സൗഹൃദം പങ്കിട്ട് കംഗാരു കുഞ്ഞും നായക്കുട്ടിയും; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Friday, March 5, 2021 10:40 PM IST
മൃ​ഗ​ങ്ങ​ളു​ടെ വ​ർ​ഗ​സ്നേ​ഹം വ്യ​ക്ത​മാ​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ നേ​ര​ത്തെയും സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ്ര​ച​രി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ നി​ന്ന് കൂ​ടെ​യു​ള്ള​വ​രെ ര​ക്ഷി​ക്കു​ന്ന​തും പൂ​ച്ച കു​ഞ്ഞി​ന് പാ​ൽ കൊ​ടു​ക്കു​ന്ന നാ​യ​യു​ടെ ചി​ത്ര​വു​മെ​ല്ലാം ഇ​ങ്ങ​നെ വൈ​റ​ലാ​യി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ്നേ​ഹം മ​നു​ഷ്യ​ർ​ക്കി​ട​യി​ലി​ല്ലെ​ന്ന് പ​ല​പ്പോ​ഴും ക​മ​ന്‍റു​ക​ളും വ​രാ​റു​ണ്ട്.

ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​തും അ​ത്ത​ര​മൊ​രു ചി​ത്ര​മാ​ണ്. കം​ഗാ​രു കു​ഞ്ഞി​നെ കെ​ട്ടി​പ്പി​ടി​ച്ച് സ്നേ​ഹം പ​ങ്കി​ടു​ന്ന നായക്കുട്ടിയു​ടെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ടി​ക്ക് ടോ​ക്കിൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചി​ത്രം സൗ​ത്ത് ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്നും പ​ക​ർ​ത്തി​യ​താ​ണ്.

കാ​മ​റ ക​ണ്ട​തോ​ടെ കം​ഗാ​രു കു​ട്ടി ഓ​ടി​മാ​റു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ര​ണ്ടു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. നി​ര​വ​ധി പേ​രാ​ണ് കം​ഗാ​രു- നാ​യ കു​ട്ടി സൗ​ഹൃ​ദ​ത്തെ പു​ക​ഴ്ത്തി ക​മ​ന്‍റു​ക​ൾ ഇ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.