കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് മില്ല്യണ്‍ ഡോളര്‍ വിലയുള്ള പുരാതന വസ്തുക്കള്‍
Saturday, June 4, 2022 12:00 PM IST
കാമുകിയുമായി വഴക്കിട്ട യുവാവ് തകര്‍ത്തത് അഞ്ച് ദശലക്ഷം ഡോളര്‍ മൂല്യമുള്ള പുരാതന വസ്തുക്കള്‍. ബ്രയാന്‍ ഹെര്‍നാണ്ടസ് എന്ന 21 കാരനാണ് ഇത്തരമൊരു കടുംകൈ ചെയ്തത്.

അമേരിക്കയിലെ ടെക്സസിലുള്ള ഡള്ളാസില്‍ ബുധനാഴ്ച രാത്രി 9.40നാണ് സംഭവമുണ്ടായത്. കൂട്ടുകാരിയുമായി വഴക്കുണ്ടാക്കിയ ബ്രയാന്‍ ഡള്ളാസ് മ്യൂസിയം തല്ലിത്തകര്‍ക്കുകയായിരുന്നു.

ഒരു ഇരുമ്പ് കസേര കൊണ്ട് വാതില്‍ തല്ലിതകര്‍ത്താണ് ബ്രയാന്‍ അകത്തുകയറിയത്. തുടര്‍ന്ന് ആറാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ നിര്‍മിച്ച ഒരു കുടവും, ബിസി 450ല്‍ ഗ്രീക്കില്‍ ചെയ്ത ഒരു പെട്ടിയും, അമേരിക്കയില്‍ നിന്നുള്ള ഒരു സമകാലിക കലാ സൃഷ്ടിയുമടക്കം നിരവധി വസ്തുക്കളാണ് ഇയാള്‍ നശിപ്പിച്ചത്.

വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കലാസൃഷ്ടികള്‍ക്ക് തങ്ങള്‍ ഇന്‍ഷുറന്‍സ് ചെയ്തിരുന്നതായി മ്യൂസിയം അധികാരികള്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.