പ്ര​ണ​യ​ദി​ന​ത്തി​ല്‍ കു​തി​ര​ക​ള്‍​ക്ക് മാം​ഗ​ല്യം
Saturday, February 15, 2020 11:57 AM IST
പ്ര​ണ​യ​ദി​ന​ത്തി​ല്‍ കു​തി​ര​ക​ള്‍​ക്ക് മാം​ഗ​ല്യം. ബം​ഗ​ളൂ​രു​വി​ലെ ക​ബ​ണ്‍ പാ​ര്‍​ക്കി​ലാ​ണ് ഏ​റെ വ്യ​ത്യ​സ്ത​മാ​യ വി​വാ​ഹ​ത്തി​ന് വേ​ദി​യൊ​രു​ങ്ങി​യ​ത്. രാ​ജാ, റാ​ണി എ​ന്നി​ങ്ങ​നെ​യാ​ണ് കു​തി​ര​ക​ളു​ടെ പേ​ര്.

നാ​ദ​സ്വ​ര​വും ത​കി​ലും കൊ​ട്ടും​പാ​ട്ടു​മാ​യി വ​ള​രെ ആ​ഘോ​ഷ​പ​ര​മാ​യാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്. ആ​ക്ടി​വി​സ്റ്റും ക​ന്ന​ഡ വ​ട്ടാ​ള്‍ പാ​ര്‍​ട്ടി​യു​ടെ ചെ​യ​ര്‍​മാ​നു​മാ​യ വ​ട്ടാ​ള്‍ നാ​ഗ്‌​രാ​ജ് ആ​ണ് ച​ട​ങ്ങു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ച​ട​ങ്ങി​നെ​ത്തി​യ​വ​ര്‍​ക്ക് മ​ധു​ര പ​ല​ഹാ​ര​വും വി​ത​ര​ണം ചെ​യ്തു.

പ്ര​ണ​യ​ദി​ന​ത്തി​ന് എ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കും പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ക​യു​മാ​ണ് ഈ ​വി​വാ​ഹ​ത്തി​ലൂ​ടെ ല​ക്ഷ്യം വ​ച്ച​തെ​ന്ന് വ​ട്ടാ​ള്‍ നാ​ഗ്‌​രാ​ജ് പ​റ​ഞ്ഞു. പ്ര​ണ​യി​ക്കു​ന്ന​വ​ര്‍​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും നാ​ഗ്‌​രാ​ജ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ്ര​ണ​യ​ദി​ന​ത്തി​ല്‍ ആ​ടു​ക​ളെ വി​വാ​ഹം ക​ഴി​പ്പി​ച്ച് നാ​ഗ്‌​രാ​ജ് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം നേ​ടി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.