വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ തോക്കുമായി മോഷ്ടാവ്; ഒടുവിൽ സംഭവിച്ചത്...
Friday, February 19, 2021 6:28 PM IST
ലൈ​വ് വാ​ർ​ത്ത റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ അ​വ​താ​ര​ക​ർ​ക്ക് അ​ബ​ദ്ധ​ങ്ങ​ൾ പ​റ്റു​ന്ന വീ​ഡി​യോ​ക​ൾ നേ​ര​ത്തെ​യും വൈ​റ​ലാ​യി​ട്ടു​ണ്ട്. പാ​ട്ടു​പാ​ടു​ന്ന​തും ഡാ​ൻ​സ് ചെ​യ്യു​ന്ന​തും മേ​ക്ക​പ്പ് ചെ​യ്യു​ന്ന​തും തു​ട​ങ്ങി ര​സ​ക​ര​മാ​യ പ​ല വീ​ഡി​യോ​ക​ളും അ​തി​ൽ പെ​ടും. ചി​ല​പ്പോ​ൾ ചാ​ന​ലു​കാ​ർ​ത​ന്നെ ഇ​ത്ത​രം വീ​ഡി​യോ​ക​ൾ പു​റ​ത്തു​വി​ടാ​റു​ണ്ട്.

എ​ന്നാ​ൽ ലൈ​വ് റി​പ്പോ​ർ​ട്ടി​ങ്ങി​നി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റാ​ലാ​യി​രി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ ഇ​ക്വ​ഡേ​റി​ലാ​ണ് സം​ഭ​വം. ഗ്വ​യാ​ക്വി​ൽ ന​ഗ​ര​ത്തി​ലെ എ​സ്റ്റാ​ഡി​യോ സ്മാ​ര​ക​ത്തി​ന് പു​റ​ത്ത് നി​ന്ന് ഡ​യ​റ​ക്റ്റി​വി സ്പോ​ർ​ട്സി​നാ​യി ഡീ​ഗോ ഓ​ർ​ഡി​നോ​ള റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഒ​രാ​ൾ തോ​ക്കു​മാ​യി ക​ട​ന്നു​വ​രു​ന്ന​ത്. തോ​ക്ക് ചൂ​ണ്ടി റി​പ്പോ​ർ​ട്ട​റു​ടെ​യും കാ​മ​റ​മാ​ന്‍റെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും പ​ഴ്സു​ക​ളും ക​വ​രു​ക​യാ​യി​രു​ന്നു.

മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ട​പ്പോ​ൾ കാ​മ​റ​യു​മാ​യി വാ​ർ​ത്ത സം​ഘം പി​ന്നാ​ലെ പോ​യി. കൂ​ട്ടു​കാ​ര​നൊ​പ്പം ഇ​യാ​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഡീ​ഗോ ഓ​ർ​ഡി​നോ​ള​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. ഇ​തു​വ​രെ 3.8 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.