റൗഡി ബേബിക്കൊരു അമേരിക്കന്‍ ചുവടുവയ്പ്പ്; വീഡിയോ കാണാം
Friday, July 29, 2022 1:14 PM IST
2018ല്‍ സമൂഹ മാധ്യമങ്ങളെ ഇളക്കി മറിച്ചൊരു ഗാനമായിരുന്നല്ലൊ മാരി 2 എന്ന തമിഴ് സിനിമയിലെ റൗഡി ബേബി എന്നത്. തമിഴ് നടന്‍ ധനുഷിന്‍റെയും ചിത്രത്തിലെ നായിക സായി പല്ലവിയുടെയും അസാമാന്യമായ നൃത്തച്ചുവടുകള്‍ ആരാധകരെ ഹരം കൊള്ളിച്ചിരുന്നു.

അക്കാലയളവില്‍ യൂട്യൂബില്‍ ഏറ്റവും ട്രെന്‍ഡിംഗ് വീഡിയോയും ഈ ഗാനത്തിന്‍റേതായിരുന്നു. വര്‍ഷം പലതുകഴിഞ്ഞെങ്കിലും റൗഡി ബേബിക്ക് ആരാധകരൊട്ടും കുറഞ്ഞിട്ടില്ലെന്ന് തന്നെ പറയാം.

ഇപ്പോള്‍ ഈ ഗാനത്തിന് അമേരിക്കയില്‍ നിന്നൊരു നര്‍ത്തകനെത്തിയതാണ് പുതിയ വാര്‍ത്ത. സീന്‍ ടെനഡിന്‍ എന്ന അമേരിക്കന്‍ ഇന്‍ഫ്ളൂവന്‍സര്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന വീഡിയോയാണിപ്പോള്‍ വൈറല്‍.

വീഡിയോയില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന സീന്‍ തന്‍റെ ചെവിയിലിരിക്കുന്ന ആപ്പിള്‍ എയര്‍ ട്രോപ്പ് എടുത്തു കളയുകയാണ്. എന്നിട്ട് അയല്‍പക്കത്തു നിന്നു കേള്‍ക്കുന്ന റൗഡി ബേബി ഗാനത്തിന് ചുവട് വയ്ക്കുന്നു. ഇതിനോടകം വെെറലായി മാറിയ ഈ വീഡിയോയ്ക്ക് നിരവധി ഇന്ത്യക്കാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് കമന്‍റുകളിട്ടിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.