നാ​യ​യാ​ണെ​ന്ന് ക​രു​തി ഓ​ടി​ച്ചെ​ന്നു; അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ മൗ​ണ്ടെ​യ്ൻ ല​യ​ണ്‍
Saturday, February 9, 2019 12:03 PM IST
ഒ​രു നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യെ ര​ക്ഷി​ച്ച യു​വ​തി​ക്ക്, ത​ന്‍റെ നാ​യ​യെ ആ​ക്ര​മി​ച്ച​ത് ഒ​രു അ​പ​ക​ട​കാ​രി​യാ​യ മൃ​ഗ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത് അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം. അ​മേ​രി​ക്ക​യി​ലെ ഇ​ദ്ദാ​ഹോ സ്വ​ദേ​ശി​യാ​യ ഒ​രു യു​വ​തി​ക്കാ​ണ് ഏ​റെ ഞെ​ട്ട​ലു​ണ്ടാ​ക്കി​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്.

വീ​ടി​നു മു​ൻ​പി​ൽ വ​ച്ച് ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യെ മ​റ്റൊ​രു നാ​യ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ഒ​രു യു​വ​തി ഇ​രു മൃ​ഗ​ങ്ങ​ളു​ടെ​യും സ​മീ​പ​മെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല ഇ​രു നാ​യ​ക​ളെ​യും ഇ​വ​ർ കൈ​കൊ​ണ്ട് അ​ക​റ്റി മാ​റ്റു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പെ​ട്ട​ന്നാ​ണ് ത​ന്‍റെ വ​ള​ർ​ത്തു നാ​യ​യെ ആ​ക്ര​മി​ച്ച​ത് ഒ​രു നാ​യ അ​ല്ലെ​ന്ന് ഇ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. അ​ത് മൗ​ണ്ടെ​യ്ൻ ല​യ​ണ്‍ ആ​യി​രു​ന്നു. ഇ​വ​ർ അ​ല​റി നി​ല​വി​ളി​ച്ച​പ്പോ​ഴേ​ക്കും തോ​ക്കു​മാ​യി വീ​ടി​നു​ള്ളി​ൽ നി​ന്നും ഭ​ർ​ത്താ​വു​മെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം മൗ​ണ്ടെ​യ്ൻ ല​യ​ണെ ഇ​വി​ടെ നി​ന്നും ഓ​ടി​ച്ചു വി​ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​വ​ർ അ​ധി​കൃ​ത​രെ ഇ​വി​ടേ​ക്ക് വി​ളി​ച്ചു വ​രു​ത്തി. മൗ​ണ്ടെ​യ്ൻ ല​യ​ണി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ യുവതിക്കും നാ​യ​യ്ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.