​ണി​ല്‍ ചി​രി​പ​ട​ര്‍​ത്തി​യ​ത്.

"അ​തി​മ​നോ​ഹ​ര​മാ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍. എ​ന്നെ നാലുത​വ​ണ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട് (മാ​സ്‌​ക്, ഹെ​ല്‍​മെ​റ്റ്, ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ​വ ഇ​ല്ലാ​ത്ത​തി​നെ തു​ട​ര്‍​ന്ന്). ന​ല്ല അ​ന്ത​രീ​ക്ഷ​മാ​ണി​വി​ടെ, ഫ്ര​ണ്ട്‌ലി ആ​യി​ട്ടു​ള്ള സ്റ്റാ​ഫു​ക​ള്‍ ബോ​റ​ടി​പ്പി​ക്കു​ന്നി​ല്ല. എ​ല്ലാ​വ​ര്‍​ക്കും ഇ​ത് ഞാ​ന്‍ റെ​ക്ക​മെ​ന്‍റ് ചെ​യ്യു​ന്നു' എ​ന്നാ​ണ് ഈ ​"മ​ഹാ​ന്‍' കു​റി​ച്ച​ത്.

മാ​ത്ര​മ​ല്ല നാ​ല് സ്റ്റാ​റും യു​വാ​വ് സ്‌​റ്റേ​ഷ​ന് ന​ല്‍​കി. ര​ണ്ട് വ​ര്‍​ഷം മു​ന്‍​പു​ള്ള​താ​ണ് ഈ ​റി​വ്യൂ പോ​സ്റ്റ്. ഈ ​റി​വ്യൂ സ​ഹാ​യ​ക​ര​മാ​യി എ​ന്ന് പ​ല​രും ക​മന്‍റും ചെ​യ്തി​ട്ടു​ണ്ട്.

ഏ​താ​യാ​ലും സം​ഭ​വം സ​മു​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. "പോ​ലീ​സ് സ്‌​റ്റേ​ഷ​നെ കു​റി​ച്ച് ത​ഗ് പ​റ​ഞ്ഞ ഇ​ദ്ദേ​ഹം ഒ​രു കി​ല്ലാ​ഡി​ത​ന്നെ' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.