ജ​യ​രാ​ജ​ൻ തോ​റ്റു, ഉ​ണ്ണി​ത്താ​ൻ വി​ജ​യി​ച്ചു; പ​ന്ത​യ തു​ക സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സ​യ്ക്ക്
Tuesday, May 28, 2019 1:25 PM IST
ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​യം വ​ച്ച് ല​ഭി​ച്ച തു​ക വൃ​ക്ക മാ​റ്റി​വെ​യ്ക്ക​ലി​ന് വി​ധേ​യ​നാ​കു​ന്ന സു​ഹൃ​ത്തി​ന് ന​ൽ​കി മൂ​ന്ന് പേ​ർ. ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട നി​യാ​സ് മ​ല​ബാ​റി, ബ​ഷീ​ർ എ​ട​പ്പാ​ൾ, കെ.​എ. അ​ഷ്ക്ക​ർ എ​ന്നീ യു​വാ​ക്ക​ളാ​ണ് പ​ന്ത​യ​ത്തി​ലേ​ർ​പ്പെ​ട്ട​ത്.

വ​ട​ക​ര​യി​ൽ ജ​യ​രാ​ജ​ൻ തോ​ൽ​ക്കു​മെ​ന്ന് ബ​ഷീ​ർ എ​ട​പ്പാ​ൾ പ​റ​ഞ്ഞ​പ്പോ​ൾ ജ​യി​ക്കു​മെ​ന്ന് അ​ഷ്ക്ക​ർ വാ​ദി​ച്ചു. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ർ പ​ന്ത​യം വ​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ഉ​ണ്ണി​ത്താ​ൻ ജ​യി​ക്കു​മെ​ന്ന് നി​യാ​സ് വാ​ദി​ച്ചു. എ​ന്നാ​ൽ ഇ​ത് എ​തി​ർ​ത്ത അ​ഷ്ക്ക​ർ നി​യാ​സു​മാ​യി ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ​യ്ക്ക് പ​ന്ത​യം വ​ച്ചു.

തു​ട​ർ​ന്ന് ര​ണ്ട് പ​ന്ത​യ​ത്തി​ലും തോ​റ്റ അ​ഷ്ക്ക​ർ ഒന്നേകാൽ ലക്ഷം രൂ​പ ന​ൽ​കി വാ​ക്കു പാ​ലി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രു​ടെ സു​ഹൃ​ത്താ​യ കെഎസ്‌യു പ്ര​വ​ർ​ത്ത​ക​ൻ റാ​ഫി പെ​രി​ങ്ങാ​ല​യു​ടെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ന​ൽ​കാ​മെ​ന്ന് മൂ​വ​രും തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഈ ​തു​ക മ​തി​യാ​കി​ല്ലെ​ന്നും ഇ​നി​യും എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​മു​ണ്ടെ​ന്ന് നി​യാ​സ് ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.