വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​യാ​ളെ ചെ​രി​പ്പൂ​രി അ​ടി​ച്ച് വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ
Friday, December 13, 2019 12:12 PM IST
വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ ചെ​രി​പ്പൂ​രി അ​ടി​ച്ച് വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലെ ബി​ത്തൂ​ർ എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ന​യീം ഖാ​ൻ എ​ന്ന യു​വാ​വാ​ണ് വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ഇ​വ​ർ ഇ​തി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നോ​ട് പ​രാ​തി​പ്പെ​ട്ടു.

ഇ​വി​ടേ​ക്ക് എ​ത്തി​യ വ​നി​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ച​ഞ്ച​ൽ ചൗ​ര​സ്യ പ​ര​സ്യ​മാ​യി ഇ​യാ​ളെ ഷൂ​സ് ഊ​രി അ​ടി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

ബി​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ആ​ന്‍റീ റോ​മി​യോ സ്ക്വോ​ഡ് അം​ഗ​മാ​ണ് ച​ഞ്ച​ൽ ചൗ​ര​സ്യ. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.