ഗം​ഗ​യി​ൽ ഒ​ഴു​കിപ്പോയ യു​വാ​വി​നെ ജീവൻ പണയംവച്ച് രക്ഷിച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥൻ
Tuesday, July 23, 2019 4:26 PM IST
മ​ര​ണ​ത്തെ മു​ന്നി​ൽ ക​ണ്ട് ഗം​ഗ​യി​ൽ കൂ​ടി ഒ​ഴു​കി പോ​യ യു​വാ​വി​ന് തു​ണ​യാ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹ​രി​ദ്വാ​റി​ലാ​ണ് സം​ഭ​വം. അ​തി​ശ​ക്ത​മാ​യി ഒ​ഴു​കി​യ ഗം​ഗ ന​ദി​യി​ൽ കൂ​ടി ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ വി​ശാ​ലാ​ണ് ഒ​ഴു​കിപ്പോ​യ​ത്.

അ​ല​റി​കു​തി​ക്കു​ന്ന ന​ദി​യി​ലേ​ക്ക് ഇ​റ​ങ്ങു​വാ​ൻ ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് വി​ശാ​ലി​നെ ര​ക്ഷി​ക്കു​വാ​ൻ പു​ഴ​യി​ലേ​ക്ക് എ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ൽ മു​ങ്ങി താ​ണ വി​ശാ​ലി​നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൈ​പ്പി​ടി​യി​ലൊ​തു​ക്കി തി​രി​കെ ക​ര​യി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്തു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​യൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ് എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.