വീ​ഡി​യോ ലീ​ക്കാ​യി! വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ർ​ട്ട് ചെ​യ്തു ഹീ​റോ​യാ​യ റി​പ്പോ​ർ​ട്ട​ർ ഒ​റ്റ​ദി​വ​സം​കൊ​ണ്ട് സീ​റോ​യാ​യി
Monday, July 26, 2021 5:00 PM IST
ജ​ര്‍​മ​നി​യി​ലെ ബാ​ഡ് മ​ണ്‍​സ്റ്റെ​റി​ഫെ​ലി​ല്‍ അ​ടു​ത്ത​യി​ടെ ഉ​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു ആ​ര്‍​ടി​എ​ല്‍ ചാ​ന​ലി​ലെ സൂ​സ​ന്ന ഓ​ഹ്‌​ലെ‌​ന്‍ എ​ന്ന റി​പ്പോ​ര്‍​ട്ട​ര്‍. സം​ഭ​വ​മൊ​ക്കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യ്ക്കു വെ​ള്ള​പ്പൊ​ക്ക ബാ​ധി​ത പ്ര​ദേ​ശം വൃ​ത്തി​യാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു​വെ​ന്നും സാ​ഹ​സി​ക​മാ​യി​ട്ടാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നും തോ​ന്നി​ക്കു​ന്ന വി​ധ​ത്തി​ൽ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളി​ലും ശ​രീ​ര​ത്തു​മൊ​ക്കെ ചെ​ളി പു​ര​ണ്ടി​രു​ന്നു.

ആ​ര്‍​ടി​എ​ല്‍ അ​വ​താ​രി​ക ബാ​ഡ് മ​ണ്‍​സ്റ്റെ​റി​ഫെ​ലി​ല്‍ സ​ഹാ​യ​ത്തി​നാ​യി ഒ​രു കൈ ​ന​ല്‍​കു​ന്നു''.​എ​ന്ന പേ​രി​ല്‍ ഒ​രു ലേ​ഖ​ന​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. എ​ല്ലാ​വ​രും അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​രു​ടെ ആ ​റി​പ്പോ​ർ​ട്ടും വൈ​റ​ലാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​തി​ന് അ​ധി​കം ആ​യു​സു​ണ്ടാ​യി​ല്ല. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പ​ത്തെ ഒ​രു താ​മ​സ​ക്കാ​ര​നാ​ണ് ഈ ​റി​പ്പോ​ർ​ട്ടി​ലെ യ​ഥാ​ർ​ഥ ചെ​ളി പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​ത്. സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ദ്ദേ​ഹം ഓ​ണ്‍​ലൈ​നി​ല്‍ ഒ​രു വീ​ഡി​യോ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

ചെ​ളി വ​ന്ന വ​ഴി

നീ​ല നി​റ​ത്തി​ലു​ള്ള ഷ​ര്‍​ട്ടും തൊ​പ്പി​യും ബൂ​ട്ടും ധ​രി​ച്ച ഓ​ഹ് െെല​ന്‍ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍​ന്ന വീ​ടു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും ഇ​ട​യി​ല്‍​നി​ന്നും ‍ സ്വ​യം വ​സ്ത്ര​ത്തി​ല്‍ ചെ​ളി​യെ​ടു​ത്തു പു​ര​ട്ടു​ന്ന​താ​യി​രു​ന്നു വീ​ഡി​യോ​യി​ല്‍. അ​വ​ള്‍ ര​ണ്ടാ​മ​തും കു​നി​ഞ്ഞു ഇ​ത്ത​വ​ണ അ​വ​ളു​ടെ മു​ഖ​ത്താ​യി​രു​ന്നു ചെ​ളി പു​ര​ട്ടി​യ​ത്.

​അ​തി​നു​ശേ​ഷം ഓ​ഹ്‌​ലെ​ന്‍ അ​വ​ളു​ടെ കാ​മ​റ ക്രൂ​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു. അ​തു വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി ക​ണ്ടു​നി​ന്ന സ​മീ​പ​വാ​സി ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. ഇ​തോ​ടെ ഓ​ഹ്‌​ലെ​ന്‍ പി​ടി​ക്ക​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ട​റു​ടെ സ​മീ​പ​നം പ​ത്ര​പ്ര​വ​ര്‍​ത്ത​ന ത​ത്വ​ങ്ങ​ള്‍​ക്കും ന​മ്മു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കും വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഇ​തി​നു​ശേ​ഷം ചാ​ന​ല്‍ പ്ര​തി​ക​രി​ച്ച​ത്.

2008 മു​ത​ല്‍ ആ​ര്‍​ടി​എ​ല്ലി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​ണ് 39 കാ​രി​യാ​യ ഓ​ഹ്‌ലെൻ. ഗു​ഡ് ഈ​വ​നിം​ഗ് ആ​ര്‍​ടി​എ​ല്‍, ഗു​ഡ് മോ​ര്‍​ണിം​ഗ് ജ​ര്‍​മ​നി, പോ​യി​ന്‍റ് 12 എ​ന്നീ പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇരുന്നൂറിലേറെ പേ​രാ​ണ് ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച​ത്. അ​തി​നി​ട​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കേ​ണ്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ള്ള​ക്ക​ളി വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ക്ഷ​ണി​ച്ചു​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും പ​ണി പോ​കു​ന്ന​തി​ന്‍റെ വ​ക്കി​ലാ​ണ് ഈ ചെ​ളി റി​പ്പോ​ർ​ട്ട​ർ!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.