ക​ട​പ്പു​റ​ത്ത് യോ​ഗ ചെ​യ്തു​കൊ​ണ്ടി​രു​ന്ന യു​വ​തി​ക്ക് ഉ​ടു​മ്പ് കൊ​ടു​ത്ത പ​ണി!
Wednesday, August 25, 2021 3:52 PM IST
യോ​ഗ ചെ​യ്യാ​ന്‍ പ​റ്റി​യ ഇ​ട​മാ​ണ​ല്ലൊ ക​ട​ല്‍​ത്തീ​രം. അ​വി​ട​ത്തെ കാ​റ്റും ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​വു​മൊ​ക്കെ തീ​ര്‍​ച്ച​യാ​യും യോ​ഗ ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഇ​ഷ്ട​പ്പെ​ടും.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത് ക​ട​ല്‍​ത്തീ​ര​ത്ത് യോ​ഗ ചെ​യ്യു​ന്ന ഒ​രു യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ്. അ​ങ്ങ​നെ ആ​സ്വ​ദി​ച്ച് യോ​ഗ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കി​ട്ടി​യൊ​രു പ​ണി​യാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ന്‍ കാ​ര​ണം.​ഓ​ഗ​സ്റ്റ് 21 നാ​ണ് സം​ഭ​വം.

വൈ​റ​ലി​നു പി​ന്നി​ല്‍

ബ​ഹാ​മ​ഹൂ​പ്പ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് വീ​ഡോ​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ശ​രീ​രം വി​ല്ലു​പോ​ലെ​യാ​ക്കി യോ​ഗ ചെ​യ്യു​ക​യാ​ണു യു​വ​തി. ഇ​തൊ​ക്കെ ക​ണ്ട് ഒ​രു ഉ​ടു​മ്പും ക​ട​ല്‍​ത്തീ​ര​ത്തു​ണ്ടാ​യി​രു​ന്നു. എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് കു​റെ ശ്ര​ദ്ധി​ച്ചി​ട്ടും മ​ന​സി​ലാ​കാ​ത്ത​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു ഉ​ടു​മ്പ് ഓ​ടി​വ​ന്ന് യു​വ​തി​യു​ടെ ക​യ്യി​ലൊ​ന്നു ക​ടി​ച്ചു.

കാ​ര്യ​മെ​ന്തെ​ന്നു മ​ന​സി​ലാ​യി​ല്ലെ​ങ്കി​ലും ക​ടി​യേ​റ്റ​തും വേ​ദ​ന​കൊ​ണ്ടു പു​ള​ഞ്ഞ യു​വ​തി നി​ല​വി​ളി​ച്ചു. യോ​ഗ​യ​വ​സാ​നി​പ്പി​ച്ച് ചു​റ്റും നോ​ക്കി​യ​പ്പോ​ള്‍ കു​റ​ച്ചു ദൂ​രെ മാ​റി ഞാ​ന്‍ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന ഭാ​വ​ത്തി​ല്‍ ഒ​രു ഉ​ടു​മ്പ് ത​ന്നെ നോ​ക്കി​യി​രി​ക്കു​ന്നു. ഇ​വ​നാ​ണ് ത​ന്നെ ക​ടി​ച്ച​തെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി മ​ണ​ല്‍ വാ​രി അ​വ​നെ എ​റി​യാ​ന്‍ തു​ട​ങ്ങി.

നാ​ൽ​പ്പ​തു ല​ക്ഷം

എ​ന്താ​യാ​ലും ഉ​ടു​മ്പു വ​ന്നു ക​ടി​ച്ചി​ട്ട് ഓ​ടു​ന്ന​തും തീ​ര​ത്ത് യു​വ​തി നി​ല​വി​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും ഉ​ടു​മ്പി​നെ മ​ണ്ണു​വാ​രി​യെ​റി​യു​ന്ന​തു​മൊ​ക്കെ വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ആ​രും ക​ണ്ടാ​ല്‍ ഒ​ന്നു ചി​രി​ച്ചു പോ​കു​ന്ന വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ നാ​ല്‍​പ​ത് ല​ക്ഷ​ത്തി​ന​ടു​ത്ത് കാ​ഴ്ചക്കാ​രു​ണ്ട്. എ​ന്താ​യാ​ലും ദി​നം പ്ര​തി വീ​ഡി​യോ​യ്ക്കു കാ​ഴ്ച​ക്കാ​രും ക​മ​ന്‍റു ചെ​യ്യു​ന്ന​വ​രും കൂ​ടി​ക്കൂ​ടി വ​രി​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.