പ്ര​ണ​യ​ദി​ന​ത്തി​ൽ ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ ലോ​ട്ട​റി ടി​ക്ക​റ്റി​ന് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ സ​മ്മാ​നം
Thursday, February 21, 2019 1:26 PM IST
പ്ര​ണ​യ​ദി​ന​ത്തി​ൽ ഭ​ർ​ത്താ​വ് ഭാ​ര്യ​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ ഭാ​ഗ്യ​ക്കു​റി​ക്ക് ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ. അ​മേ​രി​ക്ക​യി​ലെ വി​ർ​ജീ​നി​യ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ തേ​ടി​യാ​ണ് ഈ ​അ​പൂ​ർ​വ ഭാ​ഗ്യ​മെ​ത്തി​യ​ത്.

പ്ര​ണ​യ​ദി​ന​ത്തി​ൽ ഭാ​ര്യ മ​ഡോ​ണ​യ്ക്ക് എ​ന്തെ​ങ്കി​ലും സ​മ്മാ​നം ന​ൽ​ക​ണ​മെ​ന്ന് ഭ​ർ​ത്താ​വ് ടെ​റി മ​ഡ്ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ജോ​ലി തി​ര​ക്ക് കാ​ര​ണം അ​ദ്ദേ​ഹം സ​മ്മാ​ന​ത്തി​ന്‍റെ കാ​ര്യം മ​റ​ന്നു പോ​യി.

വൈ​കു​ന്നേ​ര​മാ​യ​പ്പോ​ഴേ​ക്കും ഇ​തേ​ക്കു​റി​ച്ച് ഓ​ർ​മ വ​ന്ന അ​ദ്ദേ​ഹം സ​മ്മാ​നം വാ​ങ്ങു​വാ​നാ​യി അ​ടു​ത്തു​ള്ള ക​ട​യി​ൽ പോ​യി. ഈ ​യാ​ത്ര​യി​ലാ​ണ് വെ​റു​തെ ഒ​രു ലോ​ട്ട​റി അ​ദ്ദേ​ഹം എ​ടു​ത്ത​ത്. തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വാ​ങ്ങി​യ സ​മ്മാ​ന​ത്തോ​ടൊ​പ്പം ഈ ​ലോ​ട്ട​റി ടി​ക്ക​റ്റും അ​ദ്ദേ​ഹം ഭാ​ര്യ​യ്ക്ക് ന​ൽ​കി. പി​ന്നീ​ടാ​ണ് ഈ ​ലോ​ട്ട​റി​ക്ക് സ​മ്മാ​നം ല​ഭി​ച്ചെ​ന്ന് ഇ​രു​വ​രും അ​റി​യു​ന്ന​ത്.

ആ​ദ്യം അ​മ്പ​ര​പ്പും പി​ന്നീ​ട് വ​ള​രെ സ​ന്തോ​ഷ​വും തോ​ന്നി​യ ഇ​രു​വ​രും ജോ​ലി​യി​ൽ നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം ഈ ​പ​ണം ഉ​പ​യോ​ഗി​ച്ച് രാ​ജ്യം മു​ഴ​വ​ൻ സ​ഞ്ച​രി​ക്കു​വാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.