കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ യു​വ​തി ടി​ക് ടോ​ക്കി​ൽ നി​ന്നും ക​ണ്ടെ​ത്തി
Thursday, July 4, 2019 2:43 PM IST
കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ യു​വ​തി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ടി​ക്ടോ​ക്കി​ൽ കൂ​ടി ക​ണ്ടെ​ത്തി. ത​മി​ഴ്നാ​ട് വി​ഴു​പു​രം സ്വ​ദേ​ശി​നി​യാ​യ ജ​യ​പ്ര​ദ​യാ​ണ് ര​ണ്ട് വ​ർ​ഷം മു​മ്പ് വീ​ട് വി​ട്ട് പോ​യ ഭ​ർ​ത്താ​വ് സു​രേ​ഷി​നെ ടി​ക്ടോ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ൾ​ക്കൊ​പ്പ​മു​ള്ള ടി​ക് ടോ​ക്ക് രം​ഗ​മാ​ണ് പ്ര​ച​രി​ച്ച​ത്. സു​രേ​ഷി​നെ ആ​ദ്യം തി​രി​ച്ച​റി​ഞ്ഞ​ത് ജ​യ​പ്ര​ദ​യു​ടെ ബ​ന്ധു​വാ​ണ്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹൊ​സൂ​രി​ൽ നി​ന്നും സു​രേ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്ന് ഇ​യാ​ൾ സ​മ്മ​തി​ച്ചു. കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യ്ക്കൊ​പ്പം ജീ​വി​ക്കാ​മെ​ന്ന് ഇ​ദ്ദേ​ഹം സ​മ്മ​തി​ച്ചു. ഒ​രു ട്രാ​ക്ട​ർ ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സു​രേ​ഷ്.

2017ലാ​ണ് സു​രേ​ഷി​നെ കാ​ണാ​താ​യ​ത്. ഏ​റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.