ആലപ്പുഴയ്ക്ക് അത്ഭുതമാകാൻ വെള്ളത്തിലും കരയിലും സഞ്ചരിക്കുന്ന വാട്ടർ ബസ് വരുന്നു
Wednesday, December 12, 2018 12:39 PM IST
ജ​​ല​​ത്തി​​ലും ക​​ര​​യി​​ലും ഒ​​രേ​​പോ​​ലെ സ​​ർ​​വീ​​സ് ന​​ട​​ത്താ​​വു​​ന്ന ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ വാ​​ട്ട​​ർ​​ബ​​സി​​നു സാ​​ധ്യ​​ത തേ​​ടി ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ്. ചെ​​ല​​വ് കു​​റ​​ഞ്ഞ രീ​​തി​​യി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്താ​​വു​​ന്ന വി​​ധ​​ത്തി​​ൽ ബ​​സ് സ്വ​​ന്ത​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യം.

വാ​​ട്ട​​ർ ബ​​സ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ എ​​ല്ലാ ശാ​​സ്ത്രീ​​യ പ​​ഠ​​ന​​ങ്ങ​​ളും പൂ​​ർ​​ത്തി​​യാ​​യ​​താ​​യി ജ​​ല​​ഗ​​താ​​ഗ​​ത വ​​കു​​പ്പ് ആ​​ല​​പ്പു​​ഴ ജി​​ല്ലാ ഡ​​യ​​റ​​ക്ട​​ർ ഷാ​​ജി വി. ​​നാ​​യ​​ർ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു. കു​​സാ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കാ​​ണു പ​​ദ്ധ​​തി നി​​ർ​​വ​​ഹ​​ണ ചു​​മ​​ത​​ല.

ബ​​സ് ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന​​തു ചെ​​ല​​വ് കൂ​​ട്ടു​​ന്ന​​തി​​നാ​​ൽ വോ​​ൾ​​വോ​​യു​​ടെ ആ​​ധു​​നി​​ക ബ​​സി​​ൽ രൂ​​പ​​മാ​​റ്റം വ​​രു​​ത്തി ക​​ര​​യി​​ലും വെ​​ള്ള​​ത്തി​​ലും ഒ​​രേ പോ​​ലെ സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ ക​​ഴി​​യു​​ന്ന വി​​ധ​​ത്തി​​ലാ​​ക്കും. പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ആ​​ല​​പ്പു​​ഴ ജി​​ല്ല​​യി​​ലെ പെ​​രു​​ന്പ​​ളം- പാ​​ണാ​​വ​​ള്ളി റൂ​​ട്ടി​​ൽ​​കൂ​​ടി വൈ​​ക്കം, ചേ​​ർ​​ത്ത​​ല എ​​ന്നി​​വി​​ടങ്ങ​​ളി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്താ​​നാ​​ണ് ഉ​​ദേ​​ശി​​ക്കു​​ന്ന​​ത്.

പ​​ദ്ധ​​തി വി​​ജ​​യ​​ക​​ര​​മാ​​യാ​​ൽ മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്കും വി​​നോ​​ദ സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്കും വ​​ർ​​ധി​​പ്പി​​ക്കും. കു​​സാ​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ പ്ര​​ഫ​​സ​​ർ ഡോ.​​സു​​ധീ​​ർ ത​​യാ​​റാ​​ക്കി​​യ വി​​ശ​​ദ​​മാ​​യ പ​​ഠ​​ന റി​​പ്പോ​​ർ​​ട്ട് ഈ​​യാ​​ഴ്ച ത​​ന്നെ ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ൾ​​ക്കു സ​​മ​​ർ​​പ്പി​​ക്കും.

ക​​ര​​യി​​ലും വെ​​ള്ള​​ത്തി​​ലും ഒ​​രേ പോ​​ലെ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന ബ​​സ് ആ​​യ​​തി​​നാ​​ൽ മോ​​ട്ടോ​​ർ വാ​​ഹ​​ന വ​​കു​​പ്പി​​ന്‍റെ​​യും മ​​റ്റും ബ​​ന്ധ​​പ്പെ​​ട്ട വ​​കു​​പ്പു​​ക​​ളു​​ടെ​​യും അ​​നു​​മ​​തി​​യും തേ​​ടി​​യി​​ട്ടു​​ണ്ട്.

ഡ്രൈ​​വ​​ർ​​ക്ക് ഒ​​റ്റ​​യ്ക്കു പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കാ​​വു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് പ്ര​​വൃ​​ത്തി​​ക​​ൾ. എ​​സി, ടി​​വി, മൊ​​ബൈ​​ൽ ചാ​​ർ​​ജിം​​ഗ് സം​​വി​​ധാ​​നം തു​​ട​​ങ്ങി​​യ​​വ​​യും വാ​​ട്ട​​ർ ബ​​സി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തും. പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​യാ​​ൽ ജ​​ല​​ഗ​​താ​​ഗ​​ത രം​​ഗ​​ത്തും ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലും വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ട​​മാ​​കും ഉ​​ണ്ടാ​​വു​​ക.

ജ​​യ്സ​​ണ്‍ ജോ​​യ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.