സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ താ​രം ഈ ​മ​ഞ്ഞ​ക്കി​ളി; വീ​ഡി​യോ കാ​ണു​ക
Wednesday, November 30, 2022 11:21 AM IST
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റ്റ​വും വൈ​റ​ല​കാ​റു​ള്ള​ത് മൃ​ഗ​ങ്ങ​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വീ​ഡി​യോ​ക​ള്‍ ആ​ണ​ല്ലൊ. പ്ര​ത്യേ​കി​ച്ച് ആ​ന​യും നാ​യ​യും പൂ​ച്ച​യും ഈ ​ഗ​ണ​ത്തി​ല്‍ ഏ​റെ മു​ന്നി​ലാ​ണ്.

വൈ​റ​ല്‍ കാ​ര്യ​ത്തി​ല്‍ പ​ക്ഷി​ക​ളും ഒ​ട്ടും പി​ന്നി​ല​ല്ല. ഇ​തു​ശ​രി​വ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ ആ​ണ് അ​ല​ക്സ് എം. ​കി​ന്‍റ്ന​ര്‍ എ​ന്ന ട്വി​റ്റ​ര്‍ പേ​ജ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

വീ​ഡി​യോ​യി​ല്‍ കൂ​ള്‍​ഡ്രിം​ഗ്സ് കാ​നി​ന് പി​റ​കി​ലാ​യി ഒ​രു മ​ഞ്ഞ​പ്പ​ക്ഷി ഒ​ളി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ത് കാ​നി​ന്‍റെ പി​ന്നി​ല്‍ നി​ന്നും മു​ക​ളി​ലേ​ക്ക് വ​ന്ന​ശേ​ഷം ചൂ​ള​മ​ടി​ക്കു​ക​യാ​ണ്. ശേ​ഷം ത​ന്‍റെ യ​ജ​മാ​ന​ത്തി ചി​രി​ക്കു​മ്പോ​ള്‍ ഈ ​പ​ക്ഷി വീ​ണ്ടും കാ​നി​ന് പി​റ​കി​ല്‍ മ​റ​യു​ന്നു.

ഈ ​പ്ര​വൃ​ത്തി പ​ക്ഷി പ​ല​വ​ട്ടം ചെ​യ്യു​ന്നു​ണ്ട്. അ​തി​ന്‍റെ കു​സൃ​തി കാ​ഴ്ച​ക്കാ​രു​ടെ​യെ​ല്ലാം മ​നം ക​വ​ര്‍​ന്നെ​ന്ന് നി​സം​ശ​യം പ​റ​യാം. വൈ​റ​ലാ​യി മാറി​യ വീ​ഡി​യോ​യ്ക്കി​തു​വ​രെ 3.7 ദ​ശ​ല​ക്ഷം കാ​ണി​ക​ളു​ണ്ട്.

നി​ര​വ​ധി ര​സ​ക​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും ല​ഭി​ക്കു​ന്നു​ണ്ട്. "ഇ​ത് നി​ങ്ങ​ളെ ചി​രി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​ന്നും പ​റ​യാ​നി​ല്ല' എ​ന്നാ​ണൊ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.