ഭൂമിക്ക് പുറത്തു പോകാമെന്ന് തെളിയിച്ച് വർജിൻ ഗലാക‌്ടിക്
Tuesday, February 26, 2019 9:35 AM IST
റി​ച്ചാ​ർ​ഡ് ബ്രാ​ൻ​സി​ന്‍റെ വ​ർ​ജി​ൻ ഗ​ലാ​ക്‌​ടി​ക് വീ​ണ്ടും ബ​ഹി​രാ​കാ​ശ​ത്തെ തൊ​ട്ടു. ഭൂ​മി​യി​ൽ​നി​ന്ന് 90 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ​ഞ്ച​രി​ച്ചാ​ണ് വെ​ർ​ജി​ൻ ഗ​ലാ​ക്‌​ടി​ക് പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ആ​ദ്യ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ ന​ട​ത്തി​യ സ്പേ​സ്ഷി​പ് ടു ​എ​ന്ന പേ​ട​കം വെ​ള്ളി​യാ​ഴ്ച ര​ണ്ടാം പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.

റോ​ക്ക​റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഭൂ​മി​ക്കു പു​റ​ത്തു​ക​ട​ന്ന സ്പേ​സ്ഷി​പ്പ് ടു ​ഇ​തി​നു മു​ന്പ് ന​ട​ത്തി​യ യാ​ത്ര​യേ​ക്കാ​ളും വേ​ഗ​ത്തി​ലും ഉ​യ​ര​ത്തി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. ഭാ​ര​മി​ല്ലാ​യ്മ നേ​രി​യ തോ​തി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഉ​യ​ര​ത്തി​ലെ​ത്തി​യ സ്പ​സ്ഷി​പ്പ് ടു​വി​ൽ ര​ണ്ടു പൈ​ല​റ്റു​മാ​രും ആ​സ്ട്രോ​ന​ട്ട് ഇ​ൻ​സ്ട്ര​ക്ട​റു​മ​ട​ക്കം മൂ​ന്നു പേ​രു​ണ്ടാ​യി​രു​ന്നു.

ഭൗ​മാ​തി​ർ​ത്തി​യി​ൽ മ​നു​ഷ്യ​ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ നീ​രീ​ക്ഷി​ക്കു​ക​യും ഈ ​പ​റ​ക്ക​ലി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.