നടക്കാൻ ധൈര്യമുണ്ടോ..? ഇത് ബാ​ങ്കോക്കിലെ ചോ​ര​മ​ര​വി​ക്കും "സ്കൈ​വാ​ക്ക്'
Tuesday, November 20, 2018 2:41 PM IST
സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​സ്മ​യ​ത്തി​ന്‍റെ​യും അ​മ്പ​ര​പ്പി​ന്‍റെ​യും ന​വ്യാ​നു​ഭൂ​തി സ​മ്മാ​നി​ക്കു​വാ​നൊ​രു​ങ്ങി ബാ​ങ്കോ​ക്ക്. ബാ​ങ്കോക്കിലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​യ(1,030 അ​ടി) കിം​ഗ് പ​വ​ർ മ​ഹ​നാ​ഖോ​ണ്‍ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ഗ്ലാ​സ് നി​ർ​മി​ത​മാ​യ അ​ടി​ത്ത​റ നി​ർ​മി​ച്ച് അ​തി​ൽ ന​ട​ക്കു​വാ​നാ​ണ് സ​ന്ദ​ർ​ശ​ക​രെ രാ​ജ്യം മാ​ടി വി​ളി​ക്കു​ന്ന​ത്.

സ​ന്ദ​ർ​ശ​ക​രു​ടെ ചോ​ര​മ​ര​വി​ക്കും വി​ധ​ത്തി​ലു​ള്ള രൂ​പ ക​ൽ​പ്പ​ന​യാ​ണ് അ​ധി​കൃ​ത​ർ ഈ ​സ്കൈ വാ​ക്കി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 78മ​ത്തെ നി​ല​യി​ലാ​ണ് ഈ ​സ്കൈ​വാ​ക്ക് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​ക​മാ​യി നി​ർ​മി​ച്ച ഷൂ ​ധ​രി​ച്ചു മാ​ത്ര​മേ സ​ന്ദ​ർ​ശ​ക​ർ​ക്ക് ഈ ​ഗ്ലാ​സി​നു മു​ക​ളി​ൽ കൂ​ടി ന​ട​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

ഈ ​സ്കൈ വാ​ക്കി​ന് സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ച്ചി​ട്ട് മൂ​ന്നു ദി​വ​സം മാ​ത്ര​മേ ആ​യി​ട്ടു​ള്ളു. എ​ന്നാ​ൽ ദി​നം പ്ര​തി ഇ​വി​ടെ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​നയാണെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.