മക്കളുടെ വിവാഹത്തിന് 35 ഭൂരഹിതർക്ക് ഭൂമി നല്കി ലീഗ് നേതാവ്
Friday, June 28, 2019 5:00 PM IST
മ​ക്ക​ളു​ടെ വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ്വ​ന്ത​മാ​യി കി​ട​പ്പാ​ടം ഇ​ല്ലാ​ത്ത 35പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ൽ​കി മാ​തൃ​ക​യാ​കു​ക​യാ​ണ് വ്യ​വ​സാ​യി​യും മു​സ്‌ലിം ലീ​ഗ് കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ മു​ണ്ട​ക്ക​യം നെ​ൻ​മേ​നി സ്വദേശി അ​സീ​സ് ബ​ഡാ​യി​ലും ഭാ​ര്യ സു​നി​ത​യും.

നാ​ലു​സെ​ന്‍റ് സ്ഥ​ലം​വീ​തം 35പേ​ർ​ക്കാ​ണ് വീ​ടു​വ​യ്ക്കാ​നു​ള്ള ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​ത്. അ​സീ​സ് -സു​നി​ത ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഡോ.​ന​വീ​ദ്, ഡോ.​നാ​സി​യ എ​ന്നി​വ​രു​ടെ വി​വാ​ഹം സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

കാ​സ​ർ​ഗോ​ട്ടെ ഡോ. ​അ​മീ​റ​ലി​യു​ടെ മ​ക​ൾ ആ​ഷി​ക​യാ​ണ് മ​ക​ൻ ന​വീ​ദി​ന്‍റെ വ​ധു. മ​ക​ൾ നാ​സി​യ​യെ പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യും എ​ൻ​ജി​നി​യ​റു​മാ​യ ഹി​സാ​മാ​ണ് വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

മ​ക്ക​ളു​ടെ വി​വാ​ഹം ആ​ലോ​ചി​ച്ച​പ്പോ​ൾ ത​ന്നെ സാ​ധാ​ര​ണ​ക്കാ​രെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സ​ഹാ​യി​ക്ക​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഭൂ​ര​ഹി​ത​ർ​ക്ക് വീ​ട് വ​യ്ക്കാ​ൻ സ്ഥ​ലം ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു അ​സീ​സ് ബ​ഡാ​യി​ൽ. ത​ന്‍റെ തീ​രു​മാ​ന​ത്തി​നൊ​പ്പം ഭാ​ര്യ സു​നി​ത​യും മ​ക്ക​ളും കൂ​ടി​യ​തോ​ടെ കൂ​ട്ടി​ക്ക​ൽ ടൗ​ണി​നു സ​മീ​പം ഇ​തി​നാ​യി ഒ​ന്ന​ര​യേ​ക്ക​റി​നോ​ട് അ​ടു​ത്തു​വ​രു​ന്ന ഭൂ​മി അ​സീ​സ് മാ​റ്റി​വ​ച്ചു.

ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ഭൂ​മി​യാ​ണ് ഇ​വ​ർ ഇ​തി​നാ​യി വി​ന​യോ​ഗി​ക്കു​ന്ന​ത്. 35പേ​ർ​ക്ക് ഭൂ​മി ന​ൽ​കു​ന്ന​തി​നാ​യി ല​ഭി​ച്ച​ത് 120ഓ​ളം അ​പേ​ക്ഷ​ക​ളാ​ണ്. ഇ​തി​ൽ നി​ന്നും പൂ​ർ​ണ​മാ​യി ഭൂ​ര​ഹി​ത​രെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ 35പേ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രി​ലേ​ക്ക് ആ​ധാ​രം ര​ജി​സ്റ്റ​ർ ചെ​യ്തു ന​ൽ​കും. വി​വി​ധ മ​ത​ങ്ങ​ളി​ൽ​പ്പെ​ട്ട സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഭൂ​ര​ഹി​ത​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തിരി​ക്കു​ന്ന​ത്.

കൂ​ട്ടി​ക്ക​ൽ- പൂ​ഞ്ഞാ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് മു​പ്പ​ത്തഞ്ചു പേ​ർ​ക്കും സ്ഥ​ലം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.