അ​ഞ്ച് വ​ർ​ഷം കൊ​ണ്ട് യുവതി കാ​റി​ൽ സഞ്ചരിച്ചത് 10 ല​ക്ഷം മൈ​ൽ; പു​തി​യ കാ​ർ സമ്മാനിച്ച് ഹ്യൂണ്ടായ് കമ്പനി
അ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ട് 10 ല​ക്ഷം മൈ​ലു​ക​ൾ കാ​റി​ൽ സ​ഞ്ച​രി​ച്ച യു​വ​തി​ക്ക് ഒ​രു കാ​ർ സ​മ്മാ​നം ന​ൽ​കി ഹ്യൂ​ണ്ടാ​യ്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള യു​വ​തി, ഫ​റാ ഹൈ​ന​സ് എ​ന്ന ഡെ​ലി​വ​റി ഡ്രൈ​വ​റാ​ണ് ഏ​ക​ദേ​ശം 16,09,344 കി​ലോ​മീ​റ്റ​ർ ത​ന്‍റെ 2013 മോ​ഡ​ൽ ഹ്യൂ​ണ്ടാ​യ് എ​ലാ​ൻ​ട്ര​യി​ൽ സ​ഞ്ച​രി​ച്ച​ത്.

ഓ​രോ വ​ർ​ഷ​വും ര​ണ്ടു ല​ക്ഷം മൈ​ലു​ക​ൾ( 3.2 ല​ക്ഷം കി​ലോ​മീ​റ്റ​ർ) ആ​ണ് ഇ​വ​ർ വാ​ഹ​ന​മോ​ടി​ച്ച​ത്. ര​ണ്ട് ആ​ഴ്ച്ച​ക​ൾ കൂ​ടു​മ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ഓ​യി​ൽ മാ​റ്റാ​ൻ ഇ​വ​ർ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് 14,000 മൈ​ലാ​ണ് അ​മേ​രി​ക്ക​ക്കാ​ർ ഒ​രു വ​ർ​ഷം വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ശ​രാ​ശ​രി ഡ്രൈ​വ​റെ​ക്കാ​ൾ 14 മ​ട​ങ്ങ് കൂ​ടു​ത​ൽ ഫ​റ ഇ​പ്പോ​ൾ ത​ന്നെ ഓ​ടി​ച്ചു ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ ഹ്യൂ​ണ്ടാ​യ് ക​മ്പ​നി അ​ധി​കൃ​ത​ർ ഇ​വ​ർ​ക്ക് പു​തി​യ ഹ്യൂ​ണ്ടാ​യ് എ​ലാ​ൻ​ട്ര സ​മ്മാ​നി​ക്കു​കു​യം ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.