ഗിന്നസ് റിക്കാര്‍ഡില്‍ കൈയടി നേടി എലി ബിഷപ്പ്;വേഗമേറിയ ക്ലാപ്പര്‍
Saturday, August 6, 2022 2:33 PM IST
ആളുകള്‍ വിവിധ തരത്തിലുള്ള റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിക്കാറുണ്ടല്ലൊ. എന്നാല്‍ ചിലത് മറ്റുള്ളവരെ അമ്പരിപ്പിക്കുന്നതായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് അമേരിക്കന്‍ സംഗീത സംവിധായകനായ എലി ബിഷപ്പിന്‍റെ നേട്ടം.

ഈ ലോകത്തിലെ ഏറ്റവും വേഗമേറിയ ക്ലാപ്പര്‍ ആണദ്ദേഹം.അമേരിക്കയിലെ നാഷ്‌വില്ലില്‍ നിന്നുള്ള ഇദ്ദേഹം ഒരു മിനിറ്റില്‍ 1,103 തവണ കൈയടിച്ച് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. എലിയുടെ ഈ പ്രകടനം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു.

2014ല്‍ മിനിറ്റില്‍ 1,020 തവണ കൈയടിച്ച് ഇദ്ദേഹം റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫ്ളോറിഡയില്‍ നിന്നുള്ള സെവന്‍ വേഡ് എന്ന ഒമ്പതുവയസുകാരന്‍ എലിയുടെ ഈ റിക്കാര്‍ഡ് തിരുത്തിയിരുന്നു. 1,080 കൈയടിയാണ് സെവന്‍ ചെയ്തത്.

എന്നാല്‍ ഒട്ടും താമസിക്കാതെ തന്നെ 1,103 കൈയടികള്‍ ചെയ്ത് എലി ബിഷപ്പ് തന്‍റെ റിക്കാര്‍ഡ് തിരികെ പിടിച്ചു. അദ്ദേഹത്തിന്‍റെ നേട്ടം അന്ന് ഗിന്നസ് അധികൃതര്‍ അവലോകനം ചെയ്തിരുന്നു. ഒടുവിലിപ്പോള്‍ നേട്ടം പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.