ഈ ​ജീ​വ​ൻ നി​ങ്ങ​ളു​ടെ വി​ര​ൽ​ത്തു​മ്പി​ൽ; യാ​ത്ര​ക്കാ​രേ "ശ്ര​ദ്ധ'​യെ ശ്ര​ദ്ധി​ക്കു
Sunday, March 10, 2019 11:48 AM IST
ക​ണ്ണി​ലു​ട​ക്കു​ന്ന കാ​ഴ്ച​ക​ളി​ൽ കൗ​തു​കം തോ​ന്നു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. കു​ട്ടി​ക​ൾ അ​തി​നു പി​ന്നാ​ലെ പോ​കു​മ്പോ​ൾ അ​വ​രെ ശ്ര​ദ്ധി​ക്കേ​ണ്ട​തും അ​വ​ർ വ​ഴി തെ​റ്റി​പോ​കാ​തി​രി​ക്കു​വാ​ൻ മു​ൻ​ക​രു​ത​ലെ​ടു​ക്കേ​ണ്ട​തും മാ​താ​പി​താ​ക്ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

അ​ത്ത​ര​മൊ​രു മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യാ​ണ് കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ്. യാ​ത്ര​ക്കി​ട​യി​ൽ കു​ട്ടി​ക​ളെ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്കാ​തി​രു​ന്നാ​ൽ അ​വ​രെ ന​ഷ്ട​പ്പെ​ടു​വാ​ൻ പോ​ലും കാ​ര​ണ​മാ​കു​മെ​ന്ന് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു. "ശ്ര​ദ്ധ' എ​ന്നാ​ണ് ഈ ​വീ​ഡി​യോ​യു​ടെ പേ​ര്.

"പ്രി​യ​പ്പെ​ട്ട യാ​ത്ര​ക്കാ​രെ, ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കു​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മി​ല്ലാ​തെ കു​ട്ടി​ക​ളെ സ്വ​ത​ന്ത്ര​രാ​യി വി​ടാ​തി​രി​ക്കു​ക. അ​ത്ത​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ നി​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഞ​ങ്ങ​ളെ അ​റി​യി​ക്കു​ക​'. കേ​ര​ള റെ​യി​ൽ​വെ പോ​ലീ​സ് എ​സ്പി മെ​റി​ൻ ജോ​സ​ഫ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.